പ്രതീക്ഷ – കഥ – ബിജു വാസുദേവ്

0
220

എടി ശോഭേ ചായ ആയില്ലേടീ?
നേരമെത്രയായന്നാ വിചാരം ചായ ടേബിളിലിരുന്നു തണുത്തുട്ടുണ്ടാവും .ഞാൻ ചൂടാക്കി തരാം .നിങ്ങളെന്താ ഒാട്ടത്തിനു പോകണില്ലേ .ഹർത്താലായോണ്ടു ഇന്നലെ ഏതു കോലത്തിലാ..വന്നു കയറിയതു .കൂട്ടുകാരുടെ സൽക്കാരമൽപ്പം കൂടുന്നുണ്ട് ഞാനവരെ ഒന്നു കാണട്ടെ രണ്ടു പറയുന്നുണ്ട്

രാവിലെ നീ തുടങ്ങുകയാ ..നിനക്കു വേറൊരു പണിയുമില്ലേ

അതെ വീട്ടികിടന്നു പറക്കമറ്റാത്ത രണ്ടു പിള്ളാരുമായി കഷ്ടപ്പെടുന്നതിനൊരു വിലയുമില്ല.ഞാൻ ചെയ്യുന്ന പണിക്കൊന്നും വരുമാനമില്ലല്ലോ.?

എന്റെ പൊന്നേ ഞാനറിയാതെ പറഞ്ഞതാ നീ ഒന്നു നിർത്തുമോ?

തണുത്ത ചായ മരുന്നു കുടിക്കും പോൽഒറ്റ മോന്തിനു അകത്താക്കി അയാൾ പുറത്തേക്കിറങ്ങി

ഉണ്ണിയല്ലേ ?ഞങ്ങളു ബാങ്കിൽ നിന്നാ .നിങ്ങളുടെ അച്ഛൻ മരിക്കും മുൻപു ബാങ്കിൽ നിന്നെടുത്ത ലോൺ മടക്കി അടക്കാത്ത വിവരം കാട്ടി അനവധി തവണ നോട്ടീസ് അയച്ചിരുന്നു.നിങ്ങളുടെ ഭാഗത്തൂന്നിതുവരെ ഒരു നടപടിയും ഇല്ലാത്തതിനാൽ ബാങ്കു ജപ്റ്റി ചെയ്തു വസ്തു ലേലത്തിൽ വെക്കാൻ തീരുമാനിച്ചു.ആ വിവരമറിഞ്ഞും നിങ്ങളുടെ ഭാഗത്തൂന്നു മാന്യമായ നടപടികൾ ഇല്ലാത്തതിനാൽ ഈ നോട്ടീസിവിടെ പതിക്കാൻ വന്നതാ…

വന്നനോട്ടീസൊന്നും ശോഭയെ കാട്ടിയില്ല .അവളൂടെ ടെൻഷനാകുന്നതു കാണാൻ മേലാ എനിയിപ്പോൾ എന്തു മറക്കാൻ ആകെയുള്ള അവളുടേം മോളുടേം കാതിലും കഴുത്തിലുമുള്ളതു വിറ്റു പെറുക്കിയാൽ ഒരു വീടു വാടകക്കെടുക്കാൻ കഷ്ടിച്ചാവും .ഇങ്ങനെ മനസ്സിൽ ചിന്തിക്കുമ്പോളാണു ശേഭ അവിടേക്കു വന്നതും നോട്ടീസ് കണ്ടതും

അതേ വിഷമിച്ചിരുന്നാൽ കാര്യം നടക്കുമോ വാടക വീടു തപ്പ് .മക്കളേം കൊണ്ടു റോഡിൽ കിടക്കാൻ പറ്റില്ലല്ലോ?

വാടകവീടെടുത്തെങ്കിലും ഒരു വീടെന്ന സ്വപ്നം തീണ്ടാപാടകലയായിരുന്നു .ശോഭ ഹോട്ടലുകളിൽ മനസ്സില്ലാമനസ്സോടെ ജോലിക്കു പോയി തുടങ്ങി കാരണം വീട്ടു ചിലവും മക്കളുടെ പഠിത്തവും ചിലവു അവരുടെ കൈക്കുള്ളിൽ നിന്നില്ലയെങ്കിലും അവർക്കു ഒരു പ്രതീക്ഷയുണ്ടായിരുന്നു .മകൻ അവൻ പത്താം ക്ലാസ് കഴിഞ്ഞു .തുടർന്നു പഠിക്കാതെ വർഷോപ്പ് പണിപഠിക്കാൻ പോയി തുടങ്ങിയിരുന്നു .അൽപ്പനാൾ കഴിഞ്ഞാൽ അവൻ കുടുംബത്തെ കരകയറ്റും എന്തിനും ഏതിനുമവർ മകനെ സപ്പോർട്ടു ചെയ്തു കൊണ്ടിരുന്നു .ഒടുവിൽ ദൈവം കാത്തപോലെ അവനു ഹീറോ ഹോണ്ടയിൽ ജോലിയും കിട്ടി

ദിവസങ്ങൾ കടന്നു പോയി ആദ്യത്തെ ശബളം വാങ്ങുന്ന ദിവസം അവന്റെ ബസിലുള്ള കഷ്ടപ്പെട്ടുള്ള യാത്ര കണ്ടു സഹിയാതവർ കുറേശേ ചേർത്തു വെച്ചതും അൽപ്പം കടം വാങ്ങിയും സസ്പെൻസായി ഒരു ബൈക്കു വാങ്ങി അന്നേ ദിവസം കൊടുത്തു .കാരണം ഇടക്കിടക്കു ഒരു ബൈക്കു വാങ്ങുവാനുള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചിരുന്നു

അന്നേ ദിവസം സാലറികിട്ടി .വൈകുന്നേരം ആയപ്പോൾ അവൻ അമ്മയെ വിളിച്ചു പറഞ്ഞൂ അമ്മേ ഞാനൽപ്പം ലേറ്റാകും വാതിലടച്ചു കിടന്നോ കൂട്ടുകാരന്റെ വീട്ടിൽ കിടന്നു രാവിലെ വരാം

അതെന്താ മോനെ ഇങ്ങനെ പതിവില്ലാത്തതാണല്ലോ (ശോഭ ചോദിച്ചു)

അമ്മേ ആദ്യ ശബളമായോണ്ടു എല്ലാർക്കും ചിലവു ചെയ്യണമെന്നു നിർബദ്ധം

എന്നാൽ ശരിമോനെ എന്നും പറഞ്ഞവർ ഫോൺ വെച്ചു .രാവിലെ ഒരു ഫോൺ വന്നു ഉണ്ണി ധൃതിയിൽ ഡ്രസ്മാറി പോകുന്നതു കണ്ടവൾ ചോദിച്ചു

എവിടെ പോകുകയാ..ഇത്ര ധൃതിയിൽ

ഒന്നുമില്ലടി ഒരു ഒാട്ടം

ചായകുടിച്ചിട്ടു പോകൂന്നേ

അതു..ഞാൻ പിന്നെ കുടിച്ചോളാം

ഉണ്ണിയുടെ വാക്കുകൾ ഇടറിയിരുന്നു

എന്തുപറ്റി പതിവില്ലാതൊരു വല്ലായ്മ ചേട്ടനു
ഒന്നുമില്ലടി ഒരു ആശുപത്രി കേസാ ഉടനെ വരാം

ഉണ്ണി പോയി കുറച്ചു കഴിഞ്ഞു ചായയുമായി പത്രം വായിക്കാൻ പുറത്തിറങ്ങിയ ശേഭ അതുകണ്ടതപ്പോഴാണു .വീടിന്റെ പരിസരങ്ങളിൽ ചിലർ കൂടി നിന്നു ഇടക്കിടെ അങ്ങോട്ടു വിരൽ ചൂണ്ടി സംസാരിക്കണു .അവൾ വിളിച്ചു ചോദിച്ചു എന്താ.. ഏയ് ഒന്നുമില്ലന്നും പറഞ്ഞവർ ഒഴിഞ്ഞുമാറുന്നു .അവൾക്കുള്ളിൽ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുത്തു .ആസമയത്തിതാ ..ചില ബദ്ധുക്കൾ പതിവില്ലാതെ വീട്ടിൽ വരുന്നു

എന്താ നിങ്ങളെല്ലാരും പതിവില്ലാതെ

ഒാ..ഒന്നുമില്ലടീ വെറുതേയിറങ്ങിയതാ..

അല്ല എന്തോ ഉണ്ട് നിങ്ങളെന്നിർൽ നിന്നു എന്തോ മറക്കാൻ ശ്രമിക്കുന്നു .വീടുനു ചിറ്റും പലരും മാറി മാറി നിന്നു എന്തൊക്കെയോ പറയുന്ന കണ്ടപ്പോഴെ സംശയം തോന്നിയതാ.ഉണ്ണിയേട്ടനെന്തെങ്കിലും കുഴപ്പം

ഏയ് ഉണ്ണിക്കൊരു കുഴപ്പോം ഇല്ല
പിന്നെന്താണന്നു വെച്ചാൽ ഒന്നു പറഞ്ഞു തുല മനുഷ്യനെ ആദി കേറ്റാതെ

എടി ശോഭെ നീ വിഷമിക്കരുത് .മോനു ചെറിയൊരാക്സിഡന്റു ഉണ്ടായി .ഉണ്ണി അവിടുണ്ട്

അത്രയുള്ളോ..അവനു കുഴപ്പമൊന്നും കാണില്ല .സ്നേഹക്കൂടുതൽ കൊണ്ടു ചെറിയ പെട്ടലാണേലും ഉണ്ണിയേട്ടനങ്ങനാ ..ഉണ്ണിയേട്ടനായിരിക്കും നിങ്ങളെയെല്ലാം വിളിച്ചു പേടിപ്പിച്ചേ .എന്നോടൊന്നു പറഞ്ഞു പോലുമില്ല .ഞാൻ വിഷമിക്കാതിരിക്കാൻ വിഷമിച്ചിട്ടെന്തു കാര്യം .ഞാനെളുപ്പം ഒരുങ്ങാം നിങ്ങളിവിടെ നിൽക്കു അളിഞ്ഞ വേഷത്തിൽ ചെന്നാൽ കൂട്ടുകാർക്കു മുൻപിൽ അവനു കുറച്ചിലാകും .അവനെ കാണാൻ ആശുപത്രിയിൽ ഒന്നിച്ചു പോകാം

വേണ്ട..ശോഭെ അവരിപ്പോൾ വരും കുഴപ്പമൊന്നുമില്ല ഡിസ്ചാർജു ചെയ്തെന്നാ അറിഞ്ഞേ

പറഞ്ഞു തീരും മുന്നേ അവിടേക്കൊരാബുലൻസ് വന്നു നിന്നു

ഇവരെന്താ ..ആബുലൻസിൽ ഉണ്ണിയേട്ടന്റെ കൂട്ടുകാർ വല്ലതും ആയിരിക്കും എന്നാലും പണം ലാഭിക്കാൻ ആബുലൻസിലൊക്കെ
പറഞ്ഞു തീരും മുന്നോ ശോഭയതു കണ്ടു .സ്ട്രച്ചറിൽ ഒരു മൃതദേഹം പുറത്തേക്കെടുക്കുന്നു .കൂട്ടത്തിൽ ഉണ്ണി യേട്ടനും

അവർ പൊട്ടി കരഞ്ഞു
അയ്യോ ..എന്റെ മോനെ ഇന്നു വരില്ലാ എന്നു പറഞ്ഞിട്ടു ഇങ്ങനാണോടാ വീട്ടിൽ തിരികേ വരുന്നതു ..എനിക്കെനയാരുണ്ട്

അവർ നെഞ്ചത്തടിച്ചു കരഞ്ഞു

എന്റെ പ്രതീക്ഷയെല്ലാം..പോയേ..എനിക്കിനി ജീവിക്കണ്ടായെ

അവന്റെ വികൃതമായ മുഖം ഒരുനോക്കു കാണും മുൻപവർ ബോധരഹിതയായി നിലത്തു കിടന്നു

ആ ചെറുക്കനു ഇങ്ങനൊരു പഴക്കമില്ലാത്തതാ..കൂട്ടുകൂടി വെള്ള മടി

ഇപ്പേൾ പിള്ളാരങ്ങനാ കൂട്ടു കൂടിയാലും സന്തോഷം വന്നാലും സങ്കടം വന്നാലും വെള്ളമടി
ഒരോ കാരണം അടിക്കാൻ അല്ലാണ്ടു എന്തോന്നു

ഇല്ലേൽ നിർത്തിയിട്ടിരുന്ന ബസിൽ കൊണ്ടു കേറ്റുമോ പറഞ്ഞിട്ടെന്തു കാര്യം അവരുടേ വിധി അവനൊന്നും അറിയുന്നില്ലല്ലോ ?ഇവരുടെ പ്രതീക്ഷയല്ലേ തീർന്നതു

കൂടി നിന്നവരിൽ ചിലരുടെ സംസാരം കേട്ടു .അവൻ മരിച്ചില്ലേ ..ഇനി ഈ സമയത്തിതു ഇവിടെ വേണേ ?എന്ന ദയനീയ ഭാവത്തിൽ അവനവരെ നോക്കി

ഞാനൊന്നും പറഞ്ഞില്ലേ ..രാമനാരായണ എന്ന ഭാവത്തിലവർ അൽപ്പം മാറി മാറി നിന്നു

കരയാതകരയുന്ന ഉണ്ണിയുടെ നെഞ്ചു പിടയുന്ന പിടച്ചിൽ മറ്റാരും കണ്ടിരുന്നില്ല അവനൊഴിച്ചു .ഒന്നാശ്വസിപ്പിക്കുവാൻ കൂടി കഴിയാതെ കുറ്റ ബോധത്തിൽ നീറുകയായിരുന്നു അവന്റെ ആൻമാവ്

LEAVE A REPLY

Please enter your comment!
Please enter your name here