സിനിമ വിജയിക്കണോ മഞ്ജുവാര്യരുടെ മുഖത്ത് കരിവാരി തേച്ചു അഭിനയിച്ചാൽ മതി

0
85

ന്നാം വരവിലും രണ്ടാം വരവിലും നടിയായി വന്‍ വിജയം നേടിയെടുത്ത കലാകാരിയാണ് മഞ്ജു വാരിയര്‍. ലേഡി മോഹന്‍ലാല്‍ എന്നും, ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും വിളിക്കപ്പെടുന്ന മഞ്ജു ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത നിറച്ച് വിജയകരമായി മുന്നോട്ട് പോകുകയാണ്. മുപ്പതിന്റെ അവസാനത്തില്‍ സിനിമയില്‍ തിരിച്ചെത്തി ഇങ്ങനെ നായിക നിര കീഴടക്കുന്ന നടിയും മറ്റൊരു ഇന്റസ്ട്രിയിലും ഉണ്ടാവില്ല. അതും എല്ലാം കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍. ആദ്യ വരവില്‍ എന്ന പോലെ, ഇപ്പോഴും മഞ്ജു തന്റെ നായിക കഥാപാത്രങ്ങളുടെ കരുത്ത് കാത്ത് സൂക്ഷിക്കുന്നുണ്ട്.

ഉദാഹരണം സുജാത എന്ന പുതിയ ചിത്രത്തിലും സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന കഥാപാത്രമാണ്. സുജാതയുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഇതു വരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു സുജാതയായി മാറിയത്. ചെങ്കല്‍ ചൂളയിലെ സുജാത എന്ന സ്ത്രീയായി മഞ്ജു ജീവിയ്ക്കുകയായിരുന്നു. മലയാളം ഒഴിചു മറ്റ് ഇന്റസ്ട്രികളില്ലെല്ലാം പ്രാധാന്യം നായികമാരുടെ മുഖ സൗന്ദര്യമാണ്. എന്നാല്‍ നമ്മുടെ മലയാള സിനിമയ്ക്ക് സൗന്ദര്യമല്ല, കഴിവാണ് വേണ്ടത്. ആ ഒരു കാരണം കൊണ്ട് തന്നെ സുജാതയ്ക്ക് വേണ്ടി മഞ്ജു കറുത്തിരുണ്ടു.

എന്നാല്‍ ഇത് ആദ്യ തവണയല്ല മഞ്ജു കഥാപാത്രത്തിന് വേണ്ടി ഡിഗ്ലാമറാകുന്നത്. നേരത്തെ ലോഹിതദാസിന്റെ കന്മദത്തിലെ ഭാനുമതിയ്ക്ക് വേണ്ടിയും കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയ്ക്ക് വേണ്ടിയും മഞ്ജു കറുത്തിരുണ്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മഞ്ജു കറുത്ത്, ഡിഗ്ലാം റോളിലെത്തിയാല്‍ മലയാളികള്‍ അത് വളരെ ശക്തമായ സ്ത്രീ കഥാപാത്രമാണെന്നു ഉറപ്പിയ്ക്കും. ആ കാരണം കൊണ്ട് തന്റെ കഥാപാത്രത്തെ പ്രേക്ഷകരുമായി മഞ്ജുവിന് അടുപ്പിച്ചു, അവരിലൊരാളായി മാറ്റാന്‍ കഴിഞ്ഞാല്‍ സിനിമ ഹിറ്റാവും എന്നാണ് മലയാള സിനിമ ഇപ്പോള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here