ക്യാപ്റ്റന്‍ രാജു അന്തരിച്ചു

0
124

പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍ രാജു. അടുത്തിടെ ഭാര്യയും മകനുമൊത്തു കൊച്ചിയില്‍ നിന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

മികച്ച സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ക്യാപ്റ്റര്‍ രാജു 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങള്‍ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 1950 ല്‍ പത്തനംതിട്ടയിലെ ഓമ്മല്ലുരില്‍ ജനിച്ച ക്യപ്റ്റന്‍ രാജു. ഒരുവടക്കന്‍ വീരഗാഥ, നാടോടിക്കാറ്റ്, ക്രൂരന്‍ എന്നീ സിനിമകളില്‍ അദ്ദേഹം ചെയ്ത വേഷങ്ങളിലൂടെ ക്യാപ്റ്റന്‍ രാജു ശ്രദ്ധേയനായി. രതിലയം എന്ന സിനിമയിലെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം മാസ്റ്റര്‍ പീസിലാണ് അവസാനമായി വേഷമിട്ടത്. സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here