ആനവണ്ടി – കവിത – ജോര്‍ജ് അറങ്ങാശ്ശേരി

0
480

(കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങുകയും ചര്‍ച്ചകള്‍ വിഫലമാകുകയും ആത്മഹത്യകള്‍ കൂടി വരികയും ചെയ്യ്തപ്പോള്‍ എഴുതിയ കവിത)

മരണം,മരണം,മരണം.
എവിടേയും മരണങ്ങള്‍.
കീഴാളന്മാര്‍ക്ക്
വിധിക്കപ്പെട്ടത് മരണം.
പട്ടിണിയിലൂടെ
ആത്മസംഘര്‍ഷങ്ങളിലൂടെ
മേലാളന്മാര്‍ വിധിച്ചത് മരണം.

ശവങ്ങള്‍ കുത്തിനിറച്ച്
ശ്മശാനങ്ങള്‍ തേടി
ഒരാനവണ്ടി
നിസ്സംഗമായി കടന്നുപോയി.

ചര്‍ച്ചകള്‍
നേരംപോക്കിന്‍റെ
നല്ല നിമിഷങ്ങളായി.
വാഗ്ദാനങ്ങള്‍
ജലാശയത്തില്‍ വരച്ച
സുന്ദരചിത്രങ്ങളായി.

അന്തപുര നര്‍ത്തകിമാരുടെ
ലാസ്യ
ചലനങ്ങള്‍ക്കൊത്ത് നൃത്തമാടി
സോമരസവും മോന്തി
മേലാളന്മാര്‍ രമിക്കുകയായി.

ശവങ്ങള്‍ കുത്തിനിറച്ച
ആനവണ്ടികള്‍മാത്രം
ശവപറമ്പുകള്‍ തേടിയലഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here