Saturday, December 7, 2019

ആരാണവള്‍?

  • ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ പരാജിതനായി നിരാശയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്ക് ആശ്വാസവുമായി അവളുണ്ടായിരുന്നു. വീടിന്‍റെ പുറകിലേക്ക് ഇറങ്ങിനിന്നാല്‍ അവളെ കാണാം.

    കരിമിഴിയാണവള്‍ക്ക്. മുട്ടുവരെ നീണ്ടുകിടക്കുന്ന മുടിയുണ്ടവള്‍ക്ക്. ഏഴഴകിന്‍റെ നിറമായ കറുപ്പാണവളുടെ മെയ്യഴക്. അവള്‍ നടന്നുപോകുന്നത് കാണാന്‍ എന്തൊരു ചന്തമായിരുന്നു. ആരും കാണുന്നില്ലെന്ന്‍ ഉറപ്പുവരുത്തി അവള്‍ സംസാരിക്കാന്‍ തുടങ്ങും.

    എപ്പോള്‍ വന്നു. ജോലി നഷ്ടപ്പെട്ടതില്‍ വിഷമിക്കേണ്ട. അടുത്ത ജോലി ഉടനെ കിട്ടും……………...സംസാരം ഇങ്ങനെ നീണ്ടുപോകും.

    ആംഗ്യഭാഷയാണ് അവളുടെ ഭാഷയെങ്കിലും അവള്‍ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുമായിരുന്നു. സംസാരിക്കുമ്പോള്‍ അവളുടെ അംഗചലനങ്ങള്‍ ഏതോ നൃത്തചുവടുകള്‍പോലെ എനിക്ക് തോന്നി.

    അവളുടെ ഉപ്പ ഹോട്ടല്‍ നടത്തുകയായിരുന്നു. രണ്ടാനുപ്പയാണത്. അവളുടെ ഉമ്മയെ ഉപ്പ ഉപേക്ഷിച്ച് പോയിരുന്നു. ഹോട്ടലെന്നുവെച്ചാല്‍ അവര്‍ താമസിക്കുന്ന വീടിന്‍റെ മുന്‍വശത്തെ മുറി ഹോട്ടലും പിന്‍വശത്തുള്ള മുറിയില്‍ അവരുടെ താമസവും. അവരെ സഹായിക്കാനായി പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍ പഠിപ്പ് നിര്‍ത്തി. കലര്‍പ്പില്ലാത്ത ഭക്ഷണം ലഭിക്കുമെന്നതാണ് ആ ഹോട്ടലിന്‍റെ പ്രത്യേകത.

    ആരും കാണാതെ പരിപ്പുവടയും ബോണ്ടയും ഉഴുന്നുവടയും നെയ്യപ്പവും അവളെനിക്ക് കൊണ്ടുത്തരുമായിരുന്നു. അവളുടെ സ്നേഹത്തിന്‍റെ രുചി അവയിലൂടെ ഞാനറിഞ്ഞു.

    അവള്‍ക്കെന്നെ ഇഷ്ടമായിരുന്നു. ദുഃഖങ്ങളില്‍ ആശ്വാസവും സ്വപ്നങ്ങള്‍ക്ക് നിറവും പകര്‍ന്നുതന്ന അവളെ എനിക്കും ഇഷ്ടമായിരുന്നു. അവളെനിക്ക് ആരാണെന്ന് പലകുറി എന്‍റെ മനസ്സാക്ഷിയോട് ചോദിക്കുകയുണ്ടായി. മറുപടിയായി ഉയര്‍ന്നുവന്നത് ഓ.ന്‍.വി.യുടെ നാലുവരി കവിതയാണ്.

    എന്‍റെയീ കൈത്തണ്ടില്‍ നീ വന്നു ബന്ധിച്ച ചെഞ്ചുവപ്പൊലുമീ രാഖിയും

    എന്നോട് ചൊല്ലാതെ ചൊല്ലുന്നു നിന്‍ പെങ്ങളാണിവള്‍

    (കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാന്‍സര്‍ ബാധിച്ച് അവള്‍ മരിച്ചുപോയി. എന്‍റെ ആദരാഞ്ജലികള്‍ ഈ ചെറിയ കുറിപ്പിലൂടെയെങ്കിലും അറിയിക്കട്ടെ.)

Next Post

Leave a Reply

Your email address will not be published. Required fields are marked *

RECENT ARTICLES

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.