രാത്രി – കവിത – ഉണ്ണി,ഷൊറണൂർ

0
275

രാത്രി
——”””–
രാത്രികളുടെയെണ്ണം
കൂടിയിരുന്നെങ്കിൽ;

നക്ഷത്രങ്ങളെ
കൂട്ടാക്കി കഥകൾ പറഞ്ഞും
കവിതകൾ ചൊല്ലിയും

തോളിൽ കയ്യിട്ടീ
ആകാശപാതയിലൂടെ നടക്കുകയും
കളിക്കുകയും
ചെയ്യാമായിരുന്നു.

ഉത്ക്കകളുടെ തോളിലേറി വാനിലൂടെ
സഞ്ചരിച്ചപ്രത്യക്ഷമാവാം….

രാപ്പക്ഷികളുടെ താരാട്ട് കേട്ട്
ഇളംകാറ്റിൽ മതിമറന്ന്
സ്വപ്നങ്ങളിലൂടെ
മുങ്ങാംകുഴിയിടാം

LEAVE A REPLY

Please enter your comment!
Please enter your name here