യുക്തിചിന്തയുടെ ഒരു പ്രധാന പ്രയോക്താവായ എ. ടി. കോവൂർ

0
119

ജനങ്ങളെ യുക്തിസഹമായി ചിന്തിക്കാനും ശാസ്ത്രീയമായി പരിപോഷിപ്പിക്കാനും പ്രേരിപ്പിച്ച പ്രശസ്‌ത യുക്തിവാദിയും മനഃശാസ്‌ത്ര ചിന്തകനുമായ ഡോ.എബ്രഹാം ടി.കോവൂര്‍ എന്ന എ.ടി.കോവൂര്‍ യുക്തിവാദത്തിന്‍റെ പ്രധാന പ്രചാരകനും പ്രയോക്താവുമായിരുന്നു.

1898 ഏപ്രില്‍ 10 ന് തിരുവല്ലയില്‍ ജനിച്ച അദ്ദേഹം 1978 സെപതംബര്‍ 18 ന് ശ്രീലങ്കയിലെ കൊളംബോയില്‍ 80-ാം വയസ്സില്‍ അന്തരിച്ചു. മാര്‍ത്തോമ സിറിയന്‍ ചര്‍ച്ചിന്‍റെ വികാരി ജനറലായിരുന്ന കോവൂര്‍. ഐപ്പ് തോമാ കത്തനാരായിരുന്നു പിതാവ്.

“സ്വന്തം ദിവ്യാത്ഭുതങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സമ്മതിക്കാത്തവന്‍ പറ്റിപ്പുകാരനാണ്. ദിവ്യാത്ഭുതങ്ങള്‍ അന്വേഷിക്കാന്‍ മിനക്കെടാത്തവന്‍ എളുപ്പം വഞ്ചിതനാവുന്നവനാണ്. എന്നാല്‍ പരിശോധന കൂടാതെ ഒരു കാര്യം വിശ്വസിക്കുന്നവനാകട്ടെ വിഡ്ഢിയാണ്” എന്നാണ് കോവൂരിന്‍റെ പ്രശസ്തമായ ചിന്താഗതി.

അറുപതുകളിലും , എഴുപതുകളുടെ അവസാനം വരെയും ആൾദൈവങ്ങ ലെ ധൈര്യമായി ചോദ്യത്തെ ചെയ്‌തിരുന്ന കോവൂർ, സാംസ്‌കാരിക പിതൃകമായ മിത്തുകളെയും ചില സർഗ്ഗ ഭാവനകളെയും ‘അന്ധവിശ്വാസ്സം’ തിരസ്കരിച്ചു! എം ഗോവിന്ദനുമായുണ്ടായ സംവാദം ഇതിനു ഉദാഹരണമാണ്.

‘പുനർജന്മം’ (1972) എന്ന മലയാള സിനിമ (സംവിധാനം: കെ. എസ്. സേതുമാധവൻ) എ. ടി. കോവൂരി ന്റെ കേസ് ഡയറിയിലെ ഒരു സംഭവത്തെ ആസ്‌പദമാക്കി എടുത്തതാണ്.

ഇന്ത്യയിലെ സ്വതന്ത്ര ചിന്തകനും മനോരോഗ വിദഗ്ദ്ധനും യുക്തിവാദിയുമായ ഡോ.കോവൂര്‍ തന്‍റെ അവസാന കാലത്ത് ശ്രീലങ്കയിലയിരുന്നു. അവിടത്തെ യുക്തിവാദി സംഘടനയുടെ പ്രസിഡന്‍റായിരുന്നു.

(എ. ടി. കോവൂരിനു പുറമെ, സഹോദരൻ അയ്യപ്പൻ,പവനൻ , ജോസഫ് ഇടമറുക്, എ. ടി. കോവൂർ, എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള എന്നിവർ കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാക്കൾ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here