സത്യം – കവിത – ബിന്ദു.എം.വി.

0
512

ഇരുട്ടിൽ നഗ്നത ഒളിപ്പിക്കുന്ന
പകൽ മാന്യതയുടെ
വെളുത്ത കുപ്പായക്കാർ………
നനഞ്ഞ കുങ്കുമപ്പൊട്ട് ഒഴുകി വീഴുന്ന
ചോരച്ചുവപ്പിൽ കാമം
കുടിച്ചു തീർക്കുന്നവർ…….
സ്വന്തം കാൽച്ചുവട്ടിലെ മണ്ണു വിറ്റ്
മണി സൗധം പണിയുന്നവർ……
പുഴയിലെ മണലൂറ്റി
കീശ വീർപ്പിക്കുന്നവർ……
കൊള്ളയും കൊലയും
തോക്കും ബോംബുമായ്
തെരുവിലാറാടുന്നവർ……..
അറിയുന്നില്ല ഈ ലോകത്തിന്
അമ്മയിൽ നിന്നു കിട്ടും നന്മയെ
തിരിച്ചഞ്ഞമ്മയാം ഭൂമിയെ
സ്നേഹിക്കണമെന്ന സത്യം ……..!!

LEAVE A REPLY

Please enter your comment!
Please enter your name here