അടൂർ ഭാസിയുടെ ഫലിതങ്ങൾ – സമ്പാദകൻ : റജി നന്തികാട്ട്

0
638

1990 മാർച്ച് 29 ന് തീയതിയാണ് അടൂർ ഭാസി അന്തരിച്ചത്. അതിനുമുൻപ് മുപ്പത് വർഷക്കാലം ഭാസിയുടെ കുടവയർ ബലൂൺ മാതിരി
തിരശീലയിൽ വീർത്തു നിന്നു. ചിറയികീഴ്കാരായ പ്രേംനസിർ, ഭാരത് ഗോപി എന്നിവരോടൊപ്പം ചിറയികീഴ് വേരുകളുള്ള ഭാസിയും
മലയാള സിനിമ ചരിത്രത്തിൽ വേറിട്ട അഭിനയ പ്രതിഭ ആയിരുന്നു. ഭാസിയുടെ കുടവയർ കണ്ടു ചിരിച്ചവരിൽ പണ്ഡിറ്റ് ജവഹർലാൽ
നെഹൃവും ഉണ്ട്.
സംഭവം ഇങ്ങനെ ഇ.എം എസ് മന്ത്രിസഭ ഭരിക്കുന്ന അറുപതുകൾ. അരി തരാത്ത കേന്ദ്രത്തോടുള്ള സമരം കേരളത്തിൽ
കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. അവാർഡ് വാങ്ങാൻ ഡൽഹിയിൽ എത്തിയ മലയാള സിനിമ പ്രവർത്തകർ പ്രധാനമന്ത്രിയെ
സന്ദർശിച്ചു. കേരളത്തിൽനിന്നുള്ള കലാകാരന്മാരെ കണ്ടയുടൻ പണ്ഡിറ്റജിയുടെ ചോദ്യം ” എങ്ങനെയുണ്ട് കേരളത്തിലെ അരി സമരം?”
അരിയില്ലാത്തത് കൊണ്ട് അവിടെ ആളുകൾ പട്ടിണിയാണെന്ന് കേട്ടല്ലോ?”.

ഭാസിയുടെ വയർ നോക്കിയാണ് അദ്ദേഹം അത് പറഞ്ഞെതെന്ന് രാമു കാര്യാട്ട് സാക്ഷ്യപ്പെടുത്തുന്നു. ശുദ്ധമായ ഇംഗ്ലീഷിൽ
ഭാസിയുടെ വിനയംപുരണ്ട കമന്റ് ” സർ എന്റെ വയർ കണ്ട് കേരളത്തിലെ ഭക്ഷ്യസ്ഥിതിയെപ്പറ്റി ഒരു നിഗമനത്തിലെത്തരുത്”.
ഏറ്റവും ഉറക്കെ കേട്ടത് പണ്ഡിറ്റ്ജിയുടെ ചിരിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here