ഈ ‘കള്ളൻ’ എന്റെ സോദരൻ – കവിത – വി. പ്രദീപ് കുമാർ

0
279

ഇവൻ കാടിന്റെ പുത്രൻ…
കായ്‍കനികൾ തിന്നും
കാട്ടരുവിയിലെ ജലം കുടിച്ചും
പച്ചിലക്കൂരയിൽ അന്തിയുറങ്ങിയും
വളർന്നവൻ…
കാട് ഇവനു സ്വന്തം…
പക്ഷിമൃഗാദികൾ ഇവന്റെ സ്നേഹിതർ…
ഇവൻ കാടിന്റെ നൻമമരം…
ഇവൻ പ്രകൃതിയുടെ സംരക്ഷകൻ…

ഇവനെ നിങ്ങൾ
കീഴാളനെന്നോ…
മാവോയിസ്റ്റെന്നോ…
ചാരനെന്നോ…
മോഷ്ടാവെന്നോ…
സ്‌ത്രീലമ്പടനെന്നോ…
സദാചാര വിരുദ്ധനെന്നോ…
എന്തുവേണമോ വിളിച്ചുകൊൾക !

നോക്കൂ…
ആ കണ്ണുകളിലേക്ക് നോക്കൂ…
അതിൽ നിഷ്‌കളങ്കതയുടെ പ്രകാശമുണ്ട്…
വിശപ്പിന്റെ നിഗൂഢമായ നോവുണ്ട്…

അവനും കൊല്ലുവാൻ ആഗ്രഹമുണ്ടായിരുന്നു…
അതവന്റെ വിശപ്പിനെയായിരുന്നു…

അവന്റെ വിശപ്പിനെ കൊല്ലുവാൻ,
നിങ്ങൾക്കവനെ സഹായിക്കാമായിരുന്നില്ലേ…?

പക്ഷേ….,
കൊന്നുകളഞ്ഞില്ലേ
നിങ്ങളെന്റെ സോദരനെ…!!!

LEAVE A REPLY

Please enter your comment!
Please enter your name here