സോളാര്‍ റിപ്പോര്‍ട്ട്: എന്താകും ഉമ്മന്‍ ചാണ്ടിയുടെ ഭാവി? നാലു സാധ്യതകള്‍

0
110

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ജി. ശിവരാജന്‍ ഇന്നു സര്‍ക്കാരിന് സമര്‍പ്പിക്കുകായാണ്. ഈ മാസം 27 ന് കമ്മിഷന്‍ കാലാവധി അവസാനിക്കാനിരിക്കേ, ആറുമാസം കൂടി സമയം നീട്ടി ചോദിച്ചിട്ടും സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന്റെ പുറത്താണ് കമ്മിഷന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെ അടിമുടി നാറ്റിച്ച ഒരു അഴിമതി കേസില്‍ ഇന്നു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് യുഡിഎഫിനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മാത്രമല്ല, ഇടതുപക്ഷ സര്‍ക്കാരിനും നിര്‍ണായകമാണ്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനു മുമ്പാകെ ജസ്റ്റീസ് ശിവരാജന്‍ കൈമാറുന്ന റിപ്പോര്‍ട്ട് ഏറ്റവും നിര്‍ണായകമാവുക ഉമ്മന്‍ ചാണ്ടിക്കു തന്നെ.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ വന്‍തോല്‍വിക്ക് ഒരു പ്രധാന കാരണം സോളാര്‍ അഴിമതി തന്നെയായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം പരോക്ഷമായി ഏറ്റെടുത്തു തന്നെയാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ സ്വയം ഒഴിഞ്ഞു നില്‍ക്കുന്നതുപോലും. റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റാണ് കിട്ടുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ തിരിച്ചുവരവും പ്രതികൂലമാണെങ്കില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവ് കൂടുതല്‍ പ്രതിരോധത്തിലേക്ക് പോകുന്നതും കാണാം.

ഇപ്പുറത്ത് ഇടതുപക്ഷത്തിന്റെ അവസ്ഥയും ഏതാണ്ട് തുല്യമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഏറ്റവുമധികം ആയുധമാക്കിയതും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും സോളാറിന്റെ പേരിലായിരുന്നു. തെരഞ്ഞെടുപ്പിലും അതവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് എതിരാണെങ്കില്‍ ഇടതുപക്ഷത്തിനത് രാഷ്ട്രീയമായ നേട്ടമാണ്. പ്രത്യേകിച്ച് മന്ത്രി തോമസ് ചാണ്ടി വിഷയം കത്തി നില്‍ക്കുമ്പോള്‍. കൂടാതെ വേങ്ങര ഉപതെരഞ്ഞെടുപ്പ്, പാര്‍ട്ടി കോണ്‍ഗ്രസ് എന്നിവ അടുത്തെത്തി നില്‍ക്കുകയുമാണ്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി വിശുദ്ധനാക്കപ്പെടുകയാണെങ്കില്‍ സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ പ്രതിരോധത്തിലാകും. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞുകൊണ്ടിരുന്ന നീതിശാസ്ത്രം പിന്തുണയ്ക്കപ്പെടുകയും എല്‍ഡിഎഫിന്റേത് രാഷ്ട്രീയനാടകമായിരുന്നുവെന്നു വിമര്‍ശനം ഉണ്ടാവുകയും ചെയ്യും.

സരിത നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ടീം സോളാര്‍ എന്ന പേരില്‍ കമ്പനി ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു ഈ കേസിലെ ആദ്യ പരാതി. പിന്നീട് സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരുടെ ഒത്താശയോടെ കൂടുതല്‍ തട്ടിപ്പ് നടത്താന്‍ കഴിഞ്ഞു എന്ന വിവരങ്ങളും പുറത്തു വന്നു. ഇത് രാഷ്ട്രീയമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും എല്‍ഡിഎഫിന്റ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധം പോലുള്ള വന്‍സമരങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യത്തില്‍ ഉയര്‍ന്ന സമരങ്ങള്‍ക്കൊടുവിലാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ജി ശിവരാജന്റെ നേതൃത്വത്തില്‍ 2013 ഒക്ടോബര്‍ 28 ന് ജുഡീഷ്യല്‍ കമ്മിഷനെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിക്കുന്നത്. 2015 ജനുവരി 12 ന് ആരംഭിച്ച കമ്മിഷന്‍ സാക്ഷിവിസ്താരവും തെളിവുശേഖരിക്കലും 2017 ഫെബ്രുവരി 15 നാണ് അവസാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നെന്നു കണ്ടെത്തിയ കമ്മിഷനില്‍, ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാതി കിട്ടി. സരിതയും ഉമ്മന്‍ ചാണ്ടിയും നേരിട്ടു സംസാരിച്ചിട്ടുണ്ടെന്നും ദൂതന്‍ മുഖേന സരിതയുമായി ഉമ്മന്‍ ചാണ്ടി സന്ധിസംഭാഷണങ്ങള്‍ അടക്കം നടത്തിയെന്നും പരാതികള്‍ വന്നു. ഒടുവില്‍ 14 മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനും ഉമ്മന്‍ ചാണ്ടി കമ്മിഷനു മുന്നാകെ വന്നു.

അഴിമുഖം പ്രതിനിധി

LEAVE A REPLY

Please enter your comment!
Please enter your name here