സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഔസേഫിന്റെ തിരുനാൾ മെയ് 4, 5 തീയതികളിൽ ആഘോഷപൂർവം കൊണ്ടാടുന്നു

0
313

റജി നന്തികാട്ട്

യുകെയിലെ ലണ്ടനിലെയും കെന്റിലെയും ക്നാനായക്കാരുടെ ചാപ്ലൈൻസി സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഔസേഫിന്റെ തിരുന്നാൾ 2018 മെയ് 4, 5 തീയതികളിൽ ഹോൺചർച്ചിലുള്ള സെന്റ്. ആൽബൻസ് ചർച്ചിൽ വച്ച് ആഘോഷംപൂർവം കൊണ്ടാടുന്നു. കോട്ടയത്തെ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ പ്രധാന കാർമീകത്വത്തിലും യുകെയിലെ എല്ലാ ക്നാനായ വൈദീകരുടെയും സഹകാർമീകത്വത്തിലും സഘോഷം ആചരിക്കപ്പെടുന്ന തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവം പങ്കെടുത്ത് വി. ഔസെഫ് പിതാവിന്റെ മദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

2018 മെയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും. അന്നേ ദിവസം ലദീഞ്, വി. കുർബാന വി. ഔസെഫ് പിതാവിന്റെ നൊവേന ഇനീ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്.
2018 മെയ് 5 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് സ്വീകരണം നൽകുന്നു. പ്രസുദേന്തി വാഴ്ച്ച, ലദീഞ്, രൂപം എഴുന്നെള്ളിക്കൽ എന്നീ തിരുക്കർമ്മങ്ങൾക്ക് ശേഷം അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് തിരുന്നാൾ സന്ദേശം നൽകും. ഉച്ചക്ക് 12 .15 ന് തിരുന്നാൾ പ്രദക്ഷിണം നടക്കും 1 മണിക്ക് ഫാ. സജി മലയിൽ പുത്തൻപുരയിൽ വി. കുർബാനയുടെ ആശിർവാദം നൽകും അതിനു ശഷം സ്നേഹ വിരുന്നും ഉണ്ടായിരിക്കും .
ഉച്ച കഴിഞ്ഞു 2.30 മുതൽ നടക്കുന്ന കലാസായാഹ്നത്തിൽ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും.

തിരുന്നാൾ ദിവസം നേർച്ചക്കാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാൾ ആഘോഷത്തിന്റെ വിജയത്തിനായി ചാപ്ലൈൻ ഫാ. മാത്യു കുട്ടിയാങ്കൽ, കൺവീനർ മാത്യു വില്ലൂത്തറ കൈക്കാരന്മാരായ ഫിലിപ്പ് വള്ളിനായിൽ, സജി ഉതുപ്പ് കൊപ്പഴയിൽ, ജോർജ്ജ് പാറ്റിയാൽ, സിറിൽ പടപുരയ്ക്കൽ, ആൽബി കുടുംബക്കുഴിയിൽ, സിജു മഠത്തിപ്പറമ്പിൽ എന്നിവരടങ്ങിയ കമ്മറ്റി പ്രവർത്തിക്കുന്നു.

address

St. Alban`s Church
Langdale Gardens, Hornchurch
RM12 5LA

LEAVE A REPLY

Please enter your comment!
Please enter your name here