മാക്സിം ഗോര്‍ക്കി – ഗോപാൽ കൃഷ്ണൻ

0
460

150-ാം ജന്മദിനം ഇന്ന്, മാർച്ച് 16*

“ജീവിതം തന്നെ ഒരു പാഠശാലയാണു്‌. പഠിക്കനുള്ള പല വിഷയങ്ങളും അവിടെയുണ്ട്.”- മാക്സിം ഗോർക്കി

മാക്സിം ഗോർക്കി, ‘അമ്മ’ എന്ന തൻ്റെ നോവലൂടെ മഹത്തായ ഒരു കൃതി അവതരിപ്പിക്കുകയും, ഒപ്പം, സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ രൂപ മാതൃക സൃഷ്ടിക്കുകയും ആണ് ചെയ്തത്.

റഷ്യൻ വിപ്ലവാനന്തരം വോൾഗ തീരത്തെ നിഴ്നി നൊവ്‌ഖൊറോദ് എന്ന പട്ടണത്തിലെ ഒരു തൊഴിലാളി കുടുംബത്തിൽ 1868 മാർച്ച് 28 നാണ് മാക്സിം ഗോർക്കിയുടെ ജനനം.വളരെ ചെറുപ്പത്തിൽ അതായത് അഞ്ചു വയസ്സുള്ളപ്പോൽ അച്‌ഛനും ഒൻപതു വയസ്സിൽ അമ്മയും മരിച്ച ഗോർക്കി അനാഥത്വമറിഞ്ഞാണ് വളർന്നത്.ചിത്തഭ്രമം ബാധിച്ച മുത്തച്ഛനോടും ,മുത്തശ്ശിയോടും ഒപ്പമായിരുന്നു ബാല്യകാലം.പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോർക്കി തെരുവിലേക്കിറങ്ങുകയാണുണ്ടാ‍യത്. തുടർന്ന് ചെരുപ്പുകുത്തിയായും , പോർട്ടറായും , കപ്പലിലെ തൂപ്പുകാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.രാത്രികാലങ്ങളിൽ ധാരാളം വായിക്കുന്നത് അദ്ദേഹം ശീലമാക്കിയിരുന്നു.പുഷ്കിന്റെ കഥകളും മഹാന്മാരുടെ ജീവചരിത്രവുമൊക്കെ ഇതിൽ‌പ്പെടുന്നു.

ഫോമോ ഗോർദയേവ് എന്ന ആദ്യനോവൽ പുറത്തു വരുന്നത് 1899 ൽ ആണ്.ലെനിൻ, ആന്റ്റൺ ചെഖോവ് , ടോൾസ്റ്റോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഗോർക്കിക്ക്.ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കക്ഷിയുടെ ധനസാമാഹരണത്തിനായി 1906 ൽ അദ്ദേഹം അമേരിക്കയിൽ ചെല്ലുകയുണ്ടായി.ഈ സമയത്താണ് ‘അമ്മ’ എന്നകൃതി രചിക്കുന്നത്.

1913 ൽ ഗോർക്കി റഷ്യയിൽതിരിച്ചെത്തി.റഷ്യൻ വിപ്ലവനന്തരം ഭരണകൂടവുമായി പിണങ്ങി അദ്ദേഹം നാടുവിട്ടു.1923-25 കാലത്ത് ബർലിനിലെ ‘ഡയലോഗ്’ എന്ന പസിദ്ധീകരണത്തിൽ എഡിറ്ററായി ജോലിചെയ്തു.1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
_______

LEAVE A REPLY

Please enter your comment!
Please enter your name here