യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ സെപ്തംബർ ലക്കം പുറത്തിറങ്ങി

0
371

യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ സെപ്തംബർ ലക്കം പ്രസിദ്ധീകരിച്ചു.
നമ്പി നാരായണൻ കേസിൽ സുപ്രീം കോടതി വിധി ഉണ്ടാക്കുവാൻ പോകുന്ന ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ചു എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് പരാമർശിക്കുന്നു. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീംകോടതി പരാമർശിച്ചതിലൂടെ കാൽ നൂറ്റാണ്ട് നീണ്ട നിയമപ്പോരാട്ടങ്ങൾക്കാണ് അന്ത്യമായത്.

വൈവിധ്യമായ രചനകളാൽ സമ്പന്നമായ ഈ ലക്കത്തിൽ പ്രമുഖ നോവലിസ്റ്റായ പി. സുരേന്ദ്രനുമായി നടത്തിയ അഭിമുഖം വായനക്കാരന് എഴുത്തുകാരന്റെ എഴുത്തിനെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അടുത്തറിയുന്നതിന് സാധിക്കും. വളരെ കുറഞ്ഞ വാക്കുകളാൽ തന്റെ സ്മരണകൾ എഴുതി വായനക്കാരെ ചിന്തയുടെ മറ്റൊരു ലോകത്തേക്ക് നയിക്കുന്ന ജോർജ് അറങ്ങാശ്ശേരിയുടെ പംക്തിയിൽ പുതിയൊരു
അനുഭവുമായി ജോർജ് നിഴലുകൾ ഉറങ്ങാറില്ല എന്ന അധ്യായത്തിലൂടെ എത്തുന്നു. 2013 ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി കേരളത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഒരു പ്രവചനം പോലെയാണ് ഫലിച്ചത്. പ്രളയനാന്തരം എന്ന ലേഖനത്തിലൂടെ വീണ്ടും വായനക്കാരനത് വായിക്കുവാനാകും. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ സരസ്വതി രാജാമണിയെക്കുറിച്ചുള്ള അജോ ജോർജ്ജ് എഴുതിയ ലേഖനം വായനക്കാരനെ ത്രസിപ്പിക്കും. സിനിമാലോകത്തെ വാർത്തകൾ എന്നും വായക്കാരൻ ഇഷ്ടപ്പെടുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ വെള്ള എന്ന സിനിമയോട് ബന്ധപ്പെട്ടുള്ള അനുഭവങ്ങൾ സംവിധായകനായ ഹരിഹരൻ വിവരിക്കുന്നു.

ഹക്കിം മൊറയൂരിന്റെ അങ്കിൾ, ശ്രീധർ ആർ. എൻ എഴുതിയ അവസ്ഥാന്തരം, അമ്മു സന്തോഷിന്റെ സ്ട്രോബറി എന്നീ കഥകൾ കഥാവിഭാഗത്തെ സമ്പന്നമാക്കുന്നു. ശ്രീജ ജയചന്ദ്രൻ രചിച്ച കവിത ‘ഞാൻ എന്ന നീ’ യും മനോഹരമായ രചനയാണ്‌.

ജ്വാല ഇ മാഗസിന്റെ സെപ്തംബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here