ഇ. സി. ജി. സുദർശൻ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം…
സ്മരണാഞ്ജലികൾ!
##########
‘ഇ.സി.ജി. സുദർശൻ’ അഥവാ ‘എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ’ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനാണ്.
ക്ഷീണബലത്തെ പറ്റിയുള്ള വി.എ. തിയറി, ക്വാണ്ടം ഒപ്റ്റിക്സ് എന്നിവയില്‍ സുദര്‍ശനന്‍ സുപ്രധാനമായ സംഭാവന നല്‍കിയിട്ടുണ്ട്. കോഹറന്‍റ് ലൈറ്റിനെ സംബന്ധിച്ച ക്വാണ്ടം റപ്രസെന്‍റേഷന്‍ – ഇന്ന് ‘സുദര്‍ശന്‍ -ഗാബ്ളര്‍ റപ്രസെന്‍റേഷന്‍’ എന്നാണ് അറിയപ്പെടുന്നത്. റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപംനല്‍കിയ ‘വി മൈനസ് എ’ സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായിമാറിയത്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്സ്) എന്ന പഠനശാഖയ്ക്ക് 1960-കളില്‍ അടിത്തറിയിട്ടതിലെ പ്രധാനിയും ഇദ്ദേഹമാണ്.
പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ‘ടാക്കിയോണുകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകളാണ് അദ്ദേഹത്തിന്റെ മുഖ്യസംഭാവനയയി കരുതപ്പെടുന്നത്. ക്വാണ്ടംവ്യൂഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും എന്നകാര്യം പരിഗണിക്കുന്ന ‘ക്വാണ്ടം സെനോ ഇഫക്ട്’ ആണ് സുദര്‍ശന്റെ മറ്റൊരു സംഭാവന.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനാണ്. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്താറുണ്ടായിരുന്നു .
ഒൻപതു വട്ടം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകൾ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകർത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഈഗോൺ ക്രൗസ്, നൊബേൽ ജേതാവ് മറെ ഗെൽമാൻ എന്നിവരെ സുദർശൻ എടുത്തു പറയുന്നു.
കേരളത്തിൽ കോട്ടയം ജില്ലയിലെ പള്ളത്തിനടുത്ത്, പാക്കിലെ എണ്ണക്കൽ വീട്ടിൽ, 1931 സെപ്റ്റംബർ 16-നാണ് അദ്ദേഹം ജനിച്ചത്, പിതാവ് ഇ.ഐ. ചാണ്ടി റവന്യൂ സൂപ്പർവൈസറും മാതാവ് അച്ചാമ്മ അദ്ധ്യാപികയും ആയിരുന്നു. ഭാമതിയാണ് ഭാര്യ. മൂന്നുമക്കളുണ്ട്.
ചെറുപ്പത്തിൽ, എണ്ണയിടാൻ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛൻ ഘടികാരത്തിനുള്ളിലെ ചക്രങ്ങൾ കണ്ടപ്പോഴാണ് തന്നിൽ ശാസ്ത്രകൗതുകം ഉണർന്നതെന്ന് സുദർശൻ വെളിപ്പെടുത്തിയിട്ടുണ്ട്.
1958ല്‍ ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു ഡോക്ടറേറ്റ്.
പത്മഭൂഷണ്‍(1976), പത്മവിഭൂഷൺ (ഭാരത സർക്കാരിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി)എന്നിവ നൽകി രാഷ്ട്രം ആദരിച്ചു.
2018 മേയ് 14-ന്, 86-ാം വയസ്സിൽ, അമേരിക്കയിൽ വച്ച് അദ്ദേഹം അന്തരിച്ചു.


- CM Aliyar സ്മരണാഞ്ജലികൾ…
- Raghunath Pillai അയ്യപ്പ ഭക്തൻ
- C.p. Krishnakumar കുട്ടിക്കാലം മുതല്‍ കാണണം എന്നു ആഗ്രഹിച്ച ആള്‍. എന്നും അദ്ദേഹത്തോട് എനിക്ക് ആരാധന ആയിരുന്നു. ഋഗ്വേദം അറിയുന്ന ഫിസിക്സ്കാരന്‍. എന്‍റെ അദ്ധ്യാപകര്‍ ആയിരുന്ന ഡോ. രംഗവാല , ഡോ. അരവിന്ദ് കുമാര്‍ , ഡോ. ബി.വി. ജോഷി തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ഒപ്പ…See more
‘കപ്പ’യുടെ ലോകത്തെ ഒരു ‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ’
•••••••••••••••••
മരച്ചീനി / ചീനി / കപ്പ / കൊള്ളി / പൂള എന്നിങ്ങനെ അറിയപ്പെടുന്ന Tapioca / Cassava…. (ശാസ്ത്ര നാമം: മാനിഹോട്ട് എസ്കുലാൻറാ-Manihot esculenta)
… See more

- Raghunath Pillai ഈ കിഴങ്ങു ഒരുകാലത്തുമലയാളിയുടെ ജീവൻ നിലനിർത്തിയ കൊടുവേലിയാണ് .. ശ്രീമൂലം തിരുനാളിനു ഒരു ബ്രസീലിയൻ നാവികൻ കൊടുത്തതാണ് മലയാളിയുടെ വിശപ്പിന്റെ അഗ്നിയുടെ ഹവിസായതു… ചേട്ടൻമാരുടെ മലബാറിലെ കുടിയേറ്റത്തെ സഹായിച്ച അമൃത്…