ലാലിസം വീണ്ടും.. മോഹന്‍ലാലിനെതിരെ വന്‍ വിമര്‍ശനം; യുകെയിലെ പ്രോഗ്രാമിലും ഇങ്ങനെയായിരിക്കുമോ?

0
536

ഓസ്‌ട്രേലിയയില്‍ ആരാധകര്‍ക്കായി ഒരുക്കിയ സ്റ്റേജ് ഷോയില്‍ മോഹന്‍ലാലിന്റെ ലാലിസമാണ് അരങ്ങേറിയതെന്ന് ആരോപണം. അതിനെ ശരിവെയ്ക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നടി പ്രയാഗ മാര്‍ട്ടിനൊപ്പമായിരുന്നു മോഹന്‍ലാല്‍ ഗാനം ആലപിച്ചത്. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന ഗാനമായിരുന്നു ഇരുവരും ആലപിച്ചത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് ശരിക്കും പിടിച്ചിരുന്നില്ല. പക്ഷേ പാട്ടു തുടങ്ങുകയും ചെയ്തു. സംഭവത്തില്‍ ഇപ്പോള്‍ മോഹന്‍ലാലിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനത്തിന് അനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ ലാലിസം എന്ന ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗ സംഗീതസംവിധാനം നിര്‍വഹിച്ച ലാലിസം എന്ന പ്രോഗ്രാമില്‍ പാട്ടിന് മോഹന്‍ലാല്‍ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. ആരാധകരെ വഞ്ചിച്ചുവെന്നും വിമര്‍ശനമുണ്ടായിരുന്നു. അതിനു സമാനമായ സംഭവമാണ് ഓസ്‌ട്രേലിയയില്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here