ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 351 മലയാളവർഷം പഴക്കമുള്ള രാജമുദ്ര രേഖ കണ്ടെത്തി

0
52

ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന 351 മലയാളവർഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖ കണ്ടെത്തി. ശബരിമല മൂന്നര നൂറ്റാണ്ട‌് മുൻപ് ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ‌്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന എഴുതിയ ചെമ്പൊല തിട്ടൂരമാണ‌് ശബരിമലയുടെ ചരിത്രം വ്യക്തമാക്കുന്നത്. കലൂരിലെ ഡോ. മോൺസൻ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ‌് പന്തളം കൊട്ടാരത്തിന്റെ രാജ്യമുദ്രയുള്ള രേഖയുള്ളതെന്നും ദേശാഭിമാനി റിപ്പോർട്ട് പറയുന്നു. 843 ൽ എഴുതിയ ചെമ്പൊല തിട്ടൂരത്തിൽ ശബരിമലയ‌്ക്ക‌് കോലെഴുത്തിൽ ‘ചവരിമല’ എന്നാണ‌് എഴുതിയിരുന്നത‌്. എന്നാൽ യുവതീ പ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചെമ്പേ‌ാല തീർത്തും വസ‌്തുനിഷ‌്ഠവും ആശ്രയിക്കാൻ കഴിയുന്ന രേഖയുമാണെന്ന‌് ചരിത്രകാരനും തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക‌്ടറുമായ ഡോ. എം ആർ രാഘവവാര്യർ പറയുന്നു. കൊല്ലവർഷം 843 (ക്രിസ‌്തുവർഷം 1668) ധനുമാസം ഞായറാഴ‌്ചയാണ‌് ചെമ്പേ‌ാല പുറപ്പെടുവിക്കുന്നത‌്. ഈ കാലത്തതാണ് മധുരനായ‌്ക്കൻ പാണ്ടിനാട‌് ആക്രമിക്കുന്നതും രാജവംശം പന്തളത്തേയ‌്ക്ക‌് കുടിയേറുന്നതും. ഇതിന്റെ കാലപ്പഴക്കം, അതിലെ പുരാതനമായ കോലെഴുത്ത‌് മലയാളം എന്നിവ ഇതാണ‌് വ്യക്തമാക്കുന്നത‌െന്നും രാഘവവാര്യർ പറയുന്നു.

ശബരിമലയിൽ രാജാധികാരം പ്രയോഗിക്കപ്പെട്ടതിന്റെയും ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച‌് ഇന്ന‌് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയായി ഇതിനെ കണക്കാക്കാമെന്നം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശബരിമലയിൽ പുള്ളുവൻ പാട്ട‌്, വേലൻ പാട്ട‌് എന്നീ ദ്രാവിഡ ആചാരങ്ങളാണുണ്ടായിരുന്നു. സന്നിധാനത്തെ കാണിക്കയ‌്ക്ക‌് സമീപം കുടിൽകെട്ടി പാർത്തിരുന്നത‌് തണ്ണീർമുക്കം ചീരപ്പൻ ചിറയിലെ കുഞ്ഞൻ പണിക്കരാണെന്നും ചെമ്പേ‌ാല വ്യക്തമാക്കുന്നു. ശബരിമലയിൽ മകരവിളക്ക‌ും അനുബന്ധ ചടങ്ങുകൾക്കും അക്കാലത്തെ പണമായ 3001 ‘അനന്തരാമൻ പണം’ കുഞ്ഞൻ കുഞ്ഞൻ പണിക്കർ തുടങ്ങിയവർക്ക‌് നൽകണമെന്നും ചെമ്പോല വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ശബരിമലയിലെ പ്രതിഷ്ടയെകുറിച്ചോ മറ്റ‌് ബ്രാഹ‌്ണണാചാരങ്ങളെക്കുറിച്ചോ തിട്ടൂരത്തിൽ സൂചന നൽകുന്നില്ലെന്നും തിട്ടുരം പറയുന്നു. ഇതിന് പുറമെ പുള്ളുവൻ പാട്ട‌്, വേലൻപാട്ട‌് എന്നിവ നടത്തുന്നവർക്ക‌് പണം അനുവദിക്കണം. വെടി വഴിപാട‌്, മകരവിളക്ക‌് എന്നിവയെക്കുറിച്ച‌ും മാളികപ്പുറത്തമ്മയെക്കുറിച്ചും മാത്രമാണ‌് തിട്ടൂരത്തിൽ പ്രതിപാതിക്കുന്നത്.

പതിനെട്ടാംപടിക്ക് താഴെ എവിടെ വച്ചെല്ലാം കതിന പൊട്ടിക്കാവൂ. ശബരിമലയിലെ ചടങ്ങുകൾ നടത്താനും തിരുവാഭരണം സുക്ഷിക്കുന്നതിനും ചീരപ്പൻചിറയിലെ കുഞ്ഞൻ കുഞ്ഞൻ പണിക്കർക്കാണ‌് അധികാരം. മേൽനോട്ട അവകാശത്തിന‌് കോവിൽ അധികാരികളുമുണ്ട‌്. അവർ ഇരിക്കേണ്ട സ്ഥാനവും ചെമ്പൊല വ്യക്തമാക്കുന്നു. എന്നാൽ തന്ത്രിമാരെക്കുറിച്ചോ, ബ്രാഹ‌്മണശാന്തിമാരെക്കുറിച്ചോ സൂചനയില്ലെന്നതും തിട്ടൂരത്തിന്റെ പ്രത്യേകതയാണ്. ഉന്നില ദേശത്തെ ഉന്നിയില വീട്ടിൽ നാരായണൻ, തണ്ണീർമുക്കം ദേശത്തെ വെങ്ങല വീട്ടിൽ നാരായണ കുഞ്ഞൻ എന്നിവരാണ‌് തിട്ടൂരത്തിൽ സാക്ഷികളായി പറയുന്നത‌്. ഇവരുടെ പേര് നൽകുന്ന സൂചനകൾ പ്രകാരം ഇരുവരും ഈഴവ വിഭാഗത്തിലുള്ളവരാണെന്ന‌് കണക്കാക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശബരിമല ദ്രാവിഡ ആചാര കേന്ദ്രമായിരുന്നുവെന്ന‌് ഇതിൽ നിന്ന‌് വ്യക്തമാണെന്നും രാഘവവാര്യർ പറയുന്നു. തിരുവനന്തപുരം സ്വദേശി ശ്രീധരമേനോനിൽനിന്നാണ‌് പ്രാചീന രേഖകൾ ശേഖരിക്കുന്ന ഡോ. മോൺസന‌് ശബരിമല ചരിത്രം വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചത്.

*ചെമ്പൊല ചിത്രം: ദേശാഭിമാനി

LEAVE A REPLY

Please enter your comment!
Please enter your name here