ഭാവങ്ങൾ – കവിത – ബിന്ദു.എം.വി.

0
156

ഞാൻ അമ്മയാണ് …
ഭാര്യയാണ്.
പെങ്ങളാണ്
മകളാണ്…
ഞാൻ അമ്മയാകുമ്പോൾ
നിന്നെ നോവറിയിക്കാതെ –
എല്ലാനോവുകളും
എന്റേതാക്കി.
ഞാൻ ഭാര്യയാകുമ്പോൾ
നിന്റെ ഇല്ലായ്മകളെ
പ്രണയിച്ച്
ഞാൻ സ്വയം വരിച്ചു….
ഞാൻ പെങ്ങളായപ്പോൾ
നിന്റെ സ്നേഹം നേടി
സ്വയം എല്ലാം മറന്നു….
ഞാൻ മകളായപ്പോൾ
നിന്റെ തണലിൽ എന്നും
സുരക്ഷിതയായി…
എന്നിട്ടും നീയെന്തേ
എന്നെ തിരിച്ചറിയാതെ…
ഞാനെന്നസത്യത്തെ
തിരഞ്ഞിടാതെ…!
ഒന്നറിയുക…
ഞാനും നീയും മാത്രമാണ്
നമ്മുടെലോകത്തിന്റെ
അസ്തിത്വം…
അതാണല്ലോ മനുഷ്യൻ!

LEAVE A REPLY

Please enter your comment!
Please enter your name here