വിമതരായ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവയ്ക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി ഫിലിപ്പൈന്‍ പ്രസിഡന്റ്

0
140

മനില:രാജ്യത്തെ വിമതരായ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവയ്ക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി ഫിലിപ്പൈന്‍ പ്രസിഡന്റ്. പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടെയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഏറെ വിവാദത്തിന് വഴി വെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് കമ്മ്യൂണിസ്റ്റ് വിമതരുടെ യോഗത്തിലായിരുന്നു റോഡ്രിഗോയുടെ വിവാദ ആഹ്വാനം.

സൈനികരോട് പറയൂ, പുതിയൊരു ഉത്തരവ് നടപ്പാകാന്‍ പോവുകയാണെന്ന്. നിഷേധികളായ സ്ത്രീകളെ കൊല്ലാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവരുടെ സ്വകാര്യ ഭാഗങ്ങള്‍ തകര്‍ക്കപ്പെടും ഇതായിരുന്നു റോഡ്രിഗോയുടെ പ്രസംഗം.

ഇതിനു മുമ്പും ഇത്തരം സ്ത്രീ വിരുദ്ധമായ നിരവധി പരാമര്‍ശങ്ങള്‍ റോഡ്രിഗോയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതേസമയം പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ സ്ത്രീകള്‍ രാജ്യ വ്യാപകമായി സംഘടിച്ച് പ്രതിഷേധിക്കുന്നുണ്ട്.

രാജ്യത്ത് നടമാടുന്ന മയക്കു മരുന്നും കള്ളക്കടത്തും അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് റോഡ്രിഗോ അധികാരത്തിലെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ സൈന്യത്തിന്റെ തോക്കുകള്‍ക്ക് ഇരയായി തീര്‍ന്നു. ഇതില്‍ നിരപരാധികളും ഉള്‍പെട്ടിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനിടെയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള പ്രസിഡന്റിന്റെ വിവാദ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here