കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; 5 മരണം, നിരവധിപേര്‍ക്ക് പരിക്ക്

0
139

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലു പേര്‍ മരിച്ചു. 11 ഓളം പേര്‍ക്കു പരിക്കേറ്റു. കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ വാട്ടര്‍ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. നിര്‍മാണ ജോലിയില്‍ ഏര്‍പെട്ട തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്.

ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ ഉണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 56 വര്‍ഷം പഴക്കമുള്ള കപ്പലാണ് മുംബൈയില്‍ നിന്നെത്തിയ സാഗര്‍ ഭൂഷണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here