മഞ്ഞിൻകണത്തിന്റെ പ്രണയം – കവിത – അനിയൻ

0
671

ഇനിയുമൊരു പുലർക്കാല മഞ്ഞിൽ ,
പൊഴിഞ്ഞ് വീണ ഇലകൾക്ക് നടുവിൽ
തളിരലകൾ പൂമെത്ത ഒരുക്കിയ മണ്ണിൽ ,
തണുത്ത മഞ്ഞിന്റെ സുഖമറിഞ്ഞ ആ നിമിഷങ്ങള്‍ .
പ്രണയത്തിന്റെ മഞ്ഞുകാലത്തിൽ സ്വയം മറന്നു
നിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന ദിനങ്ങൾ
മഞ്ഞിന്റെ പാദസ്വരങ്ങൾ ഇട്ട പുലർകാലശോഭയിൽ ,
മനസ്സിൽ നിന്നോടുള്ള പ്രണയം നിലാവായി തെളിഞ്ഞ നിമിഷങ്ങൾ
വിടർന്ന പൂക്കളിൽ, വീശുന്ന കുളിർതെന്നലിൽ ,
സംഗീതം പൊഴിയ്കുന്ന മഴയിൽ നമ്മൾ –
മഞ്ഞുതുള്ളികളെ ചുംബിച്ച ആ കുളിരുള്ള ദിനങ്ങൾ .
ഇവയെല്ലാം മറന്നു നീ എന്തെ എന്നെ വിട്ടകന്നു
നിനക്കായ് മാത്രം ഞാൻ ഒരുക്കിയ മഞ്ഞിൻകണങ്ങളുടെ –
കൊട്ടാരവും തട്ടിത്തകർത്തു എങ്ങുപോയി നീ.
എന്റെയും നിന്റെയും സ്വപ്നങ്ങൾ ,
കോടമഞ്ഞിന്റെ ആലസ്യത്തിൽ ലയിക്കുന്ന നേരം ,
നേർത്ത നിദ്രയിൽ മയങ്ങിയ നിൻ –
സ്വപ്നത്തെ തൊട്ടുവിളിച്ചു എൻ സ്വപ്നം ചൊല്ലി ,
“നമ്മൾ കണ്ട വസന്തം വിടരാത്ത മരങ്ങൾ ഉള്ള
ഇരുൾ നിറഞ്ഞ ആ തണുത്ത താഴ്‌വരയിൽ,
വെളുത്ത നിശബ്ദത പോലെ
ഇപ്പോഴും മഞ്ഞ് പൊഴിയുന്നുണ്ടാവും “.

LEAVE A REPLY

Please enter your comment!
Please enter your name here