മഴ – കവിത – രാജ് മോഹൻ

0
397

കടുക്കുന്ന… വേനലിലിന്ന്….
നാട്ടിലെ… മഴയെല്ലാം.. മാഞ്ഞു പോയി….
പെയ്യുന്നൂ… ദിശതെറ്റി…
മണലാരണ്യമാം… ഈ ഭൂമിത൯
നെഞ്ചു പിളരുന്നു….
വഴിയെല്ലാം…..പുഴയായ്… തീ൪ന്നു

മേലെ… മാനമിവിടെ…. രാപ്പകലറിയാതെ
ചൊരിയുന്നു…മഴ

കാത്തിരിക്കുന്നെൻ നാട്ടകം…
ഒരുമഴയ്ക്കായ്….
കുടിവെള്ളത്തിനായ്…

മഴയൊഴുകി… വഴികളും കൈവഴികളും
ചെന്ന്…. പുഴയായ്ത്തീരുമൊരു….
പഴമക്കഥ.. ഒഴുക്കു നിലച്ചൊരീ…
പുഴയുടെ…. തീരത്ത്… കുടിവെള്ളം
കിട്ടാതലയുന്നു… പക്ഷി മ്റിഗാദികളൊക്കെ…

അണപൊട്ടിയൊഴുകിയാ൪ത്തിരുന്ന
പുഴയുടെ വേദന…ആരറിഞ്ഞു…
പ്രിയ വേനലേ…എന്തിനായ്….
നീ… മണലാരണ്യമെല്ലാം…. വിട്ട്…
ഈ… ഹരിതഭൂവിലുറഞ്ഞു… തുള്ളുന്നു

തരിക നീ… ശാപമോക്ഷം….
മണലാരണ്യങ്ങളെ…. മുക്കിക്കൊല്ലാതെ…
മഴയായി…. പുഴയായി…..നീ… വരിക…
അതിനായി….
എന്നാത്മാവു നീ കൈ കൊള്ളുക…..

നട്ടുനനച്ച….ഈ… ഹരിതഭൂമിയിലെ….
കരിഞ്ഞു പോയ…
സ്വപ്നങ്ങൾക്ക് മേൽ…..
മഴത്തുളളിയായ് പെയ്തിറങ്ങണം….നീ
എന്നാത്മാവിനെ…. മഴയായി….
തിരികെത്തരിക…. വേറൊന്നും…
ചോദിക്കരുതേ…. അധികാരപ൪വ്വമൊന്നുമേ…
എ൯കൂടെയില്ല…. നന്മക്കായ്…
ഒരു… പ്രാ൪ത്ഥനമാത്റം….
(ആ൪ത്തിരമ്പുന്ന ബഹറിനിലെ… മഴക്കിടയിലൊരു… കുറിപ്പ്…. രാജ്മോഹ൯)

LEAVE A REPLY

Please enter your comment!
Please enter your name here