കർഷകൻ – കവിത – ധനുസ്സ്‌ സുഭാഷ്

0
464

മട കെട്ടിതേവി
പുഴമീനെതേടി
തോട്ടുവക്കത്തൊരു മീശക്കാരൻ
രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ

പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു
കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ
അന്തിയ്ക്ക് ചെമ്മാനം നോക്കി
മഴയ്ക്ക് കാത്തിരിയ്ക്കും
നേരത്തന്തിമാനം കടുക്കണാ-
രോമൽ താരം വിണ്ണിലെ അച്ഛൻ കനിഞ്ഞൊരോമൽ താരം

മണ്ണിന്റെ മണമറിഞ്ഞു
കാലത്തിൻ ദൂരമളന്നു വേഗത്തിൻ
വെള്ളിത്തേരായൊരു കൂറ്റൻ താളം
പച്ചപ്പിൻ പീലിവിരിച്ചൊരു മിന്നൽ രൂപം
അന്തിയ്ക്ക് കൂരിരുൾ നീക്കി മാരിവിൽ ചന്തം വിടർത്തി നാളത്തെ ഭൂമിയ്ക്കൊരു
വെള്ളിത്തിങ്കൾ പാടത്തിന് പേരുമിനുക്കണ കർഷകത്തിങ്കൾ.

(ഒൻപതാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടിയാണ് ധനുസ്സ്‌ സുഭാഷ് )

LEAVE A REPLY

Please enter your comment!
Please enter your name here