ഭാസിയും ഒരു പത്രപ്രധിനിധിയും

0
32

അടൂർ ഭാസി അഭിനയിക്കുന്ന സിനിമ ഷൂട്ടിംഗ് വേളകൾ രസകരമാണ്. ഓരോരുത്തരെ സൂക്ഷ്മമായി നിരീക്ഷിച്ചു അവരെക്കുറിച്ചു
കഥകളുണ്ടാക്കി അതും വിശ്വസിച്ചു പോകുന്ന തരത്തിൽ പറഞ്ഞു ഷൂട്ടിംഗിന് ഇടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങൾ രസകരമാക്കുന്ന ഭാസിയെ
സിനിമ രംഗത്തുള്ള ആരും മറക്കില്ല.

തിരുവനന്തപുരത്തെ ഒരു പത്രപ്രതിനിധിയെ മുഖ്യകഥാപാത്രമാക്കി ഒട്ടേറെ ഫലിതങ്ങൾ ഭാസി സൃഷ്ടിച്ചിട്ടുണ്ട്. പത്രപ്രധിനിധിയാകട്ടെ
പരമശുദ്ധൻ, നിരുപദ്രവി , ആരെയും സഹായിക്കുന്ന ആൾ, കലാരസികൻ. അത്തരം നിരുപദ്രവികളെ കളിയാക്കാൻ ഭാസിക്ക് കൂടുതൽ
കൗതകവുമാണ്. എന്നിരുന്നാലും ഈ പത്രപ്രവർത്തകൻ ഭാസിക്കും പ്രിയങ്കരനാണ്.എങ്കിലും അദ്ദേഹത്തെ കുറിച്ച് ഭാസിയുണ്ടാക്കിയ
കഥ ഇങ്ങനെ.

ആ സമയത്ത് ആയുർവേദകോളജിന് സമീപമുള്ള ഒരു ഹോട്ടലിൽ ചോറിന് പകരം കഞ്ഞിയാണ് വിറ്റിരുന്നത്. വില കുറവാണ് നമ്മുടെ
പത്രപ്രതിനിധി എന്നും കഞ്ഞി കുടിക്കാൻ പോകുമത്രേ –
ഹോട്ടലിൽ ബില്ലു കൊടുക്കുന്ന പതിവില്ല വിതരണം ചെയ്യുന്ന പയ്യൻ വന്ന് ആൾ എന്താണ് കഴിച്ചതെന്ന് കൗണ്ടറിലേക്ക് വിളിച്ചു പറയും.
നമ്മുടെ പത്രപ്രതിനിധി കഞ്ഞികുടി കഴിഞ്ഞു കൗണ്ടറിലേക്ക് നീങ്ങിയപ്പോൾ പയ്യൻ ഇങ്ങനെ വിളിച്ചു പറഞ്ഞുവത്രേ –
‘ മുൻപേ വരുന്ന പാന്റുകാരൻ സ്‌പെഷ്യൽ കഞ്ഞി. പിന്നിൽ വരുന്ന ജൂബക്കാരൻ വെറും കഞ്ഞി’

ആ ‘വെറും കഞ്ഞി’ എന്ന പേര് നമ്മുടെ പാവം പത്രപ്രധിനിധിക്ക് സ്ഥിരമായി പതിയുവാൻ കാലമേറെ വേണ്ടിവന്നില്ല!

LEAVE A REPLY

Please enter your comment!
Please enter your name here