എന്നാലും …. – കഥ – കരിങ്ങന്നൂർ ശ്രീകുമാർ

0
189

(എന്നാലും എന്റെ ആന മകനേ…..)
ശിവനല്ലേ സമ്പൂർണ പുരുഷൻ ?
ആണോ-

നമ്മളും അങ്ങനെയൊക്കെ രമിച്ചിരിക്കാം, അല്ലേ –
ആവാം.

മനോരഥത്തിൽ, പർവതശാഖികളിൽ ഇരുൾതാഴ്‌വാരങ്ങളിൽ തിടുക്കപ്പെട്ട് … വിഭ്രാന്തികളിൽ ചിന്നം വിളിച്ച്… അങ്ങനെ ആവും അല്ലേ…..
ആവാം. രഥം ഇനിയും നന്നായി തെളിച്ചോളൂ..

എന്റെ അടിവയർ കാണിക്കട്ടെ..,
കാണാം

എനിക്ക് നാണം വരുന്നു…
സ്വല്പം നാണവും ആവാം.

നാണവും മാനവും ഇല്ല എന്നാണോ -പോ അവിടുന്ന്

(അടിവയറ്റിൽ മുഖമമർത്തി.. വെൺമ
യുടെ സുതാര്യതയിൽ ചിന്നം വിളികൾ.)
ഹോ.. ദിവ്യഗർഭം..
എന്നാലും എന്റെ ആന മകനേ… മത്തേഭം.. കരിവീരൻ… കരിവീരൻ…
ഛർദിക്ക ണമെന്നുണ്ടോ?

LEAVE A REPLY

Please enter your comment!
Please enter your name here