വഴിമറന്ന നീതി – കവിത – രാജ് മോഹൻ

0
401

ഇരുണ്ടു മൂടിയ കാർമേഘങ്ങൾ
പെയ്തൊഴിയാതകലുമ്പോൾ
ഭൂമി വിലപിക്കുന്നത്
നിങ്ങൾ കേട്ടിട്ടുണ്ടോ…
കേൾക്കാൻ കഴിയണമത്….
രാവിനെ വർണ്ണാഭമാക്കാൻ വന്ന
നക്ഷത്രങ്ങളെ,
മേഘങ്ങൾ മറച്ചപ്പോൾ…
ആ നക്ഷത്രങ്ങളുടെ വിലാപം
നിങ്ങൾ കേട്ടിട്ടുണ്ടോ…
അതും കേൾക്കാൻ കഴിയണം.
വിരിയാൻ വെമ്പൽകൊണ്ട പുഷ്പം
ഞെട്ടോടിറുത്തെടുത്തപ്പോൾ
ആ ചെടിയുടെ കരള് പിടഞ്ഞത്
നിങ്ങളറിഞ്ഞോ….
അറിയാൻ കഴിയണമത്.

വിശന്നവയറുകൾ ഇനിയുമുണ്ടോ …

അന്വേഷിക്കൂ…….ഭക്ഷണം അവർക്കെത്തിച്ചാൽ

അതാവും നീതി…..

സ്വപ്നങ്ങൾ മരവിച്ച മണ്ണിലേക്ക്…

വിശക്കുന്ന വയറിനോളം…

വലിയ സത്യമെന്തുണ്ട്..!

എത്ര കരഞ്ഞു കാണും

എത്ര പേടിച്ചു കാണും

എത്ര യാചിച്ചുകാണും

അറിയണമത്….

തൊഴിൽ ഇല്ലെന്നു….പറയുന്ന..തലമുറ

അറിയണമത്….
പലതിനോടും പ്രതികരിക്കാനാവാതൊരു തലമുറ

മനസ്സ് മരവിച്ചു ….
അടക്കിപ്പിടിച്ച അമർഷത്തോടെ,
അവസരം കാത്തിവിടെ കഴിയുന്നത്
നിങ്ങൾ അറിയുന്നുണ്ടോ.
തീർച്ചയായും അറിയണമത്….

മരിച്ചു ജീവിക്കുന്ന
മരവിച്ച മനസ്സാണ്…..കാരണക്കാർ…
വഴിമറന്നനീതിയെപുല്കും…. ജന്മങ്ങളെ
തിരുത്തുവാനായ്…. വേണം…. നീതി….

LEAVE A REPLY

Please enter your comment!
Please enter your name here