കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; ഹനാന് പരിക്ക്

0
122

പഠനത്തിനിടെ യൂണിഫോമില്‍ മീന്‍ വില്‍പന നടത്തുകയും തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്ത് പ്രശസ്തയായ ഹനാന്റെ വാഹനം അപകടത്തില്‍പെട്ടു. കൊടുങ്ങല്ലൂരില്‍ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴി തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഹനാന്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ നട്ടെല്ലിനു പരുക്കുണ്ടെന്നാണ് വിവരം. ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കുണ്ട്. കാറിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

കാല്‍ നട യാത്രക്കാരനെ രക്ഷിക്കുന്നതിനായി കാര്‍വെട്ടിക്കുന്നതിനിടെ വാഹനം വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നെന്ന് ഹനാന്‍ അറിയിച്ചതായി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here