എന്റെ മോഹം – കവിത – അനിൽകുമാർ. എം. കെ

0
672

നിന്റെ മിഴികളിൽ
ഞാൻ കൺചേർത്ത്
ഉറങ്ങട്ടേ നിന്റെ
സ്വപ്നങ്ങൾ ഞാനും
കണ്ടുറങ്ങാൻ….
നിന്റെ ചൊടിയിലെ
മധുരം നുകരട്ടേ
ഞാൻ നുകർന്ന മധുരത്തിന്
മധുരമുണ്ടെന്ന്
നുകർന്ന് നോക്കാൻ…
നിന്റെ കരതലം
ഞാൻ കവർന്നിടട്ടേ
നിന്റെ ഹൃദയത്തിൻ
ചൂടറിയാൻ…..
നിന്റെ ചിന്തകൾ വേണം
എനിക്ക് നിന്റെ
സ്റ്റേഹത്തിൻഗോപുരം
എന്നിൽ പടുത്തുയർത്താൻ.
നിന്റെ ഹൃദയതുടിപ്പാണ്
എന്റെ ജീവ വായു…
നിന്റെ ചിന്തകൾ ആണ്
എന്റെ സ്നേഹത്തിന്റെ
താഴ് വരേകൾ..
ഒരു നദി പോലെ നീ
ഒഴുകി നീ നീങ്ങിടുമ്പോൾ,
ഞാൻ ഒരു മഴത്തുള്ളിയായ്
നിന്നിലേയ്ക്ക് അലിയൻ
പെയ്തിറങ്ങും….
നമ്മൾക്ക് ഒന്നായ്
അലിഞ്ഞു ചേരാം
ഈ പുഴ പോലേ
പതിയെ പതഞ്ഞൊഴുകാം
പെയ്തിറങ്ങിയ ഞാനും
ഒരു മഴതുള്ളി പോലേ…

LEAVE A REPLY

Please enter your comment!
Please enter your name here