തിരശ്ശീലയിലെ ‘മഹേഷി’ന്റെ ചാച്ചന്‍ , ഇനി, ഓർമ്മ മാത്രം…

0
36

ഗോപാൽ കൃഷ്ണൻ
നാടക – ചലച്ചിത്ര നടൻ കെ‌. എൽ. ആന്റണി (ആന്റണി കൊച്ചി- 75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അമ്പത് വർഷമായി നാടകരംഗത്തെ സജീവസാന്നിധ്യമായ കെ‌എൽ ആന്റണി ‘മഹേഷിന്റെ പ്രതികാരം’ എന്ന ദിലീഷ് പോത്തൻ സിനിമയിലെ ‘ചാച്ചൻ’ എന്ന കഥാപാത്രത്തിലൂടെ സിനിമാ രംഗത്തും വ്യക്തമായ സാന്നിധ്യമായി മാറിയിരുന്നു.

മാനുഷ പുത്രൻ, ചങ്ങല, അഗ്നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത കെ‌എൽ ആന്റണി 2015ൽ ഭാര്യ ലീനയോടൊപ്പം നാടകരംഗത്ത് തിരിച്ചെത്തി. അമ്മയും തൊമ്മനും എന്ന നാടകത്തിലൂടെയായിരുന്നു തിരിച്ചുവരവ്. നാടകനടിയായ ലീനയാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here