പുനത്തിൽ കുഞ്ഞബ്ദുള്ളയും കോപ്പിയടി വിവാദവും കൂടെ കാരൂർ സോമനും

0
655

2018 പുതുവർഷപ്പുലരി മുതൽ നവമാധ്യമ രംഗത്ത് സജീവമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കാരൂർ സോമന്റെ
കോപ്പിയടി വിവാദം. ഇപ്പോഴും അതിന്റെ അലയടികൾ തുടരുന്നു. കാരൂർ സോമന്റെ ചില കാഴ്ചപ്പാടുകൾ യുകെയിലും
കേരളത്തിലും സാഹിത്യരംഗത്തും സാംസ്‌കാരിക രംഗത്തും നിരവധി ശത്രുക്കളെ ഉണ്ടാക്കുന്നതിന് സാധിച്ചിട്ടുണ്ട്. കാരൂർ സോമനെ ഏതു വിധേനയും ആക്രമിക്കുവാൻ തക്കം പാർത്തിരുന്ന അവർക്ക് കിട്ടിയ നല്ല അവസരം ആയിരുന്നു കോപ്പിയടി വിവാദം.
കാരൂർ സോമൻ ചെയ്‍തത് അപരാധം തന്നെയാണ്. അതിന് കാരൂർ സോമന്റെ കോപ്പിയടിക്ക് വിധേയരായ മലയാള സാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകൾ നൽകിയ യുകെയിലെയും കേരളത്തിലെയും ബ്ലോഗർമാർ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നു.ഇനി അത് കോടതിയല്ലേ തീരുമാനിക്കേണ്ടത്?. കാരൂർ സോമന്റെ കുടുംബത്തെ പോലും ഓർക്കാതെ നിരന്തരം വേട്ടയാടുന്നവരിൽ മുന്നിൽ നിൽക്കുന്നത് യുകെയിലെ ബ്ലോഗർമാരിൽ ചിലർ മാത്രം.അതിൽ പ്രധാനിയാകട്ടെ ഒരു വീട്ടിൽ പോലും കയറ്റാൻ കൊള്ളാത്ത “ബുജി” എഴുത്തുകാരനും. പുള്ളി മീറ്റിംഗിൽ വരുന്നെന്നു കേട്ടാൽ രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട അവസ്ഥയിലാണ് യുകെയിലെ സ്ത്രീ എഴുത്തുകാർ.

ഇപ്പോൾ നടക്കുന്ന ബഹളങ്ങൾ കാണുമ്പോൾ മലയാള സാഹിത്യ രംഗത്ത് നടന്ന ആദ്യ കോപ്പിയടി വിവാദമാണ് ഇതെന്ന് തോന്നും.”ഗോസ്റ്റ് റൈറ്റിങ്ങ്” വളരെ സജീവമായ യുകെ പോലെ അത്ര മികച്ച രീതിയിൽ അല്ലെങ്കിലും കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന മേഖല തന്നെയാണ്. കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രസ്ഥരായ എത്രയോ പേർ മറ്റുള്ളവരെ കൊണ്ട് എഴുതിച്ചിരിക്കുന്നു.അങ്ങനെ എഴുതി കൊടുക്കുന്നവരുടെ പേരുകൾ വരെ ഇപ്പോൾ ബഹളം വെക്കുന്നവർക്ക് അറിയാം.

ഇതിന് സമാനമായ അനുഭവത്തിലൂടെ പ്രശ്‌സത സാഹിത്യകാരൻ അടുത്തിടെ അന്തരിച്ച പുനത്തിൽ കുഞ്ഞബ്‌ദുള്ളയും കടന്നു പോയിട്ടുണ്ട്. സംഭവം ഇപ്രകാരം മലയാള സാഹിത്യ ലോകത്ത് ചലനം സൃഷ്ടിച്ച “സ്മാരകശിലകളും” “മരുന്നും” എഴുതി പ്രശസ്തിയിൽ വിരാചിക്കുമ്പോൾ പൊടുന്നനെ വലിയ ഒരു ആരോപണം അദ്ദേഹത്തിനെതിരെ ഉയരുന്നത്. “കന്യാവനങ്ങൾ” എന്ന പുതിയ നോവലിൽ രവീന്ദ്രനാഥ ടാഗോറിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനത്തിന്റെ കുറച്ചു ഭാഗങ്ങൾ അങ്ങനെ തന്നെ(കാരൂർ സോമൻ ചെയ്തത് പോലെ) കുഞ്ഞബ്‌ദുള്ള മോഷ്ടിച്ചു എന്നതായിരുന്നു അപവാദം. യാദൃച്ഛികമായി കന്യാവനങ്ങൾ
വായിച്ച ഒ. കെ. ജോണിയാണ് കുഞ്ഞബ്‌ദുള്ളയുടെ ഇ മോക്ഷണം വെളിച്ചത്ത് കൊണ്ട് വന്നത്. വളരെക്കാലം മുൻപ് പ്രസിദ്ധീകരിച്ചതും ഇന്ന് വായനക്കാരുടെ ശ്രദ്ധയിൽ ഇല്ലാത്തതുമാണല്ലോ എന്ന ധാരണയിലാണ് കുഞ്ഞബ്‌ദുള്ള അപ്രകാരം ഒരു മോക്ഷണം നടത്തിയതെന്ന് കുഞ്ഞബ്‌ദുള്ള സമ്മതിക്കുകയും ചെയ്‌തു. അത് മാത്രമല്ല ” എ വേ ടു മെക്ക” എന്ന പുസ്തകത്തിൽ നിന്നും ചില ഭാഗങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. കടപ്പാട് പോലും വെക്കാതെ പുസ്തകം പ്രസിദ്ധീകരിച്ചത് പ്രശനം കൂടുതൽ വഷളാക്കി. വാർത്ത കാട്ടു തീ പോലെ
പടർന്നു. ടാഗോർ കുഞ്ഞബ്‌ദുള്ള എന്നു മറു പേരിട്ടു വിളിക്കുകയും തരം കിട്ടുമ്പോഴെല്ലാം വെറുമൊരു മോഷ്ടാവ് എന്ന നിലയിലേക്ക് താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയും ചെയ്തു. നിരന്തരം ടാഗോറിന്റെ ചായയിലുള്ള കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
എന്നാൽ അദ്ദേഹത്തിന്റ മുറിവുണക്കാൻ ചില സുഹൃത്തുക്കൾ മുന്നോട്ട് വന്ന് ടാഗോർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു. പ്രശ്‌നം വളരെ രമ്യമായി പരിഹരിച്ചു. കന്യാവനങ്ങളുടെ രണ്ടാം പതിപ്പ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here