മഴക്കെടുതി : ഓണചിത്രങ്ങള്‍ സെപ്റ്റംബറിലേക്ക്, 10 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനം

0
130

സംസ്ഥാനമൊട്ടാകെ പ്രളയക്കെടുതിയും, പുനരധിവാസവും തുടരുന്ന സാഹചര്യത്തില്‍ ഓണം – ബക്രീദ് റിലീസ് മാറ്റിവെച്ച് മലയാള സിനിമ. 11 മലയാള ചിത്രങ്ങളാണ് അടിയന്തരമായി മാറ്റിവെച്ചത്. അതോടൊപ്പം ഫിലിം ചേമ്പറില്‍ ഉള്‍പ്പെടുന്ന സംഘടനകളെല്ലാം ചേര്‍ന്ന് 10 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മാറ്റി വെച്ച ചിത്രങ്ങൾ സെപ്റ്റംബറിൽ റിലീസ് ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ബിഗ് സിനിമകള്‍ റിലീസ് ചെയ്താല്‍ തീയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്തില്ലെന്ന് യോഗം വിലയിരുത്തി.

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി-മോഹന്‍ലാല്‍ ടീമിന്റെ കായംകുളം കൊച്ചുണ്ണി, സേതു-മമ്മൂട്ടി ഒന്നിക്കുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദ്-ഫഹദ് ഫാസില്‍ ടീമിന്റെ വരത്തന്‍, റഫീക്ക് ഇബ്രാഹിം-ബിജു മേനോന്‍ ടീമിന്റെ പടയോട്ടം, ഫെല്ലിനി ടി.പിയുടെ ടൊവീനോ തോമസ് ചിത്രം തീവണ്ടി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിയത്.

40 കോടി ബജറ്റിൽ നിർമിച്ച കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന് റിലീസ് ചെയ്യും.പൃഥ്വിരാജ് -നിര്‍മല്‍ സഹദേവ് ചിത്രം രണം സെപ്റ്റംബർ ആറിനും, തീവണ്ടി സെപ്റ്റംബർ ഏഴിനും തിയേറ്ററുകളിൽ എത്തും. ബിജു മേനോൻ ചിത്രം പടയോട്ടവും, അമൽ നീരദ് – ഫഹദ് ഫാസിൽ ചിത്രം വരുത്തനും സെപ്റ്റംബർ രണ്ടാം വാരം റിലീസ് ചെയ്യും. മമ്മൂട്ടി- സേതു ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിന്റെ റിലീസിംഗ് തീയ്യതി സെപ്പ്റ്റംബർ 14 ഉം, മോഹൻലാൽ രഞ്ജിത്ത് ചിത്രം ഡ്രാമ സെപ്റ്റംബർ 28 ഉം ആണ്

LEAVE A REPLY

Please enter your comment!
Please enter your name here