സദാചാര കിളികള്‍ – കഥ – ജോര്‍ജ് അറങ്ങാശ്ശേരി

0
637

ജനല്‍പടിയില്‍ ഒരു കിളിവന്നിരുന്ന് എന്‍റെ മുറിയിലേക്ക് തല വെട്ടിച്ചുവെട്ടിച്ച് ഒളിഞ്ഞുനോക്കുന്നു. ഞാനാ കിളിയോട് ചോദിച്ചു:
ഹേ…….കിളിയെ
നിയും ചില മലയാളികളെപോലെ അന്യന്‍റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നുവോ?. നിനക്കിത് അഭികാമ്യമോ?.
ഇടത്തോട്ടും വലത്തോട്ടും ചാടിയീട്ട് തല വെട്ടിച്ചു വെട്ടിച്ച് വീണ്ടും മുറിയിലേക്ക് എത്തിനോക്കിയീട്ട് കിളി പറഞ്ഞു:
ഞാന്‍ സ്ഥിരമായി പള്ളിയില്‍പോവുകയും കുമ്പസാരിക്കുകയും ധ്യാനം കരസ്മാറ്റിക്ക് എന്നീ കലാപരിപാടികളില്‍ കൈകൊട്ടി ഉച്ചത്തില്‍ പാടുകയും തുള്ളിച്ചാടുകായും ചെയ്യത് സജീവമായി പങ്കെടുക്കുന്ന ഒരു കുഞ്ഞാടാണ്. സദാചാരത്തിന്‍റെ ചെങ്കോലും ഉടവാളും നേടിയ പ്രിയപുത്രന്‍. സദാചാരത്തിന്‍റെ കാവല്‍ക്കാരന്‍. സാദാചാര ദ്വംസനം എവിടെ കണ്ടാലും ഞാനിടപ്പെടും.
ചോദിക്കാന്‍ ആഗ്രഹിച്ചതല്ല. ഒരു സദാചാര പുണൃവാളനായതുകൊണ്ട് മാത്രം ഞാനൊന്നു ചോദിക്കട്ടെ കിളിയെ. താങ്കളുടെ മകള്‍ ഒരു യുവാവിന്‍റെകൂടെ കറങ്ങിനടക്കുന്നതും നൈറ്റ് ഡൂട്ടിക്ക് പോകുമ്പോള്‍ പാത്തുംപതുങ്ങിയും താങ്കളുടെ വീട്ടിലേക്ക് കയറിപോകുന്ന ജാരനേയും താങ്കള്‍ കാണുന്നില്ലെ. സ്വന്തം കാലിലെ മന്ത് മാറ്റിയീട്ടുപോരെ മറ്റുള്ളവരെ മന്താ മന്താ എന്നു വിളിക്കുന്നത്.
രണ്ടാം ദിവസവും മൂന്നാം ദിവസവും ആ കിളിവന്ന് എന്നെ ശല്ലൃപ്പെടുത്തികൊണ്ടിരുന്നു. ആ കിളിക്കെതിരെ പോലീസ് സ്റ്റേഷനില്‍ ഞാനൊരു കേസ് കൊടുത്തു. കിളിയെ കസ്റ്റടിയിലെടുത്ത് ഇന്‍സ്പെക്ടര്‍ ബിജു ചോദ്യംചെയ്യാന്‍ തുടങ്ങി. കിളി പ്രതികരിച്ചതിങ്ങനെ:
വേദപാഠം ശരിയായി പഠിക്കാത്ത അയാള്‍, ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ,പുരോഹിതരെ,അംബരചുംബികളായ ദേവാലയങ്ങളെ കുറിച്ചെല്ലാം നവമാധ്യമങ്ങളിലൂടെ എഴുതുന്നു. അയാളെയാണ് ജയിലില്‍ അടക്കേണ്ടത്.

(2)

ഇന്‍സ്പെക്ടര്‍ ബിജു തന്‍റെ ഐ പാഡെടുത്ത് അയാളുടെ ഫേസ്ബുക്കും വട്ട്സപ്പും മറിച്ച് നോക്കിയീട്ട് പറഞ്ഞു: ഞാനയാളില്‍ ഒരു തെറ്റും കാണുന്നില്ല. തന്നെപോലുള്ള വയറസുകളാണ് ഈ സമൂഹത്തിനാപത്ത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടിത പുരോഹിത വര്‍ഗ്ഗത്തിനെതിരെ, അന്നുവരെ നിലനിന്നിരുന്ന നീച വ്യവസ്ഥിതികള്‍ക്ക് എതിരായി പടവാളുയര്‍ത്തിയവനല്ലെ യേശുദേവന്‍.
ചോദ്യം ചെയ്യല്‍ തുടര്‍ന്നാല്‍, പീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും സാമ്പത്തിക ഇടപപാടുകളുടേയും പല രഹസ്യങ്ങളും ആ കിളിയില്‍നിന്നും പുറത്തു വരുമെന്ന് പലരും ഭയപ്പെട്ടു. ലക്ഷങ്ങള്‍ വിലയുള്ള വക്കീലിനെ രംഗത്തിറക്കി കിളിയെ ജാമ്യത്തിലെടുത്തു. അങ്ങനെ സകല സത്യങ്ങളും കുഴിച്ചു മൂടപ്പെട്ടു.
പിറ്റേന്ന്, ജാതിമത വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ സദാചാര കിളികള്‍ അസഹിഷ്ണുതയോടെ അന്യന്‍റെ സ്വാതന്ത്രൃങ്ങള്‍ക്ക് മുകളിലൂടെ നിര്‍ഭയം നിര്‍ലജം പറന്നുനടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here