ഭയം – കവിത – വിജീഷ് വയനാട്

0
660

ഭയമാണെനിക്കിന്നു
തനിച്ചൊന്നുറങ്ങാൻ..ഈ
നിശബ്ദതയിൽ ഇരിക്കാൻ ..
ഇരുളിൽ ഒറ്റയ്ക്ക് നടക്കാൻ ….
മഴച്ചാറൽ പൊഴിയുന്ന
തണുത്ത ഈ സന്ധ്യ
ഇന്നെന്റെ
മനസിനെ ഭയത്താൽ
വീർപ്പുമുട്ടിക്കുന്നു..
ഉള്ളിലേക്കെടുക്കും ശ്വാസം
തികയാത്തപോൽ തോന്നൽ ..
ദിനങ്ങൾ ഏറുംതോറും
കിതപ്പ് കൂടുംപോലെ..
ഉരുകി തീരാറായ മെഴുതിരി
നാളം പോൽ
ഉലഞ്ഞിടുന്നെൻ ചിന്തകൾ ..
ഉള്ളിലെ വീർപ്പുമുട്ടലിൽ
വലിഞ്ഞു പൊട്ടാറായ്
പിടക്കുന്നെൻ ഹൃദയവും …

ഇല്ല ..ഒന്നുമില്ലെന്ന്‌
ആവർത്തിച്ചു ആണയിട്ടു ഞാൻ ..
ഒന്നുമുണ്ടായിട്ടല്ല ..
പിരിയാനാകുന്നില്ല ….കൂടെ ഉള്ളതും
കൂട്ടിനുള്ളതും ..ഈ ഓർമകളും ..

LEAVE A REPLY

Please enter your comment!
Please enter your name here