ട്രാഫിക് പോലീസ്‌കാരൻ പോലും തൊഴുതുപോയ ഒരു ബൈക്ക് യാത്ര

0
85

ഹൈദരാബാദ്: അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ബൈക്ക് യാത്ര കണ്ട് കൈകൂപ്പി നിൽക്കുന്ന പോലീസിസുകാരന്റെ ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവവം നടന്നത്. കാറില്‍ കൊള്ളാവുന്ന ആളുകളുമായി ഓടിച്ചു വരുന്ന ബൈക്ക് മഡകാസിര സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബി ശുഭ്കുമാറാണ് തന്റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ ആദ്യം ശ്രദ്ധിക്കുന്നത്. ഒരു ഹെൽമെറ്റ്‌ പോലും ധരിക്കാതെ ടാങ്കിനു മുന്നില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തി കെ ഹനുമന്തരയടു എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇത് കണ്ടു ശുഭ് കുമാര്‍ നിസ്സഹായനായി കൈകൂപ്പുന്ന ചിത്രം സമീപമുണ്ടായിരുന്ന ആരോ ക്യാമറയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയുമാണ് ചിത്രം വൈറലായത്.

”റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഈ കാഴ്ച ഞാൻ കണ്ടത്. ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നിട്ടും അയാൾ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച്ച കണ്ട് ഞാന്‍ സ്തബ്ധനായിപ്പോയെന്നും നിരാശ മൂത്ത് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നെന്നും” എന്ത് കൊണ്ട് ഇവരെ കണ്ടപ്പോള്‍ കൈ കൂപ്പി നിന്നു പോയതെന്ന ചോദ്യത്തിനോട് ശുഭ് കുമാര്‍ പ്രതികരിച്ചു.

“കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തി ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാനാകാതെ തീര്‍ത്തും നിരുത്തവാദപരമായാണ് അയാള്‍ പെരുമാറിയത്. തടഞ്ഞു നിര്‍ത്തിയപ്പോള്‍ എന്നോടെന്തോ അയാള്‍ പിറുപുറുക്കുകയും ചെയ്തു. ആരും ഹെല്‍മെറ്റ് പോലും ഉപയോഗിച്ചിരുന്നില്ലെന്നും” ഇന്‍സ്‌പെക്ടര്‍ പറയുന്നു

ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവാൻമാരല്ലാത്ത ജനതയുടെ മുന്നില്‍ നിസ്സഹായരാവുന്ന നിയമപാലകരുടെ അവസ്ഥ എടുത്തു കാട്ടുന്ന ചിത്രം നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here