കോട്ടയം പുഷ്പനാഥ് അന്തരിച്ചു

0
123

മലയാളത്തിലെ ജനയപ്രിയ അപസര്‍പ്പക നോവലുകളുടെ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ്(80) അന്തരിച്ചു. കോട്ടയം ചുങ്കത്തെ വീട്ടില്‍ ഇന്ന് രാവിലെയാണ് അന്ത്യം. ദീര്‍ഘകാലമായ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുന്നൂറിലേറെ നോവലുകള്‍ രചിച്ചിട്ടുള്ള പുഷ്പനാഥ പിള്ള എന്ന കോട്ടയം പുഷ്പനാഥ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അധ്യാപകനായിരിക്കെ തന്നെ ഡിക്ടറ്റീവ് നോവലുകളെഴുതി ശ്രദ്ധേയനായ ഇദ്ദേഹം വിരമിച്ചതിന് ശേഷവും എഴുത്ത് തുടര്‍ന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമായി. ഏപ്രില്‍ 10ന് ഇദ്ദേഹത്തിന്റെ മകന്‍ സലിം പുഷ്പനാഥ് തന്റെ റിസോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വന്യജീവി-ട്രാവല്‍-ഫുഡ് ഫോട്ടോഗ്രാഫറായിരുന്ന സലിമിന്റെ അപ്രതീക്ഷിത മരണം അദ്ദേഹത്തെ തകര്‍ത്തിരുന്നു.

മറിയാമ്മയാണ് ഭാര്യ. സീനു പുഷ്പനാഥ്, ജെമി പുഷ്പനാഥ് എന്നിവരാണ് മറ്റ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here