യുവകവി ജിനേഷ് മടപ്പള്ളി അന്തരിച്ചു

0
150

കവി ജിനേഷ് മടപ്പള്ളി അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഒഞ്ചിയം ഗവ.യു.പി സ്‌കൂള്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ജിനേഷിനെ കണ്ടെത്തുകയായിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപകനാണ് ജിനേഷ്. രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാട്ടുകാര്‍ ജിനേഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് നാദാപുരം റോഡ് കെടിബസാര്‍ സ്വദേശിയായ ജിനേഷിന്റെ അമ്മ മരിക്കുന്നത്. ഇതേതുടര്‍ന്ന് ഇയാള്‍ ആകെ അസ്വസ്ഥനായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീട്ടില്‍ തനിച്ചായിരുന്നു താമസം. അമ്മ മരിച്ചതിന് ശേഷം ആത്മഹത്യാ പ്രവണത പലപ്പോഴും കണ്ടുവന്നതായിരുന്നതായി സഹോദരി പറഞ്ഞിരുന്നു എന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു.

‘രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍’ അടക്കം രണ്ട് കവിതാ സമാഹാരങ്ങള്‍ ജിനേഷിന്റെ സ്വന്തമാണ്. കവിതാലോകത്തെ പുത്തന്‍തലമുറക്കാര്‍ക്ക് ഏറെ പരിചിതിനായ ഇദ്ദേഹം സാഹിത്യവേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു. രാവിലെ 11.30യോടെ കോഴിക്കോട് ടൗണ്‍ഹാളില്‍ പ്രദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം സംസ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here