യക്ഷി – കവിത – കെ. എസ്. പ്രദീപ്

0
51

അവളൊരുയക്ഷി .
അനേകരുടെ
രക്തം രുചിച്ച
പാതിരാവിന്റെ പുത്രി .

പ്രേത നക്ഷത്രം
ഉദിക്കുന്ന നേരത്ത്
മരതക ദീപവുമേന്തി അവളിറങ്ങി വരും.

മാസ്സ്മരികമാം
ആ,മാദകസൗന്ദര്യ,
ധാമത്തെ കണ്ടു നാം
അവളിനനുരക്തനാകും .

ഒഴുകിടും മേഘമോടെന്തോപറഞ്ഞു
നിലാവു ചിരച്ചകലുമ്പോൾ,
നിമിഷാർദ്ദമായൊരു
ഇരുൾ വന്നു വീഴുന്ന
ന്നേരത്ത് കുന്നിന്റെ
ചരിവിൽ,
കുറു,നരികൾ
കൂട്ടമായ് ഓരിയിടും.

ദലമർമ്മരങ്ങൾ
നൃത്തമാടുമ്പോൾ
നത്തുകൾ
ചിറകടിച്ച കന്നു പോകും .

നമ്മുടെ
ശ്വസഗതികളിൽ
നിന്നും
ഒരു കാലടി ശബ്ദം
നടന്നടുക്കും.

എങ്ങുനിന്നറിയല്ല;
അന്നേരമവിടെ
ഒരു പാലപ്പൂവിന്റെ
തൂമണം പാറി വീഴും.

വരികയാണവൾ
നിഴലുപോൽ നീന്തി
ഒത്തരി പ്രേമ വിവശയായ്..
യക്ഷിയാണവൾ
അടുത്തിടല്ലേ!
ചുണ്ണാമ്പു ചോദിച്ചാൽ
കൊടുത്തിടല്ലേ.

കളളിയം കാടെന്നപേലെ
എന്റെ ,
കൺമുന്നിലുണ്ടൊരു
യക്ഷി .
വാക്കിലോ തേൻകണം
നോക്കി ലോ,കാരുണ്യം.
കാലിൽ കിലുങ്ങും
തളയണിഞ്ഞ്,
കൈകളിൽ കരിവള
കഴുത്തിലൊരു
പതക്കവും,
ചോരയിറ്റുന്ന
പുഞ്ചിരി ചെണ്ടുമായ്
അവളിറങ്ങി വരും
പാതിരാവിൽ.

കടമുറ്റത്ത് കത്തനാരിൽ നിന്നും രക്ഷപെട്ടോടിയ
കള്ളിയങ്കാട്ടു നീലി.
അവളുടെ തലയിൽ വീണ്ടുമൊരു ആണിയടിച്ചിറക്കാൻ
ഞാനിറങ്ങുന്നു
കത്തനാർ പുറപ്പെട്ട
വഴിയെ വീണ്ടും.

LEAVE A REPLY

Please enter your comment!
Please enter your name here