ചെകുത്താനും ഒരു പെൺകിടാവും – പുസ്‌തകപരിചയം – സുധീർ. പി. എസ്. ആർ

0
344

മനുഷ്യ മനസ്സിലേ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് വിശ്വ സാഹിത്യക്കാരനായ പൗലോ കൊയ്ല തന്റെ
“ചെകുത്താനും ഒരു പെൺകിടാവും” എന്ന പുസ്തകത്തിലൂടെ പറയുന്നത്

ഏതാനും സ്വർണ്ണ കട്ടികളും ഒരു നോട്ട് ബുക്കുമായി അപരിചിതനായ ഒരാൾ വിസ്ക്കോസ് ഗ്രാമത്തിൽ എത്തുന്നു. തന്നെ അലട്ടിക്കോണ്ടിരിക്കുന്ന ഒരു ചോദ്യത്തിനുത്തരം തേടിയായിരുന്നു അയാളുടെ വരവ്. മനുഷ്യൻ നല്ലവരോ ചെകുത്താൻമാരോ ? ഇതിനുത്തരം ലഭിക്കാനുള്ള പരിക്ഷണം നടത്താനായിരുന്നു ശാന്തമായ ആഗ്രമത്തിലേക്ക് അയാൾ എത്തിയത്. വേദനാജനകമായ ഒരു പുർവകാലമായിരുന്നു ഇതിനയാളെ പ്രേരിപ്പിച്ചത് സന്തോഷം തേടി നടന്ന ഷാന്റാൽ എന്ന പെൺകുട്ടിയേ അയാൾ തന്റെ കൂട്ടാളിയായി തെരഞ്ഞെടുത്തു. പിന്നിട് ആ ഗ്രാമത്തിലേ ഒരോരുത്തർക്കും ജീവിതം മരണം അധികാരം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നു മാത്രമല്ല, ഒരോരുത്തരും സ്വന്തം വഴി തെരെഞ്ഞെടുക്കേണ്ടതായും വന്നു. ഒരോ മനുഷ്യന്റെ ആത്മാവിലുള്ള ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തന്റെ പകരം വെക്കാനില്ലാത്ത രചനാപാടവത്തിലൂടെ തുറന്നെഴുതുകയാണ് കോയ് ലോ

ഗ്രാമത്തിലേ ഏറ്റവും പ്രയം ചെന്ന ബർത്താ മുത്തശിയുടെ മനോവിചാരങ്ങളിലുടെയാണ് തുടക്കത്തിൽ കഥ മുന്നോട് പോകുന്നത്. അത്മാക്കളോട് സംസാരിക്കാൻ കഴിവുണ്ടെന്ന് പറയപ്പെടുന്ന മുത്തശി 15 വർഷമായി ഗ്രാമം നശിപ്പിക്കാൻ ഒരു സാത്താൻ വരുമെന്ന് വിശ്വസിച്ചിരിക്കുന്നു അവരുടെ മുന്നിലുടെയാണ് അയാൾ ഗ്രാമത്തിൽ പ്രവേശിക്കുന്നത്

ഗ്രാമത്തിലേ ആകെയുള്ള ഹോട്ടലിൽ കള്ളപ്പേരിൽ മുറിയെടുക്കുന്ന അയാൾ ഗ്രാമീണരെ മുഴുവൻ തന്റെ സുഹ്യത്തുകളാക്കുന്നതിൽ വിജയിക്കുന്നു

പിന്നിട് അയാൾ ഹോട്ടലിൽ ജോലിക്കാരിയായ ഷാന്റലുമായി ചങ്ങാത്തം കുടുകയും തന്റെ ആഗമനോദേശം അവളോട് പറയുകയും ചെയുന്നു

തന്റെ കൈവശം ഉള്ള സ്വർണ്ണം മുഴുവൻ ഗ്രാമിണർക്ക് സ്വന്തമാക്കാം പക്ഷേ അതിനു വേണ്ടി പത്തു കൽപ്പനകളിൽ ഒന്നു തെറ്റിക്കണം ( ഗ്രാമത്തിലുള്ള ഒരാളെ കോല്ലണം)

ഇലോകം തിന്മ നിറഞ്ഞതാണെന്നും സ്വന്തം ലാഭത്തിനുവേണ്ടി മനുഷ്യൻ എന്ത് കൊള്ളരുതായ്മക്കും മടിക്കുകയില്ലന്നും വിശ്വസിക്കുന്നതിനോപ്പം, ഭൂമിയിലേ നന്മ പുർണമായും അവസാനിച്ചിട്ടില്ലെന്നും വിശ്വസിക്കുന്ന ഒരു വ്യക്തി തന്റെ സംശയം ശരിയാണോയെന്ന് പരിക്ഷിക്കാനിറങ്ങുമ്പോൾ സാധരണമനുഷ്യരിലുണ്ടാവുന്ന ചാഞ്ചാട്ടങ്ങളെ തന്റെതായ രിതിയിൽ ബൈബിൾ കഥകളും നാട്ടുകഥകളുമോക്കെ കുട്ടി ചേർത്ത് വിസ്മയകരമായ ശൈലിയിൽ വായനക്കാരിലേക്കെത്തെത്തിക്കുകയാണ് അനുഗ്രഹിതനായ എഴുത്തുകാരൻ

ഒരു പ്രമാണി ഒരിക്കൽ യേശുവിനോട് ചോദിച്ചു “നല്ല വനായ ഗുരോ നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം ? യേശു അയാളോട് പറഞ്ഞു നി എന്തിന് എന്നെ നല്ലവൻ എന്ന് വിളിക്കുന്നു? ദൈവം അല്ലാതെ മറ്റൊരു നല്ലവൻ ഇല്ലാ ” ലുക്കാ:18-18-19

മനുഷ്യരായി പിറന്നവരാരും പൂർണമായി നല്ലവരാകുന്നില്ലെന്ന് സമർത്ഥിക്കുമ്പോൾ തന്നെ തിന്മയെ കീഴ്പെടുത്താൻ നന്മ പരമാവധി പരിശ്രമിക്കും എന്നോർമപെടുത്തുന്ന, വരികളിലുടെ വായനക്കാരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്ന കഥയ്ക്കോടുവിൽ സ്വപ്നം കാണാനാവാത്ത ‘സമ്പത്ത്’ ലഭിക്കുന്നതിന് വേണ്ടി ഒരു തെറ്റ് ചെയുന്നതിൽ കുഴപ്പമില്ലന്ന് വിശ്വസിക്കുന്ന സ്വാർത്ഥരായ മനുഷ്യരെ കാണിച്ചു തരുന്നു. നാട്ടുക്കാർ ബർത്താ മുത്തശിയെ ബലിക്കോടുത്തു കോണ്ട് സ്വർണ്ണം കൈക്കലാക്കാൻ നാട്ടുപ്രമാണിമാർ തിരുമാനിക്കുന്നു.

മനുഷ്യ മനസിലേ നന്മയുടെയും തിന്മയുടെയും പോരാട്ടതിനോടുവിൽ നന്മ പൂർണമായും നശിച്ചിട്ടില്ലന്ന് കാണിച്ചു കോണ്ട് ഷാന്റിൽ ബർത്തമുത്തശിയേ രക്ഷിക്കുന്നു….

ഒരോ കഥകൾക്കൊണ്ടും പുതിയ അറിവുകളും അനുഭവങ്ങളും തരുന്ന ” പാലോകോയ്ലോയുടെ ഇ നോവൽ വളരെ വ്യത്യസ്തമായ ഒരനുഭവമാണ്.

പ്രസാധനം :ഡിസി ബുക്ക്സ്
വിവർത്തനം രമാ മേനോൻ
വില 150 രുപ

LEAVE A REPLY

Please enter your comment!
Please enter your name here