ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്‍

0
171

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നിറം മങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ ഒരിക്കലുംതാന്‍ പിറകില്‍ പോയിട്ടില്ലെന്നായിരുന്നു മുരളീധരന്റെ പരിഹാസം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു. ഇത് പറയാതെ പറയുകയായിരുന്നു മുരളീധരന്‍.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വേണം. ബൂത്ത് തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റികള്‍ ഉണ്ടാക്കണം. മുകള്‍ തട്ടില്‍ മാത്രം മാറ്റം ഉണ്ടായാല്‍ പോര. ന്യൂനപക്ഷങ്ങളുടെ വോട്ട് പൂര്‍ണമായി നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചകള്‍ ഉണ്ടായി. സമുദായം നോക്കി പാര്‍ട്ടി അധ്യക്ഷനെ നിയമിച്ചത് കൊണ്ട് സമുദായത്തിന്റെ വോട്ട് കിട്ടണമെന്നില്ല. കോടിയേരിയുടെ വര്‍ഗീയ പ്രസ്താവനക്ക് മറുപടി കൊടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ഏതായാലും ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടുമില്ല. ഒരു സ്ഥാനത്തേക്കും എന്നെ പരിഗണിക്കണ്ടതില്ലെന്നും മുരളീധരന്‍ ശക്തമായി തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here