ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രഭാത ഭക്ഷണങ്ങള്‍ ഇവയാണ്..

0
59

ഫാസ്റ്റ് ഫുഡുകള്‍ കഴിച്ച് രോഗങ്ങള്‍ക്കും അമിതവണ്ണത്തിനും കീഴ്‌പ്പെട്ടവര്‍ക്ക് ആരോഗ്യകരമായ പ്രഭാത ഭക്ഷണം അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ രുചികരമായ ചില ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങള്‍ ഇതാ.

ഒരു ദിവസം ഊര്‍ജ്ജപ്രഥമായ ദിവസം തുടങ്ങാന്‍, പ്രഭണത്തില്‍ ഒരു മുട്ട ഉള്‍പ്പെട്ടുത്തുന്നത് വളരെ നല്ലതാണ്. മസാല ചേര്‍ത്ത ഓംലെറ്റും രണ്ട് കഷ്ണം തവിട് നിറത്തിലുള്ള രണ്ട് കഷ്ണം ബ്രഡും ചേര്‍ന്നാല്‍ ഉച്ചഭക്ഷണം വരെ വിശപ്പിനെ പിടിച്ചു നിറുത്താം.

പെട്ടെന്ന് തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഉപ്പുമാവാണ് ഡാലിയ ഉപ്പുമാവ്. സൂചി ഗോതമ്പ് (അടിച്ചു ചെറുതാക്കിയ ഗോതമ്പ്‌) കോളിഫ്‌ലവര്‍, ഉരുളക്കിഴങ്ങ്, ഉള്ളി, ഗ്രീന്‍പീസ്, ഫ്രഞ്ച് ബീന്‍സ്, ക്യാരറ്റ് എന്നിവ ചേര്‍ത്താണ് ഉണ്ടാക്കുന്ന ഡാലിയ ഉപ്പുമാവില്‍ കലോറി ഏറെ കുറവാണ്.

ഉത്തരേന്ത്യയിലെ സാധാരണക്കാരന്റെ നാടന്‍ ഭക്ഷണമായ കിച്ചടി. പല തരം ധാന്യങ്ങള്‍ ചേര്‍ത്ത് നമ്മുടെ മരുന്നു കഞ്ഞി ഉണ്ടാക്കുന്നതു പോലെ തയ്യാറാക്കുന്ന ഈ വിഭവം, ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ്. കുറഞ്ഞ കലോറിയുള്ള ഈ പ്രഭാത ഭക്ഷണം, അസിഡിറ്റി ചെറുകുടലില്‍ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നു മുക്തി നേരുന്നതിനും സഹായിക്കുന്നു.

ഉത്തരേന്ത്യക്കാരുടെ മറ്റൊരു പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് പോഹ. ശരീരത്തിന് പോഷക ഗുണം നല്‍ക്കുന്ന ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വിഭവം. വണ്ണം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണമായി കഴിക്കാം. കൊഴുപ്പില്ലാത്ത ഈ അരി വിഭവം ആരോഗ്യകരമായ ഉച്ചഭക്ഷണത്തിനും മികച്ച ഓപ്ഷന്‍ ആണ്.

സൗത്ത് ഇന്ത്യയുടെ പരമ്പരാഗത പ്രഭാത ഭക്ഷണ ഇനമായ ദോശയില്‍ ആരോഗ്യമുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞിരിക്കുന്നു. കുറഞ്ഞ കലോറിയുള്ള ഈ വിഭവം പ്രോട്ടീനാല്‍ സമൃദ്ധമാണ്.

ഇഡിലിയും സാമ്പാറും വളരെ പോഷകഗുണമുള്ള ഇന്ത്യന്‍ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ്. അരിയും ഉഴുന്നുപരിപ്പും പ്രോട്ടീനും വിറ്റാമിനുകളും നല്‍കുന്നു. ഒരു ഫില്‍ട്ടര്‍ കാപ്പിക്കും സാമ്പാറിനും ഒപ്പം മൂന്ന് ഇഡ്ഡിലി കഴിക്കുന്നത് ശരീരത്തിന് ഒരു ദിവസം തുടങ്ങുന്നതിനായി മികച്ച ഊര്‍ജ്ജം പകരും.

കുറച്ച് എണ്ണയില്‍ ഗോതമ്പുതരി കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവ് പ്രോട്ടീന്റെ നല്ല ഉറവിടമാണ്. ഗോതമ്പുതരിയില്‍ സ്വാഭാവികമായും കൊഴുപ്പ് കുറവാണ്, അതുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ പ്രഭാതത്തില്‍ ഉപ്പുമാവ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിലേക്ക് വഴിവയ്ക്കും

LEAVE A REPLY

Please enter your comment!
Please enter your name here