മി. ജോയ് മാത്യു, നിങ്ങളോട് മുട്ടുക എന്നത് എന്റെ ഒരു ലക്ഷ്യമേ അല്ല; അതിന് നാം ഗോദയിലുമല്ല

0
204

‘അങ്കിള്‍’ സിനിമ മോഷണമാണ് എന്ന ആരോപണത്തില്‍ വിവാദം കൊഴുക്കുന്നു. ജോയ് മാത്യു തിരക്കഥയെഴുതി നിര്‍മ്മിച്ച മമ്മൂട്ടി നായകനായി അഭിനയിച്ച അങ്കിള്‍ ‘മഴ പറയാന്‍ മറന്നത്’ എന്ന തന്റെ ചലച്ചിത്രത്തിന്റെ കഥാതന്തു മോഷ്ടിച്ചാണെന്ന ആരോപണവുമായി നിര്‍മ്മാതാവ് കുഞ്ഞി നാരായണനാണ് രംഗത്ത് വന്നത്. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ജോയ് മാത്യുവുമായി അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത് ‘എന്നോട് മുട്ടാന്‍ കൊച്ചുനാരായണന്‍ ഇനിയും വലുതാകണം.’ എന്നാണ്. അതിനുള്ള പ്രതികരണമായാണ് കുഞ്ഞി. നാരായണന്‍ ജോയ് മാത്യുവിന് ഫേസ്ബുക്കില്‍ കത്തെഴുതിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശ്രീ ജോയ് മാത്യു,
നിങ്ങളോട് മുട്ടുക എന്നത് എന്റെ ഒരു ലക്ഷ്യമേ അല്ല;അതിന് നാം ഗോദയിലുമല്ല.
സിനിമ ഇറങ്ങുന്നതിന് മുമ്പ് ഞാൻ ശ്രീ മമ്മൂക്കയെ ഈ കാര്യം ധരിപ്പിച്ചിരുന്നു.
ആ മഹാനടനെ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടുത്താനോ കുറ്റപ്പെടുത്താനോ കാരണങ്ങളില്ല.
പോരാത്തതിന് എന്റെ Grievance അദ്ദേഹം താങ്കൾക്ക് അയക്കുന്നു എന്ന് എന്നെ അറിയിക്കുകയും ചെയ്തിരുന്നു.
ഞാനുമായുള്ള താങ്കളുടെ എഴുത്തുകുത്തിൽ ഒരിടത്ത് പോലും താങ്കൾ ഞങ്ങളുടെ കഥ കട്ടെടുത്തു എന്ന് പറഞ്ഞിട്ടില്ല.
ഞങ്ങൾ പറഞ്ഞ കഥ ഇഷ്ടപ്പെട്ട് അതിലുള്ള നെഗറ്റീവ് role താങ്കൾ അഭിനയിക്കാമെന്ന് പറഞ്ഞതിനുള്ള താങ്കളുടെ തന്നെ chat record ഞങ്ങളുടെ കൈവശം ഉണ്ട്.
ഒരിക്കൽ നിങ്ങൾ കേട്ട കഥ ഒരു രീതിയിലും നിങ്ങളുടെ ഭാവനയായി കൃത്യമായി വരാൻ മനുഷ്യ മസ്തിഷ്ക്കം അനുവദിക്കില്ല. അത് പിന്നെ താങ്കളുടെ ഓർമ്മച്ചെപ്പിൽ നിന്നുമാണ് വീണ്ടെടുക്കാനാവുക.
അങ്ങിനെ വീണ്ടെടുത്ത് തിരക്കഥ ഉണ്ടാക്കി ഞങ്ങളോട് പറയാതെ മെഗാസ്റ്റാറി നെ വെച്ച് നിങ്ങൾ സിനിമ ഇറക്കി എങ്കിൽ പിന്നെ അതിനെപ്പറ്റി ആരും പറയുക കഥാചോരണം നടന്നിട്ടുണ്ട് എന്ന് തന്നെയാണ്.
സിനിമ റിലീസ് ആകുന്നത് വരെ 13 കേവിയേറ്റ് നോട്ടീസുകൾ നിങ്ങൾ ഞങ്ങൾക്ക് ഒരോരുത്തർക്കും അയച്ചു.
താങ്കൾക്ക് കേവിയേറ്റ് അയക്കാനുള്ള സാവകാശം തരാതെ ,താങ്കളുമായോ മമ്മൂക്കായുമായോ സംസാരിക്കാതെ
ഒരു ഇഞ്ചക്ഷൻ ഓർഡർ കരസ്ഥമാക്കാനുള്ള എല്ലാ തെളിവുകളും കോപ്പുകളും ഞങ്ങൾ സൂക്ഷിച്ചിരുന്നു. പിന്നെ എന്തുകൊണ്ട് അങ്ങിനെ ചെയ്തില്ല എന്ന് പലരും ചോദിച്ചിരുന്നു.
ഒരു സിനിമയെ നിർത്തലാക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് പ്രൊഡ്യൂസർക്ക് മാത്രമാണെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ഒന്നുമറിയാത്ത പുതുമുഖ സംവിധായകൻ!
ഒന്ന് മുഖം കാണിച്ചു കിട്ടിയാൽ രക്ഷപ്പെടുമെന്ന് കരുതുന്ന അനേകം സിനിമാപ്രേമികൾ!
സിനിമ ഒരു കൂട്ടായ്മയായതിനാൽ അനേകരുടെ സ്വപ്നങ്ങൾ!
ഇതെല്ലാം ഞങ്ങൾക്ക് പ്രധാനമായിരുന്നു.അതു കൊണ്ട് സിനിമ നിർത്തിവെപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. പക്ഷെ നിങ്ങൾ ഞങ്ങളെ ഭയന്നു. ഭയക്കാൻ കാരണമുണ്ടെന്ന് നിങ്ങൾ അയച്ച നോട്ടീസുകളുടെ എണ്ണവും അത് വന്ന സ്ഥലങ്ങളും ഞങ്ങൾക്ക് ഉറപ്പു തന്നു. തലശ്ശേരിയിൽ നിന്നും അഡ്വക്കേറ്റ് പി.ശശിയെക്കൊണ്ട് നോട്ടീസ് അയപ്പിച്ചത് എന്തിനായിരുന്നെന്ന് ഞാൻ പ്രത്യേകം പറയേണ്ടല്ലോ!
കേസ്സിന് പോയില്ലെങ്കിലും ഞങ്ങൾക്ക് സംഭവിച്ചത് അതേപടി പറയാൻ നമ്മുടെ കുത്തക പത്രങ്ങൾ തുനിയുകയില്ല.
ജനങ്ങളുടെ മനസ്സാണ് ഞങ്ങളുടെ കോടതി മുറി. അവിടെയാണ് ഞങ്ങളുടെ നീതി സ്ഥാനം, സത്യ മന്ത്രം .
ഒന്നുമില്ലെങ്കിലും അത് മതി ഞങ്ങൾക്ക്.
ഇതും കഴിഞ്ഞു പോവും: അതും കഴിഞ്ഞു പോവും:എല്ലാം കഴിഞ്ഞു പോവും!
സത്യത്തിന്റെ വഴിയിലൂടെ ആയാലും വ്യക്തിഹത്യ നടത്തി താങ്കളെ ദ്രോഹിക്കേണമെന്ന ആഗ്രഹം ഞങ്ങൾക്കില്ല. “കരിമ്പാറകൾ പൊട്ടിപ്പിളർന്ന് നീരുറവകൾ പുറപ്പെട്ടേക്കാം ” എന്ന് കവി.
അനിവാര്യമായ മാറ്റം ജീവിതത്തിൽ ഒരു “ടൈട്രേഷൻ പോയിന്റിൽ “സംഭവിക്കുന്ന വർണ്ണ വിസ്മയം പോലെ ആർക്കും ഏത് നിമിഷവും മനംമാറ്റം സംഭവിക്കാം.
അതിനുള്ള അവസരം നിഷേധിക്കൽ ഞങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടക്കുന്ന നീതി നിഷേധം പോലെ ഒന്നായ്കയാൽ കാത്തിരിക്കുന്നു മിസ്റ്റർ ജോയ് മാത്യു, നിങ്ങൾക്ക് എന്റെ fb വാളിൽ വന്ന് സംവദിക്കാം (മുട്ടാം ). മറേറത് മീഡിയയേക്കാളും ഞങ്ങൾ സോഷ്യൽ മീഡിയയിൽ വിശ്വസിക്കുന്നു.
വരൂ ഞാൻ ഇവിടെ തന്നെ ഉണ്ട്. ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്.

Regards
Kochunarayanan

LEAVE A REPLY

Please enter your comment!
Please enter your name here