കന്യകഴകം – കവിത – എസ്. എം. തടത്തിപ്പറമ്പിൽ

0
184

( പാവപ്പെട്ട സ്ത്രീകളെ മാനഭംഗം ചെയ്തശേഷം പണവും

പിടിപാടും കൊണ്ട് രക്ഷപെടാൻ ശ്രമിക്കുന്ന നരാധമന്മാർക്കു

നേരെയുള്ള ഒരു പ്രതികരണമാണ് ഈ കവിതയിൽ)

വിശുദ്ധ വസ്ത്രം ധരിച്ചൊരു അശുദ്ധന്റെ വികൃതിയിൽ

അധരം വിതുമ്പുന്ന പുരുഷാരമെ

സമയമായി നിന്നുടെ സമചിത്ത വെടിയുവാൻ

നീതിതേടി ഈ മണ്ണിൽ നാരികൾ നീറുമ്പോൾ

തിരു വസ്ത്രം അണിഞ്ഞൊരു ക്രിസ്തുവിൻ സതിയെ

കൊടുമയിൽ കുടുക്കി കൈതവം ചെയ്തവന്

കേട്ടത് നൽകി കേവലനെ കോക്കിരി കാട്ടുന്ന

ശ്രീമാന്മാർ വിലസുന്ന മലനാട്ടിൽ

ശോചനം ഇന്ന് ശോണിതമാകുന്നു ശിവ ശിവ

സ്വത്തും പ്രതാപവും വല്ലഭനു വല്ലഭമാകുബോൾ

മറക്കുന്നു മഹതിതൻ മഹിമയെ

മയറ്റും മന്ദം മന്മഥനെപ്പോലെ അവൻ മഹിളയെ

മറുപ്പ് മൊഴിയിൽ ഒരുവൾക്കു മറുകൈയായി

ഭവിക്കുന്നതോ ക്രൂര മാനഭംഗം

അപമാനത്താൽ അഭയം നീതി തേടി

അധികാരിക്ക് അരികിൽ അനുതപിക്കുമ്പോൾ

അപവാദം ഏറ്റി അനയം കാട്ടി അധിപതി അനുദിനം

അഭിമതനു അനുമതം ഏകുന്ന പ്രബുദ്ധ കേരളം

ജാതിയും രാഷ്ട്രിയവും കുടിക്കലർന്നിന്നു

അപ്രാപ്‌തമാക്കുന്നു ഇവർ കേവല നീതിയെ

അനുശയം ഇല്ലാതെ ആഡംബരത്താൽ ഏവരും

ആത്മലാഭത്തിനായി പ്രതിദിനം മോദിക്കുമ്പോൾ

അഴകെ നിനക്കിന്നു അകലെയാണ് ഇന്നും നീതി

അവധാനം ഉരിയാടുന്നവൻ്റെ അവഘോഷണത്തിൽ

അവനം കാംഷിക്കും ശ്രീമത്വം ആതങ്കത്താൽ അഴുകുമ്പോൾ

അവനിയെ ഉണരുക ! ആണ്മയെ ഉതകുക

നീതി തേടും നിരപരാതിക്കൊരു നിലാത്തിരിയായി.

LEAVE A REPLY

Please enter your comment!
Please enter your name here