കേരളത്തിന് എന്തു സംഭവിച്ചു; തിരിഞ്ഞു നടക്കുന്ന നവോത്ഥാന ചിന്തകൾ !! – ജിൻസൺ ഇരിട്ടി

0
277

നവോത്ഥാനത്തിന്റെ വലിയ ഒരു പാരമ്പര്യമുള്ള നാടാണ് നമ്മുടെത്‌.
ഗാന്ധിജിയും നെഹ്രുവും ദേശിയ തലത്തിൽ ഉയർത്തിയ ബഹുസ്വര ജനാതിപത്യ സങ്കൽപ്പവും ,മതേതരത്വവും ദേശിയ തലത്തിൽ കത്തി പടരുന്നതിന് മുൻപേ അത്തരം ആശങ്ങളിൽ ഊന്നി സവർണ്ണാധിപത്യത്തിനു എതിരെ വലിയ നവോത്ഥാന മുന്നേറ്റങ്ങൾ നടത്തിയ നാടാണ് നമ്മുടേത്.തുഞ്ചത്ത് എഴുത്തച്ഛൻ , പൊയ്കയിൽ അപ്പച്ചൻ ,ശ്രീനാരായണ ഗുരു , അയ്യങ്കാളി ,ചട്ടമ്പി സ്വാമി മുതൽ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ ജീവിതം സമർപ്പിച്ച ഒറുപാട് വിപ്ലവകാരികളുടെ ജീവത്യാഗത്തിന്റെ നെറുകയിൽ നിന്നു കൊണ്ടാണ് നമ്മൾ എല്ലാ നവോത്ഥാന മൂല്യങ്ങളും വലിച്ചെറിഞ്ഞു കൊണ്ട് ജാതി ചിന്തകൾ ഉറഞ്ഞു തുള്ളിയ ആ ഇരുണ്ട കാലത്തേയ്ക്ക് തിരിഞ്ഞു നടക്കാൻ ശ്രമിക്കുന്നത് .
രാജ്യം കണ്ട ഒരു മഹാ പ്രളയത്തിൽ നിന്നു നമ്മൾ കര കയറിയാതെ ഒള്ളു.ആ പ്രളയത്തിൽ മുങ്ങി താഴുമ്പോൾ ആർക്കും ജാതി ഇല്ലായിരുന്നു .ആരും ജാതിയെ കുറിച്ച് പറഞ്ഞില്ല. മതത്തെ കുറിച്ച് പറഞ്ഞില്ല. ആരോടും ആയത്തമില്ലായിരുന്നു . മനുഷ്യർ ആരെങ്കിലും ഒന്നു ഓടി വന്നു രക്ഷിക്കൂ എന്ന് നിലവിളിച്ച ആളുകൾ തന്നെയാണ് പ്രളയം ഇറങ്ങിയപ്പോൾ കടുത്ത ജാതി പുറത്തെടുക്കുന്നതും മനുഷ്യരെ അശുദ്ധി കൽപ്പിച്ചു മാറ്റിനിർത്തുന്നത് എന്നും വിശ്വസിക്കാനാവുന്നില്ല

ലോകത്തെ ഏറ്റവും സഹിഷ്‌ണതയുള്ള മതങ്ങളിൽ ഒന്നാണ് ഹിന്ദു മതം. സിന്ധു നദീ തീരത്ത് ജീവിച്ച ഒരു ജനതയെ ‘അൽ ഹിന്ദ്‌’ എന്ന് ആദ്യം വിളിക്കുന്നത് പേർഷ്യക്കാരാണ്. അതായത് ആ പേരിൽ തന്നെ സംസ്‌കാര സഹവർത്തിത്വം ഉണ്ടെന്നു സാരം. ആ സംസ്കാരം പിന്നെ വലിയ സനാതന സംസ്കാരമായി വളർന്നു . പിന്നെ കുറെ പേർ ആ സംസ്കാരത്തെ അടർത്തി മതമാക്കി വളർത്തി. മതത്തെ ഹൈജാക്ക് ചെയ്തു മതത്തെ ഒരു പൊളിറ്റിക്കൽ മതമാക്കി മാറ്റാനുള്ള ശ്രമം പത്തെൻപതാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ തുടങ്ങിയതാണ്.
ഹിന്ദു തീവ്ര വാദികളായ മദൻലാലും ഗോഡ്‌സെയും ഗാന്ധി വധത്തിനു ഇറങ്ങി പുറപ്പെട്ടത് ഹിന്ദു മതത്തെ പൊളിറ്റിക്കൽ മതമാക്കി മാറ്റാൻ ഗാന്ധിയുടെ സഹിഷ്ണതാ ഹിന്ദു സങ്കല്പം എതിര് നിൽക്കുന്നു എന്ന് കണ്ടത് കൊണ്ടാണ്.

സുപ്രിം കോടതിയുടെ ചരിത്രപരമായ ശബരി മല യുവതി പ്രവേശന വിധി വന്നപ്പോൾ സംഘപരിവാർ ഉൾപ്പെടയുള്ള പൊളിറ്റിക്കൽ ഹിന്ദുത്വ വാദികൾ കണ്ടത് ഇത് വർഗീയ വിഷം കലക്കലിലൂടെ മത ധ്രുവീകരത്തിനുള്ള ഏറ്റവും നല്ല സുവർണ്ണാവസരമായാണ്. അതുകൊണ്ടാണ് ശബരി മല യുവതി പ്രവേശനത്തിനു വേണ്ടി
ഒരുകാലത്തു വാദിച്ചവർ തന്നെ പെട്ടന്നു മലക്കം മറിഞ്ഞു ആചാര സംരക്ഷകരുടെ വേഷം കെട്ടി നടപന്തലിനു മുന്നിൽ യുവതികളെ ആക്രമിക്കാൻ വാളും പരിചയുമായി കാത്തു നിൽക്കുന്നത്. ഇവർ ശരിക്കും ചെയ്യുന്നത് ചില്ലറ വോട്ടിനു വേണ്ടി ‘തത്വമസി’ അഥവാ ‘അതു നീ തന്നെ ‘ എന്ന് എഴുതി വച്ചിരിക്കുന്ന ഒറു മഹാ ക്ഷേത്രത്തെയും അയ്യപ്പനെയും ഒറ്റികൊടുക്കലാണ് .

സംഘപരിവാർ ദേശിയ തലത്തിൽ ഒരുപാട് രഥയാത്ര നടത്തി അവിടെയൊക്കെ പിടിച്ചെടുത്തിട്ടും കേരളത്തിൽ പച്ച തൊടാൻ പറ്റാതെ പോയതിനു കാരണം മലയാളികളുടെ ഹൃദയങ്ങളിൽ ഇന്നും ശ്രീനാരായണ ഗുരുവിനെപ്പോലുള്ളവർ ഉയർത്തി കൊണ്ടുവന്ന നവോത്ഥാന ചിന്തകൾ ജീവിക്കുന്നത് കൊണ്ടാണ്. അന്നു സവർണ്ണാധിപത്യത്തിനെതിരെ ഈഴവ ശിവനെ പ്രതിഷ്ടിച്ചപ്പോൾ എതിർത്തീരുന്നത് ഒരു ചെറിയ ന്യൂന പക്ഷമായിരുന്നെങ്കിൽ ഇന്നു അതൊരു ഭൂരിപക്ഷമായിട്ടുണ്ട് എന്നത് ഒരു വർത്തമാന കാല കേരളീയ യാതാർത്ഥ്യമാണ്. ആരാധനാ സ്വാതന്ത്രത്തിനു വേണ്ടി കീഴാളരുടെ ഒരുപാട് ക്ഷേത്ര സമരങ്ങൾ കണ്ട നാടാണ് നമ്മുടേത്. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അവർണ്ണന്റെ ആരാധന സ്വാതന്ത്രത്തിനു വേണ്ടി എ കെ ജിയും ,കെ കേളപ്പനും ഒക്കെ നടത്തിയ ഗുരുവായൂർ സത്യാഗ്രഹവും ,ടി കെ മാധവന്റെ നേതൃത്വത്തിൽ കീഴാളന്റെ സഞ്ചാരസ്വാതന്ത്രത്തിനുവേണ്ടി തൊട്ടുകൂടായിമയെ എതിർത്ത വൈക്കം സത്യാഗ്രഹവുമൊക്കെ ഇന്നാണ് നടന്നിരുന്നതെങ്കിൽ ആ സമരത്തിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. ഏതു ദളിതർക്കു വേണ്ടിയാണോ സമരം നടത്തുന്നത് ആ ദളിദരെ കൊണ്ട് തന്നെ ദളിതരെ ക്ഷേത്രത്തിൽ കയറ്റാതിരിക്കുന്ന അനാചാരം ശരിയായ വിശ്വാസമാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ആ സമരത്തെ ചോരയിൽ മുക്കി ഇല്ലാതാക്കിയേനെ . ഇത് തന്നേയാണ് ഇവിടെ സ്ത്രികൾക്കെതിരായി സ്ത്രികളെ തെരുവിൽ ഇറക്കി സമരം ചെയ്യിപ്പിക്കുന്നതിലൂടെ ഇവർ സ്ഥാപിക്കുന്നത്.1991 വരെ യുവതികളെ കയറ്റിയ ശബരിമലയിലെ ആചാരം പെട്ടന്നു ഒരു ഉത്തരവിലൂടെ എങ്ങനെയാണ് അനാചാരമാണ് മാറുന്നത്. 1991 വരെ അയ്യപ്പൻ ആർത്തവ വിരോധിയായിരുന്നില്ല ,91 മുതൽ അയ്യപ്പൻ പെട്ടന്ന് ആർത്തവ വിരോധിയാകുന്നതിലെ യുക്തി മനസിലാകുന്നില്ല . അപ്പോൾ അവിടെ ഈ ആചാരങ്ങൾ ഉണ്ടാക്കിയത് അയ്യപ്പനല്ല നിഷിപ്ത താല്പര്യക്കാരായ മുനുഷ്യരാണെന്നു സാരം. കേരത്തെ ഇളക്കി മറിച്ച വലിയ നവോത്ഥാന പോരാട്ടങ്ങൾ നടത്തിയ കോൺഗ്രസ് ഇന്നു യുവതി പ്രവേശനത്തിനെതിരെ തെരുവിൽ ജാഥ നടത്തുന്നത് കാണേണ്ടി വരുന്നത് ആ രാഷ്ടിയ പാർട്ടിക്ക് സംഭവിച്ച ധാർമിക അധഃപതനമാണ് സൂചിപ്പിക്കുന്നത് . രാഹുൽ ഗാന്ധിയും ,വി ടി ബൽറാമും ഉയർത്തി പിടിച്ച ധാർമിക ബോധം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് അംഗീകരിക്കാൻ പറ്റാത്തതിന് കാരണം ധാര്മികതയ്ക്കു അപ്പുറം കാണുന്ന ഈ വോട്ട് ബാങ്ക് രാഷ്ടിയമാണ് . ഈ വിഷയത്തിൽ ഇടതുപക്ഷം സ്വികരിച്ച നിലപാട് ശക്തവും ,ധീരവുമാണെന്നു പറയാതിരിക്കാൻ കഴിയില്ല . സുപ്രിം കോടതി വിധിയെ സ്ത്രികളുടെ ആരാധന സ്വാതന്ത്രത്തെ ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന വിധിയായി കണ്ടു തീവ്ര ഹിന്ദു പക്ഷം ഉൾപ്പെടെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു എങ്കിൽ ഒരു പക്ഷെ അതു സുന്നി മോസ്കുകളിൽ ആരാധനാ സ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിം സ്ത്രികളുടെ നിശബ്ദ പോരാട്ടത്തിനു അത് കൂടുതൽ കരുത്തു പകരുമായിരുന്നു എന്ന വസ്തുത കൂടി വിസ്മരികരുത്.

സാമൂഹ്യ വിരുദ്ധമായ ആചാരങ്ങൾ ലംഘിക്കാതെ ഒരു സമൂഹത്തിനും ഒരിക്കലും മുന്നോട്ടു പോകാൻ കഴിയില്ല.ബ്രാമിണ മേധാവിത്വം ‘ദൈവത്വ അവകാശം’ പോലെ കയ്യാളിയിരുന്ന സാഹിത്യവും , അവിദ്യാഭ്യാസവും തുഞ്ചത്ത് എഴുത്തച്ഛന്റെ നേതൃത്വത്തിൽ ഉള്ള ഭക്തി പ്രാസ്ഥാനക്കാർ സ്വാതന്ത്രബോധത്തോടെ നേടിയെടുത്തത് കൊണ്ടാണ് അന്ന് വിദ്യാഭ്യാസവും ,സാഹിത്യവും താഴെക്കിടയിലേക്കു ഇറങ്ങി വന്നതും ഇന്ന്മലയാള ഭാഷയും സാഹിത്യവും ഇത്രമേൽ സമ്പുഷ്ടമായതും . അങ്ങനെ എങ്കിൽ ആദ്യത്തെ ആചാര ലംഘകനും , ദൈവ നിഷേദിയും സാക്ഷാൽ എഴുത്തച്ഛനാണെന്ന് പറയേണ്ടി വരും . ഒരു തരത്തിൽ പറഞ്ഞാൽ രാജാറാം മോഹൻ റോയ് ഭാഗ്യവാനാണ്.അദ്ദേഹം സ്ത്രികൾ എതിരായ അനാചാരമായ സതിക്കെതിരെ പോരാടിയത് 1828 ലാണ് അദ്ദേഹം ആ പോരാട്ടം ഇന്ന് എങ്ങാനും ആയിരുന്നു നടത്തിയതെങ്കിലും ഈ വർഗീയവാദികൾ അദ്ദേഹത്തെ വീട്ടിൽ ഇട്ടു കത്തിച്ചേനെ. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് നമ്മൾ കണ്ടതാണ്
,
ലോകത്തെ ജനാതിപത്യ മുന്നേറ്റങ്ങളുടെഭാഗമായി മുന്നോനോട്ടു വന്ന സ്ത്രി ശാക്തീകരണം ,സ്ത്രി സമത്വം തുടങ്ങി സ്ത്രികളെ പുരുഷനെ പോലെ തന്നെ എല്ലാ മൗലികമായ അവകാശങ്ങളും ഉള്ള മനുഷ്യരായി കാണുന്ന ചിന്തകൾക്ക് ഇന്ത്യയിലെ മറ്റു ഇതര സംസ്ഥാനങ്ങളെ വച്ച് വലിയ സ്വികാരിതയുള്ള നാടായിരുന്നു നമ്മുടേത്. മുല കരത്തിനെതിരെ മുല അറത്ത സ്ത്രികളുടെ പ്രതിരോധ ചരിത്രവും , മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ചാന്നാർ സമരമൊക്കെ ഇന്ത്യയിലെ സ്ത്രി മുന്നേറ്റ ചരിത്രത്തിൽ കനക ലിപികളിൽ എഴുതപ്പെട്ടവയാണ്. മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുൻപിൽ ഇത്തരം നവോത്ഥാന സമര മുന്നേറ്റങ്ങളിലൂടെ നമ്മുടെ നാട് ഒരു മാതൃക കൂടിയാണ്. ആ നാട്ടിലാണ് ഇപ്പോൾ വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലാത്ത അനാചാരത്തിനു വേണ്ടി ആർത്തവ സമരം നടക്കുന്നത് എന്നു ഓർക്കുമ്പോൾ ലജ്ജതോന്നുന്നു.ഈ അടുത്തകാലത്തു ഒരു ബി ബി സി മാധ്യമ പ്രവർത്തകൻ ഒരു ഇന്ത്യ കാരനോട് കേരളത്തിൽ എന്തിനാണ് ഇപ്പോൾ വലിയ സമരം നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ അത് ആർത്തവ സ്ത്രികൾ അമ്പലത്തിൽ കയറുന്നത് തടയാനാണെന്നു പറഞ്ഞപ്പോൾ ആ മാധ്യമ പ്രവർത്തകൻ പരിഹസിച്ചു കൊണ്ട് ചോദിച്ച ചോദ്യം ഏറെ പ്രസക്തമാണ് .നിങ്ങൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്.

വർഗീയതയെ ഒരു മറയായി പിടിച്ചു വോട്ട് ബാങ്ക് രാഷ്ടിയം കളിക്കണ്ടത് വർഗീയ പാർട്ടികൾക്ക് ഒരാവശ്യമാണ്. അതുകൊണ്ടാണ് നവോഥാന കാലത്ത് വെറുക്കപെട്ടതും ,ജീർണ്ണിച്ചവയുമായി നമ്മൾ മാറ്റി നിർത്തിയ അനാചാരങ്ങൾ ഏറ്റവും വിശുദ്ധമായി പ്രഖ്യാപിച്ചു തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഈ വർഗീയ കോമരങ്ങൾക്കെതിരെ ജാനാധിപത്യ വിശ്വാസികൾ നിതാന്ത ജാഗൃത പുലർത്തിയാൽ മാത്രമെ നമുക്ക്
നമ്മുടെ ജാനാധിപത്യ ,മതേതര മൂല്യങ്ങളെ സംഭരക്ഷിച്ചു നിർത്താൻ കഴിയു.

LEAVE A REPLY

Please enter your comment!
Please enter your name here