ആരാണീ നവാസ് …

0
370

നിമിഷ കവികൾ എന്നു പറയുന്നത് പോലെയായിരുന്നു അടൂർ ഭാസി കഥകൾ ഉണ്ടാക്കിയത്. ഓരോരുത്തരെയും സൂക്ഷ്മം നിരീക്ഷിച്ചു ആളും തരവും നോക്കി അവരെ കുറിച്ച് കഥകൾ മെനയുന്നതിൽ അധീവ സാമർഥ്യം കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ കഥകൾ കേൾക്കുമ്പോൾ നാം വിശ്വസിച്ചു പോകും. വളരെ നിർദോഷമായ ഫലിതങ്ങളായതുകൊണ്ടു ആർക്കും പരിഭവം തോന്നാറുമില്ല. വീരനും ശങ്കരാടിയും മറ്റും ഭാസിയുടെ കഥകളിലെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു.
ഒരിക്കൽ തേക്കടിയിലെ ഷൂട്ടിംഗ് പൂർത്തിയാക്കി തിരിച്ചു താമസ സ്ഥലമായ ആരണ്യ നിവാസിലേക്ക് മടങ്ങുകയാണ് താരങ്ങളും വാൽനക്ഷത്രങ്ങളും. ഒരു പ്രമുഖ നടിയും അവരുടെ അമ്മയും ഉണ്ട് കാറിൽ. ഈ താരമാതാവ് വിദ്യാസമ്പന്നയാണെന്ന് പലപ്പോഴും
അവകാശപ്പെടാറുള്ളവരാണ്. ആരണ്യ നിവാസിലേക്കുള്ള വളവ് തിരിഞ്ഞപ്പോൾ ‘ആരണ്യ നിവാസ്’ എന്ന ബോർഡ് ഇംഗ്ലീഷിലാണ്.
താരമാതാവ് എല്ലവരും കേൾക്കെ ആ ബോർഡ് വായിച്ചു ” ആരാണീ നവാസ് ”

LEAVE A REPLY

Please enter your comment!
Please enter your name here