ഞാന്‍ രൂപേഷ് രാഘവന്‍ – കഥ – അഞ്ചൽ അരുൺ

0
453

ചായ കപ്പുകള്‍നിറഞ്ഞ ട്രേയുമായി അവരുടെ മുന്നിലെത്തിയപ്പോഴും അവള്‍മുഖം ഉയര്‍ത്തുകയോ,ചുറ്റുപാടും ഇരിക്കുന്നവരെ നോക്കുകയോ ചെയ്തില്ല.
മുഖം ഉയര്‍ത്താതെ തന്നെ യാന്ത്രികമായി അവള്‍ഓരോരുത്തര്‍ക്കായി ചായ കപ്പുകള്‍നീട്ടി.

ആരും ഒന്നുമിണ്ടിയില്ല!!!

ചായ നല്‍കി കഴിഞ്ഞ് തിരികെ നടക്കാൻ തുടങ്ങുപ്പോൾ അമ്മയവളെ വാക്കുകള്‍കൊണ്ട് തടഞ്ഞു.

“നില്‍ക്ക് മോളെ അവര്‍ക്ക് എന്തെക്കിലും സംസാരിക്കാന്‍കാണില്ലേ?
അമ്മ അവളോട് അടക്കത്തില്‍പറഞ്ഞു.

“ഹേയ്,പ്രത്യകിച്ചെന്താ…..,മോള് പൊയ്ക്കോട്ടേ”

അമ്മയുടെ കള്ളത്തരം കണ്ടു പിടിച്ച ആരോ കനത്ത ശബ്ദത്തില്‍പറയുന്നത് അവള്‍കേട്ടു.
അതവള്‍ക്ക്ഒരാശ്വാസമായി.പടികള്‍വേഗത്തില്‍കയറി വീടിന്‍റെ മുകള്‍നിലയിലെ തന്‍റെ മുറിയിലേക്ക് അവള്‍പോയി.

തന്‍റെ ജീവിതത്തിലെ അദ്യത്തെ അനുഭവം.
ഒടുവില്‍,തന്‍റെ മുപ്പത്തിയാറാമത്തെ വയസ്സില്‍താനുമീ ഭുമിയില്‍ഒരു പെണ്ണായി ജീവിക്കുന്നു വെന്ന്‍ആരൊക്കയോ തിരിച്ചറിയുന്നു.
അവള്‍ജനാലയ്ക്ക് അരുകിലേക്ക്‌നടന്നു.പുറത്ത് ഒരു ചാറ്റല്‍മഴ പെയ്തു തുടങ്ങിയിരുന്നു.

അമ്മയുടെ നിര്‍ബന്ധo കൊണ്ട് മാത്രമാണ്, അല്ലെക്കില്‍ഇത്തരമൊരു ചായസത്കാരത്തിന് അവള്‍സമ്മതിക്കുമായിരുന്നില്ല .

“എനിക്കാരെയുംകണ്ട് മാർക്കിടണമെന്നില്ല അമ്മാ…..പിന്നെയെനിക്കിനിയാരുംമാര്‍ക്ക്തരുമെന്നുതോന്നുന്നില്ല,പിന്നെന്തിനാണമ്മാ ഇത്തരം നേരം പോക്കുകള്‍?
അവള്‍അമ്മയോട് പലവട്ടം പറഞ്ഞു

നിനക്ക്അവരെകാണെണ്ടെക്കിലും…ചടങ്ങുകള്‍വേണ്ടന്ന്‍വയ്ക്കാന്‍പറ്റുമോ മോളേ?
നിശബ്ദയായി നില്‍ക്കുന്ന മകളുടെ കരിവാളിച്ച മുഖം തലോടി കൊണ്ട് അമ്മ തുടര്‍ന്നു
എന്‍റെ പൊന്നുമോള്‍, അമ്മയ്ക്ക് വേണ്ടിയെക്കിലും ഒരു തവണ…. …അമ്മയുടെ വാക്കുകള്‍ഇടറുന്നത് അവള്‍തിരിച്ചറിഞ്ഞു.

അമ്മമനസ്സില്‍സുക്ഷിക്കുന്നകനലുകളൊന്ന് ഊതികെടുത്തണമെന്ന്‍അവളും ആഗ്രഹിച്ചിരുന്നു. പക്ഷെ, അതിനുള്ള മാര്‍ഗം ഇതല്ലന്നവളുടെ മനസ്സ് വിലക്കി കൊണ്ടിരുന്നു.

കരിപടര്‍ന്നതന്‍റെമുഖംതന്നെക്കാള്‍കുടുതല്‍വേദനിപ്പിച്ചത്അമ്മയെയായിരുന്നുവെന്ന്‍അവള്‍ക്ക്നന്നായറിയാം.വാലിട്ടുകണ്ണെഴുതിയും ,ചുട്ടികുത്തിയും അമ്മ മനോഹരമായി സുക്ഷിച്ച തന്‍റെ മുഖം ,പെട്ടന്ന്‍ ഒരുനാളിങ്ങനെ…….കരിപുരണ്ട് വികൃതമായപ്പോൾ താൻ കണ്ണാടികളെ വെറുത്തു തുടങ്ങി.അന്നു മുതല്‍ അമ്മ മാത്രമായിരുന്നു തന്‍റെ കണ്ണാടി.തന്‍റെ മുഖം വാടുപ്പോള്‍അമ്മയുടെ മുഖവും വാടിയിരുന്നു,പക്ഷെ ചെറിയ സന്തോഷങ്ങളില്‍താന്‍പുഞ്ചിരി തൂകുപ്പോള്‍അമ്മ ഒരു അതിശയ കണ്ണാടിയായി പൊട്ടിചിരിച്ചിരുന്നു.ലോകത്തുള്ള ഒരു സൗന്ദര്യലേപനത്തിനും, വിധി തേയ്ച്ചു ചേര്‍ത്ത തന്‍റെ മുഖവൈരൂപ്യത്തെ മായ്ച്ചു കളയാന്‍ആകില്ലന്ന്‍ അവരിരുവർക്കുംഅറിയാമായിരുന്നു.പക്ഷെമകള്‍ക്ക്കണ്ണാടികള്‍ഇഷ്ട്ടമാകുന്ന കാലം അമ്മ പിന്നെയും സ്വപ്നം കണ്ടിരുന്നു.

പുറത്ത്,ചാറ്റല്‍മഴരൂപംമാറ്റിവീശിയടിക്കാന്‍തുടങ്ങിയിരിക്കുന്നു.ജനല്‍പാളികള്‍കടന്ന്‍മഴതുള്ളികള്‍ശക്തിയായിഅവളുടെമുഖത്തേക്കുപതിച്ചു.അവളുടെ ചിന്തകള്‍ചിന്നി ചിതറുന്ന മഴത്തുള്ളികള്‍ക്കൊപ്പം കൂടി .

പൊട്ടും, ചുട്ടിയും കുത്തി വാലിട്ടുകണ്ണെഴുതി അമ്മയുടെ സുന്ദരികുട്ടിയായി വളര്‍ന്ന ബാല്യo കടന്ന്‌ വര്‍ണ്ണപൊട്ടുകളുടെ സൗന്ദര്യവുമായി പടികടന്നുവന്ന കൗമാരകാലം അവളുടെ ഓര്‍മകളിലേക്ക് ചിതറി വീണു .

കോളേജ് ജീവിതത്തിലെ ആദ്യവർഷത്തിന്‍റെ അവസാന നാളുകളിലാണ് രൂപേഷ് തനിക്ക് ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരനായി മാറുന്നത്. രൂപേഷെന്ന് വിളിക്കുപ്പോള്‍”രൂപേഷ് രാഘവന്‍”എന്ന്‍തിരുത്തി വിളിപ്പിക്കുന്ന,സിനിമകളെപറ്റിയും,നോവലുകളെപറ്റിയുംവാചാലനായിരുന്ന ഒരു സഹപാഠി.സംസാരിച്ചിരുന്ന വിഷയങ്ങളിലെ സമാന ചിന്തകള്‍അവരിലെ സൗഹൃദത്തിന്‍റെ വേരുറപ്പിച്ചു.

“രൂപേഷ് ,നീ പറയും പോലെ സിനിമകള്‍ജീവിതത്തിന്‍റെ പകര്‍പ്പെക്കില്‍ ,അതില്‍പിന്നെ പാട്ടുകളുടെ ആവശ്യം ഉണ്ടോ?”

വിശാലമായി സംസാരിച്ചു കൊണ്ടിരുന്ന രൂപേഷ് പെടുന്നനെ നിശബ്ധനായി!

അവന്‍റെ പെട്ടന്നുള്ള മൌനത്തിന്‍റെ അര്‍ത്ഥം മനസ്സിലായ അവള്‍ ചെറു പുഞ്ചിരിയോടെ തിരുത്തി ചോദിച്ചു.

“ഹലോ, മിസ്റ്റര്‍രൂപേഷ് രാഘവന്‍………..താങ്കള്‍, കേള്‍ക്കുന്നില്ലേ……. സിനിമകള്‍ജീവിതത്തിന്‍റെ പകര്‍പ്പെക്കില്‍ ,അതില്‍പിന്നെ പാട്ടുക ളുടെ ആവശ്യം ഉണ്ടോ?

അവന്‍എപ്പോഴും അങ്ങനെയായിരുന്നു!.

കുട്ടികാലത്ത് നഷ്ട്പെട്ടുപോയ അച്ഛന്‍റെ പേര് എന്നുo,എപ്പോഴും തന്നോട് ചേര്‍ത്ത് പിടിക്കാന്‍ശ്രെമിച്ചു.മറ്റുള്ളവരെ, തന്‍റെ അച്ഛന്‍റെ
പേര് ചേര്‍ത്ത് തന്നെ വിളിക്കാന്‍നിര്‍ബന്ധിച്ചു.പ്രത്യേകിച്ചും അവന് പ്രീയപെട്ടവരെ…..

പരിചയത്തിന്‍റെ ആദ്യ കാലങ്ങളില്‍അവന്‍അവളോട് അത്തരം നിബന്ധനകള്‍വച്ചിരുന്നില്ല.രണ്ടാം വര്‍ഷ പഠനത്തിന്‍റെ ആദ്യ മാസങ്ങളില്‍ആണെന്നു തോന്നുന്നു അവന്‍അവളോടത് പറഞ്ഞത്

“നോക്കു…..മാളവിക, എന്‍റെ പേര് രൂപേഷ് എന്നല്ല രൂപേഷ് രാഘവന്‍എന്നാണ്.ഞാന്‍ പൂര്‍ണ്ണനാകുന്നത്എന്നെ നീ അങ്ങനെ വിളിക്കുപ്പോഴാണ്.

അന്നാണ് മാളവിക അവന്‍റെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍തിരിച്ചറിഞ്ഞു തുടങ്ങിയത്.അന്നുവരെ കാണാതിരുന്ന ചില അധികാരങ്ങളും, അവകാശഭാവങ്ങളുംഅവള്‍അവനില്‍തിരിച്ചറിഞ്ഞു.തന്‍റെകാര്യങ്ങളില്‍ രൂപേഷ് വല്ലാതെ ഉത്കണ്ടപെടുന്നത് അവള്‍കണ്ടു. അവന്‍റെ സൗഹൃദത്തിന്‍റെരൂപങ്ങള്‍മാറുന്നത് അവള്‍മനസിലാക്കി.ചിലപ്പോഴൊക്കെ മനസുകൊണ്ട് അവളും അത് ആസ്വദിച്ചു.

പക്ഷെ, നിബന്ധനകള്‍ഇല്ലാതെ അമ്മ തന്നിരുന്ന സ്വാതന്ത്ര്യം ദുരൂപയോഗപെടുത്തരുതെന്ന്‍മാളവികയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

“മോളെ നിനക്കിതൊന്നു ചിന്തിക്കാനുള്ള സമയം ആയിട്ടില്ല” അമ്മയുടെ സ്നേഹo നിറഞ്ഞ ഉപദേശം അവന്‍റെ ഉത്കണ്ടകളുടെ ആക്കം കൂട്ടി.

അവന്‍റെ അധികാരങ്ങളും, ഉത്കണ്ടകളും അധികരിച്ചപ്പോള്‍മാളവിക അവനില്‍നിന്ന്‍അകലം പാലിക്കുവാന്‍തുടങ്ങി .ആദ്യമൊന്നും അവനത് കാര്യമാക്കിയില്ല.പക്ഷെപതിയെ,പതിയെതങ്ങള്‍ക്കിടയില്‍മതിലുകള്‍വളരുന്നത് അവനും തിരിച്ചറിഞ്ഞു .മാളവിക അവന്‍റെ നിശബ്ദ്തകളെ വകവയ്ക്കാതെ ,രൂപേഷ് എന്ന അര്‍ദ്ധ നാമത്തില്‍ അവനെ വിളിക്കുവാന്‍ശീലിച്ചു.അവനെ വേദനിപ്പിച്ചു കൊണ്ട്…..

അന്ന്‍,അവസാന വർഷപരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു മാളവിക.

“മാളവികയ്ക്ക് ഒരു ഗസ്റ്റ് ഉണ്ട് , പുറത്തേക്ക് ചെല്ലാന്‍പറഞ്ഞു!”
രാധിക ആണത് വന്ന് പറഞ്ഞതെന്ന്‍തോന്നുന്നു

സന്ദര്‍ശക മുറിയിലേക്ക് പോകുപ്പോള്‍തന്നെ മാളവികയ്ക്ക് ഉറപ്പായിരുന്നു അത് രൂപേഷ് തന്നെയെന്ന്‍.പക്ഷെ അവളുടെപ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അവനോടൊപ്പം ഒരു മധ്യവയസ്ക്ക കൂടി ഉണ്ടായിരുന്നു.രൂപേഷിന്‍റെ വിവരണങ്ങളില്‍അവള്‍ക്ക് പരിചിതമായിരുന്ന രൂപേഷിന്‍റെ അമ്മ.

മാളവികയുടെ പരിഭ്രമം കണ്ടിട്ടാകണം അമ്മ ചെറുതായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അവന്‍റെ ഓരോ നിര്‍ബന്ധം അല്ലാതെ എന്താ….. ഞാന്‍വന്ന്‍മോളെ കാണണം എന്ന്‍……..ഞാന്‍വന്നാല്‍, മോളുടെ ദേഷ്യം മാറുമെന്നാ അവന്‍പറയുന്നെ……എന്നാ, പിന്നെ അങ്ങനെയാകട്ടേയെന്ന്‍ ഞാനും കരുതി……..കൂടുതല്‍ശെരിയും തെറ്റുമൊന്നു ചിന്തിക്കാന്‍നിന്നില്ല……”

മറുപടിയില്ലാതെ നില്‍ക്കുന്ന മാളവികയുടെ കരം കവര്‍ന്ന്‍കൊണ്ട് അമ്മ സ്നേഹത്തോടെ പറഞ്ഞു.
എനിക്കറിയാംമോള്‍ക്ക് അവനോട് പിണങ്ങാൻ ആകില്ലായെന്ന് …………..

നിങ്ങള്‍സംസാരിക്ക് ഞാന്‍താഴെ നില്‍ക്കാം. തലമുടികള്‍ചിതറി വീണിരുന്ന മാളവികയുടെ മനോഹരമായ മുഖo ഒന്ന്‍പതിയെ തലോടിയ ശേഷം അമ്മ വരാന്ത കഴിഞ്ഞ് പടികള്‍ഇറങ്ങി താഴേയ്‌ക്കു പോയി.

ഒരു വിജയിയുടെ ഭാവത്തില്‍നില്‍കുന്ന രൂപേഷിനെ കണ്ടപ്പോള്‍ മുഖത്തേക്ക് പടര്‍ന്നു കയറുന്ന പുഞ്ചിരി മറയ്ക്കാന്‍അവള്‍നന്നായി ശ്രെമിച്ചു.പക്ഷെ മനസിന്‍റെ നിറം ചുണ്ടുകളില്‍പടരാതിരുന്നില്ല.

അപ്പോള്‍രൂപേഷ് രാഘവന്‍രണ്ടും കല്‍പ്പിച്ചാണല്ലേ?

കുറെ നാളുകള്‍ക്ക് ശേഷം മാളവിക അവനെ പുര്‍ണ്ണ നാമത്തില്‍വിളിച്ചു..അവന്‍ഇഷ്ട്ട പെടുന്നപോലെ ………

“അതെ രൂപേഷ് രാഘവന്‍റെ
രീതികള്‍വിഭിന്നമാണ്”.

“ഓഹോ…..അങ്ങനെയെക്കില്‍പെണ്ണു കാണല്‍കഴിഞ്ഞ സ്ഥിതിക്ക്, നേരവും സമയവും നോക്കി കല്യാണക്കുറി കൂടി അടിച്ചോളൂ…..”

“രൂപേഷ് രാഘവന്‍ weds മാളവിക” അവള്‍പറഞ്ഞു നിര്‍ത്തി.

അല്ല …………. മാളവിക രൂപേഷ്

അവന്‍പെട്ടന്ന് തിരുത്തി പറഞ്ഞു

അവള്‍പൊട്ടിച്ചിരിച്ചു…..അവനും……..

സന്തോഷത്തിന്‍റെ നിമിഷങ്ങള്‍കടന്നു പോയികൊണ്ടിരുന്നു.കുറെ നാളുകള്‍ക്ക് ശേഷം അവര്‍ഹൃദയം തുറന്ന്‍സംസാരിച്ചു.പക്ഷെ ഇന്നവരുടെ വിഷയം കഥകളോ ,സിനിമകളോ ആയിരുന്നില്ല…..ഉള്ളില്‍ഒളിപ്പിച്ചു വച്ച പ്രണയം കണ്ടെടുക്കപ്പെട്ടതിന്‍റെ സന്തോഷത്തില്‍അവര്‍പരസ്പരം മറന്ന്‍സംസാരിച്ചു.

അന്നുo, പുറത്തൊരു ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു..ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റില്‍മഴത്തുള്ളികള്‍അവനെയും, അവളെയും ഒപ്പമാ വരാന്തയെയും കുളിരണിയിച്ചുകൊണ്ടിരുന്നു.

പുറത്തു പെയ്യുന്ന മഴതുള്ളികളെ കൈകുമ്പിളിലാക്കി കൊണ്ട് മാളവിക വരാന്തയുടെ പുറത്തേക്കുള്ള ചാരു പടിയില്‍ഇരുന്നു.

“അപ്പോള്‍രൂപേഷ് രാഘവന്‍റെ അടുത്ത വിഭിന്നമായ പരിപാടി എന്താണ്?”

കൈയ്യില്‍ഇരുന്ന മഴതുള്ളികള്‍അവന്‍റെ മുഖത്തേക്ക് കുടഞ്ഞുകൊണ്ട് അവള്‍ചോദിച്ചു

അടുത്ത പരിപാടി അത്ര നിസാരം അല്ല …

അവന്‍അവളോട് ചേര്‍ന്ന്‍നിന്ന്‍മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.കുസൃതിനിറഞ്ഞ ഒരു ചിരിയുമായി അവന്‍അവളുടെ മുഖത്തിനു നേരെ അവന്‍റെ മുഖം കൊണ്ടു വന്നു.അവരുടെ കണ്ണുകള്‍പരസ്പരം
സംസാരിച്ചു.ചാരുപടിയില്‍ഇരുന്ന്‍, മഴത്തുള്ളികള്‍മുത്തിയ അവളുടെ കവിള്‍തന്‍റെ ചുണ്ടുകളില്‍നിന്ന്‍അടര്‍ത്തി മാറ്റാനായി അവള്‍ഒന്നു കുതറി മാറുന്നത് മാത്രമേ അവന്‍കണ്ടുള്ളൂ……..

പിന്നയവന്‍റെ കാഴ്ച്ചകള്‍മങ്ങി ,കേള്‍വികള്‍നിലച്ചു……
പുറത്തെ ചാറ്റല്‍മഴ ഒരു ഇടി മിന്നലോടെ രൂപം മാറി ശക്തി പ്രാവിച്ചു.

പിന്നെ വാര്‍ത്തകള്‍പലതായിരുന്നു .

പ്രണയ നൈരാശ്യത്തില്‍കാമുകി കെട്ടിടത്തിന് മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രെമിച്ചുവെന്ന്‍ചിലര്‍.പ്രണയാഭ്യര്‍ത്ഥന നിരസിച്ചപെണ്‍കുട്ടിയെ യുവാവ് കെട്ടിടത്തിന് മുകളില്‍നിന്ന്‍തള്ളിയിട്ട് കൊല്ലുവാന്‍നോക്കിയെന്ന്‍മറ്റു ചിലര്‍…………

പക്ഷെ അപ്പോള്‍യാഥാര്‍ത്ഥ്യം പറയാനാകാതെ ഓര്‍മ്മകള്‍നശിച്ച് ,ചതഞ്ഞ് വികൃതമായമുഖവുമായി മാളവിക ആശുപത്രി കിടക്കയില്‍ആയിരുന്നു.

പിന്നെപലതും പതിവുകള്‍പോലെ.

മകളെ വളര്‍ത്താന്‍അറിയാത്ത അമ്മയുടെ കുറ്റങ്ങളുമായി ബന്ധുക്കള്‍,പോലീസ് നടപടികള്‍,ആശുപത്രികള്‍…….വാര്‍ത്തയറിഞ്ഞ് കടല്‍കടന്നെത്തിയമാളവികയുടെഅച്ഛന്‍ശകാരങ്ങള്‍ക്കൊടുവില്‍മടക്കയാത്രയില്‍അവരെയും കൂട്ടി തിരികെ പോയി.

കാലം കടന്നു പോയി. വിദേശത്തെ വിദഗ്‌ദ്ധചികിത്സകൾ മാളവികയുടെ ഓർമ്മകളെ മനസിലേക്ക് പതിയെ പിച്ചവയ്പ്പിച്ചു.പക്ഷെ തിരിച്ചറിയാന്‍കഴിയാത്ത വിധം വികൃതമാക്കപെട്ട മുഖം എല്ലാറ്റില്‍നിന്നും ഓടിയൊളിക്കാന്‍അവളെ പ്രേരിപ്പിച്ചു…..ചിലപ്പോഴൊക്കെ രൂപേഷ് രാഘവന്‍റെ ഓര്‍മ്മകള്‍അവളുടെ മനസ്സിനെ തലോടുമായിരുന്നു പക്ഷെ ,തന്‍റെ കരിപടര്‍ന്ന മുഖം പൊത്തി പിടിച്ച് അവൾ ഓർമ്മകൾക്കും ,സ്വപ്നങ്ങൾക്കും താഴിട്ടു.

വർഷങ്ങൾക്കു ശേഷം പ്രവാസജീവിതത്തിന് അവസാനം കുറിച്ച് നാട്ടിലേക്ക് മറ്റൊരു മടക്കം.പിന്നെ ആരാലും കണ്ടെത്താൻ കഴിയാത്ത മറ്റൊരു നഗരത്തിൽ ഫ്‌ളാറ്റുകളുടെ ശ്വാസം മുട്ടലിൽ കുടുങ്ങി മാളവികയുടെ ലോകം പതിയെ മുന്നോട്ടു നീങ്ങി……

എന്താ? നീ മഴ കാണുകയാണോ ?

അമ്മയുടെ ചോദ്യം അവളെ ഓര്‍മ്മകളുടെ കുളിരില്‍നിന്ന് തിരികെ യെത്തിച്ചു.
എന്താ മോളെ ആലോചിക്കുന്നത്?
മാളവികയുടെ നെറുകയില്‍തലോടികൊണ്ട് അമ്മ പറഞ്ഞു.
അവര്‍പോകാന്‍നേരം മോളെ തിരക്കിയിരുന്നു…..

ഓഹോ……എന്തിന്?
നഷ്ട്ടപെടുത്തിയ സമയത്തിന് വിലയിടാനാണോ? അമ്മയല്ലേ കണക്കു പെട്ടി അമ്മതന്നെ കൂട്ടി വിലയിട്ടോളൂ….
അവള്‍ചിരിച്ചു കൊണ്ടു പറഞ്ഞു

“അതിനൊന്നു അല്ല മോളെ? അവൻ നിന്നോട് സംസാരിക്കണം എന്നു പറഞ്ഞു…….ഞാന്‍നിന്നെ വിളിക്കാന്‍തുടങ്ങിയതാ…………അപ്പോള്‍ഇതെന്‍റെ കയ്യില്‍തന്നിട്ട് മോളെ ഏല്‍പ്പിച്ചാല്‍മതിയെന്ന്‍പറഞ്ഞു”.

അമ്മ തന്‍റെ കയ്യില്‍ഉണ്ടായിരുന്ന ഒരു ചെറിയ കവര്‍അവളുടെ കയ്യിലേക്ക് നല്‍കി.
മാളവിക കൌതുകത്തോടെ ആ കവര്‍തുറന്നു.

ദിവസവും സമയവും കുറിക്കാത്ത ഒരു കല്യാണക്കുറി ആയിരുന്നു അത്.

അതില്‍ കടുത്ത ചുവപ്പു നിറത്തിൽ നിറത്തിന്‍
“രൂപേഷ് രാഘവൻ weds മാളവിക” എന്നെഴുതിയിരുന്നു.

അവൾ അതിശയത്തോടെ ലെറ്ററിലെ വരികളിലേക്ക് കണ്ണുകൾ ഓടിച്ചു.അതിന്‍റെ തുടർ വരികളിൽ അവളുടെ കണ്ണുകളെ ഈറനണിയിച്ചു ……

“ഞാന്‍രൂപേഷ് രഘവന്‍
നീ, മാളവിക രൂപേഷ് ആകാന്‍തയ്യാറായി കൊള്ളൂ…
പെണ്ണു കാണല്‍കഴിഞ്ഞ സ്ഥിതിക്ക് നേരവും സമയവും നോക്കി, നീ തന്നെ നല്ലൊരു കല്യാണക്കുറി കൂടി അടിച്ചോളൂ….”

അവളുടെ കണ്ണുകള്‍ ആ പേരിനായി കടലാസ്സിൽ പിന്നയും പരതി …….പിന്നെ ആ പേരിൽ മാത്രം മിഴികൾ ഉടക്കി നിന്നു … …..ഞാൻ രൂപേഷ് രാഘവൻ……

അപ്പോൾ, പുറത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു.

മഴത്തുള്ളികൾ ഒരിളം തെന്നലിനോടൊപ്പം ഒരുചെറു ചാറ്റലായി ജനാല വഴി അവളെയും കടലാസിനേയും തഴുകി കടന്ന് പോയി.

അതിന്‍റെകുളിര്‍മയില്‍അവളുടെമനസ്സ്മന്ത്രിച്ചു………….പലവുരെ…………………

” ഞാൻ,രൂപേഷ് രാഘവൻ!……………”

LEAVE A REPLY

Please enter your comment!
Please enter your name here