സച്ചിദാനന്ദാമൃതം – കവിത – ടി.സി വി. സതീശൻ

0
255

നീ എനിക്ക് കവിതയുടെ നിലക്കാത്ത തെളിനീരുറവ .
വാക്കുകളുടെ “ചില്ലുകുഴലുകളിലൂടെ ഭൂമിയിലേക്കിറങ്ങി വന്ന ഗന്ധർവൻ ”
അശാന്തമായ മനസ്സുകളിൽ ശാന്തിയുടെ –
കവിത വിതക്കുന്ന’ കവി ബുദ്ധൻ ‘

നീ എനിക്ക് വിപ്ലവത്തിന്റെ
ചുവന്നവാകമരം
അധിനിവേശത്തിന്റെ അപകടങ്ങളെ
ഓർമ്മപ്പെടുത്തുന്ന സഖാവ് ‘
നിന്റെ വരികളിൽ
” പുഴകൾ, നിലാവുകൾ,കളികൾ
ബാല്യത്തിന്റെയിലകൾ, നാടോടി യീണങ്ങൾ ” ഞങ്ങളനുഭവിച്ചു’

എഴുപതിലുമെഴുതി മുഴുമിപ്പിക്കുമ്പോൾ
“സംഭവിക്കുന്നതെന്തെന്നു് ഞാനറിയുന്നു –
പറക്കുന്നു കുതിരകളെഴുത്താണി ത്തുമ്പിലൂടെ ”
ഇരച്ചു വരും കൽപനകളായ് പുത്തൻകവിതകളായ് ”….
” അവ
മെരുങ്ങാത്ത നയാഗ്ര യെപ്പോലെ വനത്തിന്റെ ആഴങ്ങളിൽ സിംഹ ഗാനമാലപിക്കും”

(ഉദ്ധരണികൾ സച്ചിദാനന്ദൻ മാഷിന്റ വിവിധ കവിതകളിലേത് )

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന സച്ചിദാനന്ദൻ മാഷിന് ആശംസകൾ നേരുന്നു….

LEAVE A REPLY

Please enter your comment!
Please enter your name here