പുതുമയാർന്ന കലാപരിപാടികളുമായി എൻമയുടെ ഈസ്റ്റർ വിഷു ആഘോഷം നാളെ പോട്ടേഴ്സ് ബാർ സെന്റ്.ജോൺ മെതഡിസ്റ്റ് ചർച്ചു ഹാളിൽ

0
136

എൻഫീൽഡ്: എൻഫീൽഡ് മലയാളി അസോസിയേഷന്റെ (ENMA) യുടെ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 7 നു
പോട്ടേഴ്സ് ബാറിലുള്ള സെന്റ്. ജോൺസ് മെതഡിസ്റ്റ് ചർച്ച് ഹാളിൽ വച്ച് വൈകുന്നേരം 5 മണി മുതൽ നടക്കുന്നു.
ENMA പ്രസിഡണ്ട് ബ്ലെസ്സൺ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തോടെ
ആഘോഷ പരിപാടികൾക്ക് തുടക്കമാവും. മലയാള ഭാഷ പണ്ഡിതൻ ജോബി മാത്യു ഈസ്റ്റർ വിഷു ആശംസ
പ്രസംഗം ചെയ്യും.
തുടർന്ന് ENMA യുടെ കുട്ടികളും അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ വേദിയിൽ രങ്ങേറും.
നിരവധി ദിവസങ്ങളിലെ നിരന്തര പരിശീലനത്തിന് ശേഷം അവതരിപ്പിക്കുന്ന വിവിധ തരം നൃത്തങ്ങൾ, ഗാനാലാപനങ്ങൾ
ഹാസ്യാത്മകമായ സ്‌കിറ്റുകൾ ആഘോഷത്തെ മികവുറ്റതാക്കും.
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് സെക്രെട്ടറി ആൽവിനുമായി ( 07908081919) ബന്ധപ്പെടാവുന്നതാണ്

Venue address
St. John’s Methodist Church Hall
Baker Street, Potters Bar
Herts, EN6 2DZ

LEAVE A REPLY

Please enter your comment!
Please enter your name here