മരണം – കവിത- നിമിഷ ബേസില്‍

0
3035

മരണമെന്നുള്ള സത്യമേ വിടഞാന്‍ പറയുമ്പോള്‍
മുന്നിലായി നോക്കണേഎന്‍ കുഞ്ഞിന്റെ കരച്ചില്‍ തിരയണേ
മുഖം മൂടുംഞാന്‍എന്താകും പരതുക
മുന്നമേ ഞാന്‍ ചുറ്റിലും തേടിടും കലാമെന്നെയേല്‍പിച്ച മക്കളെന്ന നനവിനെ

കാലിടറുന്നുവോ മരണമേ നിന്‍ മുന്നിലായി നിന്നിടാന്‍
കരയാതെ ഉരുവിടാന്‍ വാക്കിനായി പരതുന്നു.
ഇളകാത്ത മനസുമായിഅകലുന്നു ദൂരേക്ക്
മിന്നുന്ന തുണിയില്‍ പൊതിഞ്ഞതാം ദേഹവും.
ഇന്ന്ഞാന്‍ പോകുമ്പോള്‍ മനമാകേ മൗനത്തിന് ഭീതിയില്‍ മറയുന്നു
നരകത്തിന്റെ ചിന്തയില്‍ നിറവും കുറഞ്ഞുപോയി,
നിറത്തില്‍ പൊതിഞ്ഞുഞാന്‍ സൂക്ഷിച്ച കിനാക്കള്‍ തന്‍.
സവര്‍ഗ്ഗവും നരകവും എനിക്കായി തുറക്കുമോ?
സത്വമായ് ഞാനും മറയുന്നു ദൂരേക്ക്.

ചിതറിയ ചിന്തകള്‍ പതറിയോടുന്നു നാനാവിധത്തിലും
ഒരു തരം മരവിച്ച വിഷാദ രോഗമാം മരണത്തിന് ചിന്തകള്‍
മരണത്തിന് നിഴല്‍ ഇന്നെന്നില്‍ പതിയുമ്പോള്‍
വരണമെന്‍ മുന്നിലും കാലത്തിന്‍ ചെയ്തികള്‍
ഉരച്ചു നോക്കുംഞാന്‍ മാറ്റുനോക്കുവാന്‍
പൊള്ളത്തരത്തിന് മുഖം മൂടി ഇളക്കണം വിട പറയും മുന്നമെ.

നന്ദി കാലത്തിനും ഭൂമിക്കും ജീവിക്കാന്‍അനുവാദം പകുതികിയെന്‍ പിതാക്കള്‍ക്കും,
നിറങ്ങള്‍ നിറയാത്തഎന്‍ ചുവരിലുംആരോ കൊറിയ മനസിലെ വരകള്‍ക്കും.
ഞാന്‍ പോലുംഅറിയാതെ കണ്ടു മുട്ടിയ മുഖങ്ങളള്‍ക്കും
കണ്ണ് നീരിലും പതറാതെ കരം തന്ന ചുറ്റിലെ നിഴലി ലും നന്ദി.

വരുന്നില്ലമരണമേ നിന്നടുത്തേക്കുഞാന്‍
എന്‍അമ്മയെന്നെ വിടില്ല നിന്നൊപ്പം
അരുതെന്റെ കുഞ്ഞിനെ നോക്കുവാന്‍ പോലും വിടില്ലഞാന്‍
എന്നുള്ള പ്രാര്‍ത്ഥന നിന്നെ തടഞ്ഞിടും മുടക്കമായി
നിന്നിലും തുടിച്ചിടും നിരത്തുവാന്‍ ന്യായങ്ങള്‍
നിന്റെ ചുറ്റിലും ഉള്ളവര്‍ നിന്റെ മാത്രമാം ബന്ധുക്കള്‍
യാത്രയാകുമ്പോള്‍ ഒന്നുമേ കോറാതെ

നീ തന്ന ചുവര്‍ഞാന്‍ തിരികെ തരുന്നു മുഷിയാതെ
എന്‍ കുഞ്ഞിന്‍ വിരല്‍ പാടൊന്നുമേ പതിയാതെ!

LEAVE A REPLY

Please enter your comment!
Please enter your name here