എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘അപ്പന്‍’ ശനിയാഴ്ച മുതല്‍ ബുക്ക് സ്റ്റോറുകളില്‍

0
114

എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ‘അപ്പന്‍‘ ജൂലൈ 28 ശനിയാഴ്ച മുതല്‍ ഡിസി ബുക്‌സിന്റെ എല്ലാ ശാഖകളിലും ലഭ്യമാകുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്. ഹരീഷിന്റെ കഥാസമാഹാരമാണിത്. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച അപ്പന്‍, മാവോയിസ്റ്റ്, മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ, പൈഡ് പൈപ്പര്‍, പ്ലേ സ്‌കൂള്‍, താത്തിത്തകോം തെയ് തെയ്‌തോം എന്നീ ആറു കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാലിക പ്രസക്തിയുള്ള, ഹൃദയത്തില്‍ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്‌കരിക്കുന്നവയാണ് എസ്. ഹരീഷിന്റെ ചെറുകഥകള്‍. ഈ കഥകളില്‍ പ്രകടിതമാകുന്ന വാങ്മയം അതിശയകരമാണ്. ആദ്യ പുസ്തകമായ ആദം എന്ന സമാഹാരത്തിലൂടെ മലയാളകഥാ വായനക്കാര്‍ അത് തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ജൂലൈ 28, ശനിയാഴ്ച മുതല്‍ ഡി.സി ബുക്‌സിന്റെ എല്ലാ ശാഖകളിലും ഈ കൃതി ലഭ്യമാകും. വായനക്കാര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള അവസരവും ഡി.സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here