രാത്രി പതിനൊന്നര മണിയോടെയാണ് ക്ലിമിറ്റ ക്ലാരിയയുടെ ഫോൺ വന്നത്. എന്തെങ്കിലും അത്യാവശ്യമില്ലാതെ അവൾ ആ സമയത്ത് ഫോൺ ചെയ്യില്ലല്ലോ എന്ന് മനസിലോർത്തുകൊണ്ട് ഹെർമൻ ഫോണെടുത്തു.
” ഹലോ… “
” ഹായ്, ഹെർമൻ ഉറങ്ങിയോ? “
” ചെറിയ മയക്കത്തിലായിരുന്നു. എന്താ ഈ സമയത്ത് ഒരു ഫോൺ വിളി എന്നോർക്കുകയായിരുന്നു ഞാൻ. എന്തേലും അത്യാവശമുണ്ടോ ക്ലിമിറ്റാ. “
” yes dear, ഒരു ബ്രേക്കിംഗ് ന്യൂസ് പറയാനാണ് വിളിച്ചത്. “
” ബ്രേക്കിംഗ് ന്യൂസോ, എന്താണ്? ” ഹെർമന്റെ വാക്കുകളിൽ ആകാംക്ഷ നിറഞ്ഞു.
” The great Writer, സാഹിത്യ നോബേലിന് ഏഴ് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ട് അത് നിരസിച്ച അനുഗ്രഹീത എഴുത്തുകാരൻ എന്ന് ഏവരും പറയുന്ന, ലോക രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രൊഫസർ ഡോ.ബെയ്റൂട്ട് വാച്ച്മാൻ എന്ന എന്റെ പപ്പ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം ഒരു മീഡിയക്ക് വേണ്ടി ഇന്റെർവ്യൂവിന് സമ്മതം മൂളിയിരിക്കുന്നു. ” ക്ലിമിറ്റ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
” ഹേയ്…., No way. ഞാനിത് വിശ്വസിക്കില്ല. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ പപ്പയുടെ ഒരു interview വിന് വേണ്ടി എത്ര ചാനലുകളും പത്രക്കാരുമാണ് അദ്ദേഹത്തിന്റെ പുറകേ നടന്നത്. പപ്പ ഒരു മീഡിയക്കും പിടികൊടുക്കില്ല എന്ന് അവർക്കറിയാമായിരുന്നിട്ടും എത്രമാത്രം കത്തുകളും ഫോൺകോളുകളുമാണ് ദിവസവും നിന്റെ വീട്ടിലെത്തിയിരുന്നത്. “
” Yes ഹെർമൻ, അതാണ് എനിക്കും അത്ഭുതം. പപ്പായെ തേടി എത്രയേറെ ആൾക്കാരാണ് ദിവസവും വന്നിരുന്നത്. ആർക്കും മുഖം കൊടുക്കാതെ പപ്പ ഒഴിഞ്ഞു മാറുകയായിരുന്നല്ലോ. നിനക്കറിയാമല്ലോ മീഡിയാക്കാരുടെ ശല്യം കാരണം പപ്പാ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ നാല്പത് വീടുകളെങ്കിലും മാറിയിട്ടുണ്ടാകും. ഓരോ തവണ വീട് മാറുമ്പോഴും കൂടുതൽ ഏകാന്തതയെ തേടിയാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് പപ്പാ എപ്പോഴും പറയുമായിരുന്നല്ലോ? “
” അതെ…, പക്ഷേ എന്റെ സംശയം അതല്ല. എഴുത്തുകാർ എഴുതാനായി ഒറ്റപ്പെട്ട സ്ഥലങ്ങൾ തേടി പോകുന്നത് പതിവാണല്ലോ. But പപ്പായുടേതായി കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഒരു പുസ്തകം പോലും പുറത്തിറങ്ങിയിട്ടില്ലല്ലോ? അപ്പോൾ പിന്നെ ഏകാന്തതയെ തേടിപ്പോയി എന്ന് പറയുന്നതൊക്കെ വെറും dialogues അല്ലേ. പപ്പായുടെ പുസ്തകങ്ങളെല്ലാം പുറത്തിറങ്ങിയത് നീ ജനിക്കുന്നതിന് മുമ്പല്ലേ? ഇരുപത് വർഷങ്ങൾ എഴുതാതിരുന്നിട്ടും അദ്ദേഹത്തെ തേടി ആരാധകരും മീഡിയക്കാരും ഇപ്പോഴും വരുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു! “
ഹെർമൻ ആശ്ചര്യം പ്രകടിപ്പിച്ചു.
” ഇനി എന്തേലും നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുത്താനായിട്ടായിരിക്കുമോ പപ്പാ എന്നെക്കൊണ്ട് നിന്നെ വിളിപ്പിച്ചത്. “
” ആവാനും സാധ്യതയുണ്ട് ക്ലിമിറ്റാ. അല്ലേലും സാഹിത്യകാരന്മാരുടെ ജീവിതമെല്ലാം രഹസ്യങ്ങളാൽ നിറയപ്പെട്ടതാണല്ലോ. “
” അതല്ല ഹെർമൻ ഞാനോർക്കുന്നത്. ഈ ഒരു അഭിമുഖത്തിനായി പപ്പായ്ക്ക് ലോക പ്രശസ്തരായ മീഡിയക്കാരെ കിട്ടില്ലേ. എന്നിട്ടും നിന്നെ തന്നെ വിളിക്കാനെന്താ കാരണം എന്നാണ് ഞാൻ ചിന്തിക്കുന്നത്. “
” ഞാനൊരു കാര്യം പറയട്ടെ. “
” ഉം “
” ഇനി പപ്പാ, നീയങ്ങേരുടെ മോളല്ല, നിന്നെ എടുത്ത് വളർത്തിയതാണ് എന്നൊക്കെ പറയുമോ എന്തോ? “-ചിരിയോടെ ഹെർമൻ പറഞ്ഞു.
“ശ്ശേ, പോടാ… ഞാൻ ജനിച്ചതോടെ എഴുത്ത് നിർത്തി എന്നൊക്കെ പറയുവാണേൽ ok, but…. നീയിത് പറയുന്നത് കേട്ടപ്പോൾ എനിക്കും അങ്ങനൊരു പേടി ഇല്ലാതില്ല. ഇനി സത്യം അതെങ്ങാനുമാകുമോ? കാരണം, ഈ എഴുത്തുകാർക്കൊക്കെ ഇങ്ങനുള്ള രഹസ്യങ്ങൾ ഉണ്ടാകുമല്ലോ. ഇനീപ്പോ അങ്ങനെങ്ങാനും പപ്പാ പറഞ്ഞാലും കൂട്ടിന് നീയുണ്ടല്ലോ എന്ന ആശ്വാസം ഉണ്ട് മോനേ. ” ക്ലിമിറ്റ ചിരിയോടെ ബെഡിൽ ചാരിയിരുന്നു കൊണ്ട് പറഞ്ഞു.
” ഹ… ഹ… പിന്നെന്ത് പറയാനായിരിക്കും പപ്പ ഇപ്പോൾ ഇങ്ങനൊരു അഭിമുഖത്തിന് സ്വയം താൽപ്പര്യമെടുത്തത്. പപ്പക്കിനി നല്ല പ്രായത്തിൽ വേറെ വല്ല റിലേഷനും, അതിൽ വല്ല അവിഹിത സന്തതികളും ഉണ്ടായിരുന്നോ? അങ്ങനെ ചിന്തിക്കുന്നതിലും തെറ്റില്ല. “
” എന്തായാലും ലോക പ്രശസ്തനായ എഴുത്തുകാരൻ ഡോ.ബെയ്റൂട്ട് വാച്ച്മാന് ഇന്നും ആരാധകരേറെയാണ്.
അഭിമുഖത്തിന് മാധ്യമ പ്രവർത്തകനായ മരുമകനെ തന്നെ വിളിപ്പിച്ചതിന് പിന്നിൽ എന്താവും രഹസ്യമെന്നോർത്ത് ഇന്നീ രാത്രി നമ്മൾ തല പുണ്ണാക്കണ്ട. ഉറങ്ങിക്കോ, good night… “
” ok ഡാ, good night “
ഫോൺ കട്ട് ചെയ്ത് കഴിഞ്ഞിട്ടും ക്ലിമിറ്റയുടെ മനസ് സ്വസ്ഥമായില്ല. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നവൾ നേരം വെളുപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ ഹെർമൻ റെഡിയായി പോകാനിറങ്ങുകയായിരുന്നു. ഒരു interview നടത്താനുള്ള തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ല.
തലേദിവസത്തെ പാർട്ടിയുടെ ക്ഷീണം കാരണം ഉറങ്ങാൻ തുടങ്ങുമ്പോഴായിരുന്നല്ലോ ക്ലിമിറ്റയുടെ കോൾ വന്നത്. ഡോർ ലോക് ചെയ്ത് പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും ക്ലിമിറ്റയുടെ ഫോൺ കോൾ വന്നു.
” ഹലോ, ഞാനങ്ങോട്ട് വരാൻ തുടങ്ങുവായിരുന്നു. “
” ഹെർമൻ, എനിക്കൊന്ന് കാണണം. ഞാനിപ്പോൾ ചർച്ച് സ്ക്വയറിലുണ്ട്. “
” ok, ഒരു പത്ത് മിനിട്ട്. ഞാൻ ഇതാ എത്തി. ” – പറഞ്ഞുകൊണ്ട് ഹെർമൻ ഫോൺ കട്ട് ചെയ്തു.
ക്ലിമിറ്റയുടെ ശബ്ദത്തിന് വിഷാദച്ചുവയുണ്ടായിരുന്നുവെന്ന് ഹെർമൻ ഓർത്തു. ചർച്ച് സ്ക്വയറിൽ എത്തുമ്പോഴേക്കും തന്നെ കാത്ത് ക്ലിമിറ്റ നിൽപ്പുണ്ടായിരുന്നു.
” എന്താണ് ക്ലിമിറ്റ, ഞാൻ വീട്ടിലേക്ക് വരാനായി തുടങ്ങുകയായിരുന്നു. ഇതിനിടക്ക് Personal ആയി കാണണം എന്ന് പറഞ്ഞു!…. എന്താ കാര്യം.”
” അത്.. പിന്നെ ഹെർമൻ, നീയിന്നലെ രാത്രി പറഞ്ഞതുപോലെ ഇനിയൊരു പക്ഷേ പപ്പാ; ഞാൻ പപ്പായുടെ മോളല്ലാന്നെങ്ങാനും പറയുവോ… അങ്ങനെങ്ങാനും പറഞ്ഞാൽ നീയെന്നെ വേണ്ടാന്ന് പറയുവോ. ഇന്നലെ രാത്രി ഇത് പറഞ്ഞ് ചിരിച്ചുവെങ്കിലും പിന്നീടതോർത്തപ്പോൾ എന്തോ ചെറിയൊരു ടെൻഷൻ.” – ക്ലിമിറ്റയുടെ മുഖം വാടി.
” ഹ… ഹ… എനിക്ക് തോന്നി. ഇത് പറയാനാവും എന്നെ വിളിച്ചതെന്ന്…. ഇനിയൊരുപക്ഷേ പ്രശസ്ത എഴുകാരൻ ഡോ.ബെയ്റൂട്ട് വാച്ച്മാന്റെ മോളല്ല നീയെന്ന് പുള്ളി പറഞ്ഞൂന്നിരിക്കട്ടെ. തൊട്ടടുത്ത നിമിഷം നിന്റെ കഴുത്തിൽ മിന്ന് കെട്ടി ഈ ഹെർമൻ നിന്നെ സ്വന്തമാക്കിയിരിക്കും.” – പറഞ്ഞുകൊണ്ടവൻ ക്ലിമിറ്റയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
* * * * *………. ****
ക്ലിമിറ്റയും ഹെർമനും കൂടി വീട്ടിലെത്തുമ്പോഴേയ്ക്കും സ്വീകരണമുറിയിൽ ഡോ.ബെയ്റൂട്ട് വാച്ച്മാൻ ഇരിപ്പുണ്ടായിരുന്നു.
” good Morning ഹെർമൻ “
” Mng പപ്പാ “
” ഹെർമൻ, നീണ്ട ഇരുപത് വർഷങ്ങൾക്കിപ്പുറം ഒരു അഭിമുഖത്തിന് നിന്നെ ഞാൻ select ചെയ്യാൻ കാരണം നിങ്ങൾ എന്റെ മകളുടെ ഭാവിവരനായതുകൊണ്ടല്ല. നിങ്ങൾ നല്ലൊരു മാധ്യമ പ്രവർത്തകനായതുകൊണ്ടാണ്. “
” oh, Thank you പപ്പാ “
” you are always welcome my boy. എനിക്ക് പറയാനുള്ളത് പറയുന്നതിന് മുമ്പ് എയ്ഞ്ചലീനയെക്കൂടി വിളിക്കട്ടെ. ” – എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മുറിയിലേക്ക് നോക്കി വിളിച്ചു
” എയ്ഞ്ചലീന, വരൂ…”
അനുവാദത്തിനായി കാത്തുനിന്നപോലെ എയ്ഞ്ചലീന വാച്ച്മാന് അരികിലെത്തി സോഫയിൽ ഇരുന്നു.
എയ്ഞ്ചലീന ബ്രിഗാറ്റ ഡോ. വാച്ച്മാന്റെ ഭാര്യയാണ്.
” hi ഹെർമൻ, How are you “- എയ്ഞ്ചലീന ഹെർമനോട് ചോദിച്ചു.
” i M good Mom, and you ? “
” ya…, i m always good My Son “
നാല്പത്തിരണ്ട് വയസ് കഴിഞ്ഞുവെങ്കിലും ഒരു മുപ്പതുകാരിയെന്ന് തോന്നിക്കുമായിരുന്നു അവരെ കണ്ടാൽ. സംസാരത്തിലും വസ്ത്രധാരണത്തിലും കുലീനയായ സ്ത്രീ.
സംഭാഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ക്ലിമിറ്റയും വാതിൽ കർട്ടനോട് ചേർന്ന് നിലയുറപ്പിച്ചു.
” ok, Now we are going to the Matter. “
ഡോ. വാച്ച്മാൻ സംഭാഷണത്തിന് തുടക്കമിട്ടു.
” ഹെർമൻ, ഈ ലോകവും നിങ്ങളും ക്ലിമിറ്റയും വിചാരിക്കുന്നതുപോലെ ക്ലിമിറ്റ ഞങ്ങളുടെ മകളല്ല. “
താൻ പ്രതീക്ഷിച്ചതു തന്നെയല്ലേ കേട്ടത് എന്നോർത്ത് ഹെർമന് യാതൊരു ഭാവഭേദവുമുണ്ടായില്ല. ഹെർമൻ ക്ലിമിറ്റയുടെ മുഖത്തേക്ക് നോക്കി. വാതിൽ കർട്ടന് പുറകിൽ നിന്ന് അതുകേട്ട ക്ലിമിറ്റയ്ക്ക് വിഷമം തോന്നിയെങ്കിലും അവളത് പ്രകടിപ്പിച്ചില്ല.
” മുഖവുരയില്ലാതെ തന്നെ പറയട്ടെ. ഹെർമൻ, i M a gay & എയ്ഞ്ചലീന is a Lesbian. കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല!
മനസിലായിക്കാണുമല്ലോ?
ഒരു സ്വവർഗ്ഗാനുരാഗിക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാൻ കഴിയുക. എന്നാൽ എന്റെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ വിവാഹത്തിന് സമ്മതിച്ചു. വിവാഹം എന്റെ ജീവിതത്തെ മാറ്റും എന്ന സങ്കല്പത്തിലായിരുന്നു വീട്ടുകാർ. എന്നാൽ ദൈവാനുഗ്രഹം പോലെയാണ് എയ്ഞ്ചലീനയെ ഞാൻ കണ്ടുമുട്ടിയത്. First Meeting ൽ തന്നെ ഞാനീ കാര്യങ്ങൾ അവളോട് തുറന്ന് പറഞ്ഞിരുന്നു. എയ്ഞ്ചലീനയും സ്വവർഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞതോടെ ഞങ്ങൾ പരസ്പര ധാരണയോടെ വിവാഹത്തിലേക്ക് കടന്നു. അന്ന് സ്വവർഗ്ഗ വിവാഹം നിയമവിധേയമല്ലായിരുന്നുവെന്ന് ഓർക്കണം. വീട്ടുകാരുടെ സ്റ്റാറ്റസും ഞങ്ങൾക്ക് രക്ഷപ്പെടാനുള്ള മാർഗവും ഇതാണെന്ന് ചിന്തിച്ചപ്പോൾ പരസ്പര ധാരണയോടെ ഞങ്ങൾ വിവാഹിതരായി. പേരിന് മാത്രം ഒരു ഭാര്യയും ഭർത്താവും. ഒരിക്കലും ഞങ്ങൾക്ക്
ഭാര്യാ-ഭർത്താവാകാൻ കഴിയില്ല എന്ന് ഉറപ്പിച്ചിട്ട് തന്നെയാണ് ഞങ്ങൾ വിവാഹിതരായത്. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. എല്ലാം തുറന്നു പറയുന്ന സുഹൃത്തുക്കൾ. ഞങ്ങൾക്ക് കമിതാക്കളും ഉണ്ടായിരുന്നു.
നിങ്ങൾക്കൊക്കെ അറിയാവുന്നത് പ്രശസ്തനായ എഴുത്തുകാരൻ ഡോ.ബെയ്റൂട്ട് വാച്ച്മാനെ മാത്രമാണ്.
പട്ടിണിയും അപമാനവും കൊണ്ട് നാടുവിട്ടുപോയ ഒരുവനെക്കുറിച്ച് നിങ്ങൾക്കാർക്കുമറിയില്ലല്ലോ?ജീവിക്കാനായി നിലവാരം കുറഞ്ഞ മാസികകളിൽ സെക്സ് നോവലുകൾ ഞാനന്ന് എഴുതിയിട്ടുണ്ട്. ആൽഗി എന്ന പേരിൽ. എന്റെ അക്ഷരങ്ങളെ ഞാൻ തന്നെ അശുദ്ധമാക്കി എന്ന ബോധ്യമുള്ളതു കൊണ്ടാണ് പില്ക്കാലത്ത് ലഭിച്ച അംഗീകാരങ്ങളൊന്നും ഞാൻ കൈപ്പറ്റാതിരുന്നത്. ഒരു സ്വവർഗ്ഗാനുരാഗിക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്ത് സ്വസ്ഥമായി ജീവിക്കാൻ കഴിയുക.
വീട്ടുകാരെയും നാട്ടുകാരേയും കബളിപ്പിക്കാനുള്ള ഒരു മറയായിരുന്നു ഞങ്ങളുടെ വിവാഹം. ” വാച്ച്മാൻ പറഞ്ഞു നിർത്തിയിടത്തു നിന്ന് എയ്ഞ്ചലീന തുടർന്നു.
” അതെ ക്ലിമിറ്റ, തങ്ങളുടേതല്ലാത്ത തെറ്റ് കാരണം ജീവിതം സ്വയം ബലിയർപ്പിക്കേണ്ടി വന്ന എത്രയോ പാവങ്ങൾ ഉൾപ്പെട്ട നാടാണിത്. ഒരുപക്ഷേ ദൈവം ഞങ്ങളോടൊപ്പമായതുകൊണ്ടാവാം ഈ നീണ്ട ഇരുപത് വർഷക്കാലം ഞങ്ങൾക്ക് പരസ്പര വിശ്വാസത്തോടെ ഒന്നിച്ച് നിൽക്കാൻ കഴിഞ്ഞത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ നിയമം ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് എതിരായിരുന്നല്ലോ? “
” എന്നാലിന്ന് സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാണെന്നിരിക്കെ ഇനിയും മറഞ്ഞിരുന്ന് ജീവിക്കുന്നതിൽ അർഥമില്ല എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇന്ന് കുടുംബക്കാരെന്ന പേരിൽ ഞങ്ങളെ ടോർച്ചർ ചെയ്യാൻ ആരുമില്ല. നിയമവിധേയമായ ഒരു കാര്യമാണെങ്കിലും നാട്ടുകാരുടെ കൂർത്ത നോട്ടങ്ങൾ ഇനിയും നമുക്ക് നേരിടേണ്ടി വരും. എന്നിരുന്നാലും നമ്മുടെ ഇഷ്ടത്തോടെ ജീവിക്കുക എന്നത് മറ്റേത് സൗഭാഗ്യങ്ങളേക്കാളും വലുതാണ്.
ഞങ്ങൾക്ക് കമിതാക്കളും ഉണ്ടായിരുന്നു. എല്ലാ week end ലും ഞങ്ങൾ ഔട്ടിംഗ് എന്ന് പറഞ്ഞ് പോയിരുന്നത് ഞങ്ങളുടെ പങ്കാളികളുടെ അടുത്തേക്കായിരുന്നു. ഇക്കഴിഞ്ഞ ഇരുപത് വർഷവും എയ്ഞ്ചലീന എന്റെ നല്ല സുഹൃത്തായിരുന്നു. എന്റെ എല്ലാ വിഷമ-സന്തോഷ ഘട്ടങ്ങളിലും ഒരു യഥാർഥ സുഹൃത്തിന്റെ ശക്തി നൽകി എന്നോടൊപ്പം നിന്നവൾ….”
” you too വാച്ച്മാൻ… നിങ്ങളും എത്ര കരുതലോടെയാണ് കഴിഞ്ഞ ഇരുപത് വർഷങ്ങൾ എന്റെ ഏറ്റവും നല്ല സുഹൃത്തായി ഇരുന്നത്. “
പറഞ്ഞുകൊണ്ട് ഇരുവരും കൈകൾ കോർത്തുപിടിച്ചു.
” ഹെർമൻ, ഞങ്ങളുടെ വിവാഹ മോചനത്തിനായുള്ള നിയമനടപടികൾ അവസാന ഘട്ടത്തിലാണ്.നിയമപരമായി അത് ആവശ്യവുമാണ്. ഇനിമേലും എയ്ഞ്ചലീന എന്റെ നല്ല സുഹൃത്ത് തന്നെയായിരിക്കും. ” – അഭിമാനത്തോടെ വാച്ച്മാൻ എയ്ഞ്ചലീനയുടെ മുഖത്തേയ്ക്ക് നോക്കി.
കർട്ടന് പുറകിൽ നിന്ന ക്ലിമിറ്റ ദു:ഖം സ്വയം നിയന്ത്രിച്ചുകൊണ്ട് ചോദിച്ചു.
” പപ്പായും മമ്മായും നിങ്ങളുടെ ഭാഗം ഭംഗിയായി വിശദീകരിച്ച് കഴിഞ്ഞു. നിങ്ങളുടെ ഇഷ്ടങ്ങളെ ഞാൻ പൂർണമായും അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ മാതാപിതാക്കൾ ആരാണെന്ന് കൂടി വെളിപ്പെടുത്താനുളള മനസ് കാട്ടണം. “
” നീ എന്റെ മകൾ തന്നെയാണ് മോളേ.” എയ്ഞ്ചലീന സ്നേഹത്തോടെ പറഞ്ഞു.
” yes, my baby doll, നീ ഞങ്ങളുടെ മകൾ തന്നെയാണ്. പ്രസവിച്ചാൽ മാത്രമേ അമ്മയാവുകയുള്ളൂ എന്ന പ്രാകൃത നിലപാടിനോട് എനിക്ക് യോജിപ്പില്ല. ജന്മം നൽകിയ മക്കളുടെ സെക്ഷ്വാലിറ്റിയെ അംഗീകരിക്കാതെ, അവരെ അടിമയാക്കി വളർത്തിയെടുക്കുന്ന കോൺസെൻട്രേഷൻ ക്യാമ്പുകളാകരുത് നമ്മുടെ വീടുകൾ. ജന്മം തന്ന അച്ഛനും അമ്മയ്ക്കും മക്കളെ അംഗീകരിക്കാൻ കഴിയാത്തിടത്തോളം അച്ഛൻ, അമ്മ എന്നീ സ്ഥാനങ്ങൾ വെറും വാക്കുകളായി ചുരുങ്ങുന്നു. “
” പപ്പാ പറഞ്ഞത് ശരിയാണ്. എങ്കിലും, എന്റെ മാതാപിതാക്കൾ ആരാണെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ടാവില്ലേ? ഇത്രയും കാലം ഡോ.ബെയ്റൂട്ട് വാച്ച്മാന്റെ മകളാണെന്ന് പറഞ്ഞ് അഹങ്കരിച്ച ഞാൻ ഇനി ആ സ്ഥാനത്ത് ആരെയാണ് കാണേണ്ടത്. “
ക്ലിമിറ്റയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” ഹേയ് ക്ലിമിറ്റ.. be Silly dear, പപ്പായുടെയും മമ്മായുടേയും ഇഷ്ടങ്ങൾ നമ്മളല്ലേ ഇനി സാധിച്ച് നൽകേണ്ടത്. നമ്മുടെ ഇഷ്ടത്തെ അവർ അംഗീകരിച്ചതുപോലെ അവരുടെ ഇഷ്ടങ്ങളെ നമ്മളും അംഗീകരിക്കുകയാണ് വേണ്ടത്. നിന്റെ പപ്പായും മമ്മായും ഇവർ തന്നെയാണ്. മറ്റൊന്നും നീ ചിന്തിക്കണ്ട. ഇന്നീ സത്യം പപ്പാ വെളിപ്പെടുത്തിയതുപോലെ എന്നെങ്കിലുമൊരിക്കൽ അദ്ദേഹം സ്വമേധയാ ആ സത്യവും വെളിപ്പെടുത്തട്ടെ ” – ക്ലിമിറ്റയുടെ മിഴികൾ തുടച്ചുകൊണ്ട് ഹെർമൻ അവളെ ആശ്വസിപ്പിച്ചു.
” പപ്പാ, ഒരു interview വിനുള്ള തയ്യാറെടുപ്പോടെയല്ല ഞാൻ വന്നിരിക്കുന്നത്. പപ്പായുടെ ജീവിതം Public അറിയാനായി
ഒരു interview വേണമെന്ന് ഞാൻ കരുതുന്നുമില്ല. അത് ഏതെങ്കിലും ഒരു മീഡിയയുടെ റീച്ച് കൂട്ടാനാകും എന്നതിൽ കവിഞ്ഞ് അവരുടെ ക്യാമറക്കണ്ണുകൾ ലക്ഷ്യം വയ്ക്കുന്നത് പിന്നെ ക്ലിമിറ്റയെ ആകും. പപ്പായുടേയും മമ്മായുടേയും ഇഷ്ടങ്ങൾക്ക് ഞങ്ങളെന്നും സപ്പോർട്ട് തന്നെയാണ്. ഇരുപത് വർഷങ്ങളായില്ലേ
പപ്പ എഴുതിയിട്ട്. പപ്പയുടെ ജീവിതം മനോഹരമായി പേപ്പറിൽ പകർത്താൻ പപ്പയേക്കാൾ മറ്റാർക്കെങ്കിലും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. So, its my request – പപ്പ വീണ്ടും എഴുതണം ” – ഹെർമൻ പറഞ്ഞു.
” yes dear, ഞാനത് ചിന്തിക്കാഞ്ഞിട്ടല്ല. but, നിങ്ങളിത് എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ലല്ലോ. അതുകൊണ്ടാണ് ഇത്തരത്തിലൊരു അഭിമുഖ സംഭാഷണത്തിനായി ഞാൻ ഹെർമനെ തന്നെ select ചെയ്തത്. “
” പപ്പായുടേയും മമ്മായുടേയും എല്ലാ ഇഷ്ടങ്ങൾക്കും ഞങ്ങളുടെ ഫുൾ സപ്പോർട്ടുണ്ടാകും. ” – ക്ലിമിറ്റയെ ചേർത്തുനിർത്തി കൊണ്ട് ഹെർമൻ പറഞ്ഞു.
” Thank you so much ഹെർമൻ. വിദ്യാഭ്യാസമുള്ള സമൂഹം വിവേകത്തോടെ പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് നിങ്ങൾ കാട്ടിത്തരുന്നു. ” – ഡോ. വാച്ച്മാൻ പറഞ്ഞുകേട്ട് എയ്ഞ്ചലീനയും തലയാട്ടി.
ഉച്ചയൂണിന് ശേഷം എയ്ഞ്ചലീനയും ക്ലിമിറ്റയും ഹെർമനും ഔട്ടിംഗിന് പോയിക്കഴിഞ്ഞപ്പോൾ ഡോ.ബെയ്റൂട്ട് വാച്ച്മാൻ തന്റെ എഴുത്തുമുറിയിലേക്ക് കയറി. ഇരുപത് വർഷങ്ങളായി എഴുതാതിരുന്ന അദ്ദേഹം വെള്ളപേപ്പറിൽ തന്റെ ആത്മകഥക്ക് പേരിട്ടു.
.
” Silence of 20 years “
………………ശുഭം……………
– സരിത്ത്.സി.എസ്.പണിക്കർ –